Image

ക്രിസ്‌തുവിനെ കമ്മ്യൂണിസ്റ്റാക്കി (വീക്ഷണം)

Published on 04 February, 2012
ക്രിസ്‌തുവിനെ കമ്മ്യൂണിസ്റ്റാക്കി (വീക്ഷണം)
ക്രിസ്‌തുവിനെ കമ്മ്യൂണിസ്റ്റാക്കി (വീക്ഷണം-77)

അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം മുഴക്കിയ യേശുക്രിസ്തുവിനെ കമ്മ്യൂണിസ്റ്റുകള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹന്നാവിന്റെ അങ്ങാടിയും കള്ളന്മാരുടെ ഗുഹയുമായി മാറിയ ആരാധനാലയത്തില്‍നിന്നും പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ ഉപയോഗിച്ച് അടിച്ച് പുറത്താക്കിയ യേശുക്രിസ്തുവിനെ മോചനപ്പോരാളിയായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാര്‍ക്‌സാണ് ശരി' എന്ന ചരിത്രപ്രദര്‍ശനത്തിലെ 'ക്രിസ്തു മുതല്‍ ചെവരെ' എന്ന ഒരു തലവാചകത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ക്രിസ്തുവിനെ ആദരിക്കുന്നവരാണ് തങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയാണ് ക്രിസ്തു'' - പിണറായി പറഞ്ഞു.

മുമ്പ് കമ്മ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനും ഫാ. വടക്കനും തമ്മില്‍ വലിയ ഒരു ആശയസംവാദം നടന്നിരുന്നു. ക്രൈസ്തവ മതമൂല്യങ്ങള്‍ക്കുള്ളില്‍തന്നെ അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ ആശയ ഉള്ളടക്കമുണ്ടെന്ന് കെ.ദാമോദരന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ധനവാന്‍ സ്വര്‍ഗത്തിലെത്തുകയെന്ന് പ്രഖ്യാപിച്ചതുവഴി അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് യേശുക്രിസ്തു മുഴക്കിയതെന്നും പിണറായി വിശദീകരിച്ചു.
ക്രിസ്‌തുവിനെ കമ്മ്യൂണിസ്റ്റാക്കി (വീക്ഷണം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക