Image

ഞാന്‍ കണ്ട വിശുദ്ധനാട് (നാലാം ഭാഗം:ജോര്‍ജ്ജ് ഓലിക്കല്‍)

Published on 27 June, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (നാലാം ഭാഗം:ജോര്‍ജ്ജ് ഓലിക്കല്‍)
രണ്‍ട് ദിവസം ടൈബേരിയസ് ടൗണിലെ ഗലീലിയ താടക തീരത്തുള്ള ഹോട്ടലില്‍ താമസിച്ച് അടുത്ത ദിവസം പ്രഭാത ഭക്ഷണത്തിനുശഷം പെട്ടികളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരു പുണ്യ ഭൂമിയായ നസ്രത്തിലേയ്ക്ക് പുറപ്പെട്ടു.

നസ്രത്ത് മേരിയുടെ ജന്മനാടാണല്ലോ അവിടെയുള്ള 'മേരീസ് വെല്‍' 'മറിയത്തിന്റെ കിണര്‍' ആണു് ആദ്യം സന്ദര്‍ശിച്ചത്. മേരി അവിടെ താമസിച്ചിരുന്ന കാലത്ത് ഈ കിണറില്‍ നിന്നാണു് കുടിയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം എടുത്തിരുന്നത് എന്നു് പറയപ്പെടുന്നു. ഈ കിണറിലയ്ക്ക് വെള്ളം ഒഴുകിയെത്തുന്നത് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള അരുവിയില്‍ നിന്നാണു. ഇപ്പോള്‍ ഈ കിണറ് ഗ്രീക്ക് ഓര്‍ത്തോഡക്‌സ് ചര്‍ച്ചിനുള്ളിലാണു്.

മേരിയ്ക്ക് മംഗള വാര്‍ത്ത ഗ്രബ്രിയല്‍ മാലഖ പ്രത്യക്ഷപ്പെട്ട് നല്‍കുന്നത് മേല്‍പ്പറഞ്ഞ കിണറിനടുത്തു വച്ചാണെന്നു് ഗ്രീക്ക് ഓര്‍ത്തോഡക്‌സുകാരും, എന്നാല്‍ റോമന്‍ കത്തോലിക്കരുടെ പള്ളിയിരിക്കുന്ന ഭാഗത്തായിരുന്നു എന്നു് കത്തോലിക്കരും അവകാശപ്പെടുന്നു. രണ്‍ടു സ്ഥലത്തുള്ള പള്ളികളിലും ഭക്തജന പ്രവാഹമാണു്. ഞങ്ങള്‍ മേരിയുടെ കിണറില്‍ നിന്നു് വെള്ളം ശേഖരിച്ച് റോമന്‍ കത്തോലിക്ക പള്ളിയിലെത്തി വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിച്ചു.

ക്രൈസ്തവ വിശ്വാസ പ്രകാരം മാനവരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രനു് ജന്മം നല്‍കാന്‍ തിരുവുദരം കണ്‍െടെത്തിയത് നസ്രത്തില്‍ നിന്നാണു്. ഈ പരിപാവ
മായ മണ്ണിലൂടെ നടക്കുമ്പോള്‍ എതൊരു ക്രിസ്ത്യാനിയും ഭക്തി പാരവശ്യത്താല്‍ ഹര്‍ഷപുളകിതരാകും. വിശ്വാസ തീക്ഷണതയാല്‍ ഇവിടെ എത്തുന്നവരെല്ലാം തങ്ങളുടെ വിശ്വാസം വാക്കാല്‍ എറ്റു പറയുന്നതും വിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കുന്നതും കാണുവാന്‍ സാധിക്കും ''ബസലിക്ക ഓഫ് അനന്‍സിയേഷന്‍'' എന്നണു് റോമന്‍ കത്തോലിക്ക പള്ളിയുടെ പേരു്.

പീന്നീട് ഞങ്ങള്‍ പോയത് ജോസഫും മേരിയും താമസിച്ചിരുന്നു എന്നു് പറയപ്പെടുന്ന ഭവനത്തിലേയ്ക്കാണു്. യഹൂദ ആചാര പ്രകാരം വിവാഹ നിശ്ചയം കഴിഞ്ഞാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്റെ ഭവനത്തിലേക്ക് കൂട്ടി കൊണ്ടു വരുണമെന്നും പെണ്‍കുട്ടിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കി കൊടുക്കണമെന്നുമുള്ള ആചാരം അക്കാലത്തുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന വീടും മരപ്പണിക്കാരനായിരുന്ന ജോസഫിന്റെ വര്‍ക്ക്‌ഷോപ്പും ഇവിടെ സ്മാരകമായി സൂക്ഷിച്ചിട്ടുണ്‍്.

ചരിത്രങ്ങള്‍ ഉറങ്ങുന്ന ഈ പുണ്യ ഭൂമിയില്‍ നിന്നു് ഞങ്ങള്‍ എത്തിചേര്‍ന്നത് ഇസ്രായലിലെ തുറമുഖ നഗരമായ ഹൈഫയിലാണു്. യഹൂദരും, അറബു വംശജരുമാണു് ഇവിടെ പ്രധാനമായും വസിക്കുന്നത്. മൂന്നാം നൂറ്റാണ്‍ടു മുതല്‍ ഈ നഗരം യഹൂദരും, റോമാക്കാരും, അറബ്, കുരിശു യുദ്ധക്കര്‍, കുര്‍ടീഷ്, തുര്‍ക്കികള്‍,  മുതലായവര്‍ മാറി, മാറി അധീനതയിലാക്കി ഭരിച്ചിരുന്നതായി ചരിത്രം രേഖപ്പടുത്തുന്നു.

ഹൈഫയിലാണു് ലോക പ്രശസ്ത ബഹായ് ടെമ്പിളും, ഗാര്‍ഡനും സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്‍ടില്‍ ഇറാനില്‍ ജന്മമെടുത്ത ബഹായ് മതം സിയദ് ആലി മുഹമ്മദ്എന്ന ഷിയാ മുസ്ലീമാണു് തുടക്കം കുറിച്ചത്. ഖുറാനെ പ്രത്യേക രീതിയില്‍ വ്യഖാനിച്ച് ഇറാനില്‍ വേരുന്നാന്‍ തുടങ്ങിയ ഈ മതത്തെ ഇല്ലായ്മ ചെയ്യാന്‍ സിയദ് ആലി മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും മത നിന്ദ കുറ്റം ചുമത്തി തൂക്കി കൊല്ലുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികളാണു് ബഹായ് വിശ്വാസികള്‍.

ഇന്നു് ലോകത്തെമ്പാടും ഇതിനു് വേരുകളുണ്‍ട്. ഇന്ത്യയില്‍ ന്യൂഡല്‍ഹിയിലുള്ള ലോട്ടസ് ടെമ്പിള്‍ ബഹായികളുടെതാണു്, ചിക്കാഗോയിലും, ഡല്‍ഹിയിലുമുള്ള ബഹായ് ടെമ്പിള്‍ ഈ ലേഖകന്‍ സന്ദര്‍ശിച്ചിട്ടുണ്‍ട്. മെഡിറ്റേഷനും, പ്രാര്‍ത്ഥനയുമാണു് ഇവരുടെ സവിശേഷത.

ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ താമരയുടെ ഇതള്‍ വിടര്‍ന്നു നില്‍ക്കുന്നതുപോലെയാണു് രുപകല്പന ചെയ്തിരിക്കുന്നത്. ചിക്കാഗോയിലെ ബഹായ് ടെമ്പിളില്‍ എല്ലാ ബ്രബല മതങ്ങളുടെയും സിംബല്‍ കൊത്തി വച്ചിട്ടുണ്‍ട്. ക്രിസ്താനികളുടെ കുരിശും, യഹൂദരുടെ സ്റ്റാര്‍ ഓഫ് ഡേവിഡും, ഇസ്ലാമിന്റെ ചന്ദ്രക്കലയും, നക്ഷത്രവും, ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്യുന്ന ദേവി, ദേവന്മാരെയും, ബുദ്ധമതത്തിന്റെ സ്വാസ്തിക്കും ആലേഖനം ചെയ്തിട്ടുള്ള ഈ വിഭാഗം എല്ലാ മതങ്ങളുടെയും അന്തഃസ്സത്തയെ മാനിക്കുന്നു. മാനവരാശിക്ക് നന്മ ചെയ്യുന്നതിലൂടെ ദൈവത്തെ കണ്‍ടെത്തുക സേന്ഹിക്കുക, അതാണു് ഇവരുടെ മതം.

മൗണ്ട്  കാര്‍മ്മലിലേക്കാണു് പിന്നീട് ഞങ്ങള്‍ പോയത്. അവിടെയാണു് സ്റ്റെല്ല മേരീസ് മൊണാസ്റ്ററി. മൊണാസ്റ്ററി ഓഫ് ഔവര്‍ ലേഡി ഓഫ് മൗണ്‍ട് കാര്‍മ്മല്‍ എന്നും അറിയപ്പെടുന്നു. ഇന്നു് ലോകമെമ്പാടും പടര്‍ന്നു് പന്തലിച്ചിരിക്കുന്ന കര്‍മ്മലീത്ത സന്ന്യാസ സഭയുടെ ആരംഭം കുറിച്ച സ്ഥലമാണ് ഇസ്രായിലിലെ ഹൈഫയിലുള്ള കാര്‍മ്മല്‍ മൗണ്‍ട്.

പന്ത്രണ്‍ടാം നൂറ്റാണ്‍ടില്‍ കുരിശു യുദ്ധക്കാലത്ത് പഴയ നിയമത്തിലെ പ്രവാചകനായിരുന്ന ഏലിയായുടെ ജീവിത മാതൃക അനുകരിച്ച് കുറെപ്പേര്‍ അവിടെയുള്ള ഗുഹകളില്‍ ബാഹ്യലോക ബന്ധമില്ലാതെ തപസ്സിലും പ്രാര്‍ത്ഥനയിലും കഴിച്ചുകൂട്ടിയിരുന്നു. അവരില്‍ നിന്നാണു് ഓര്‍ഡര്‍ ഓഫ് കാര്‍മ്മലൈറ്റ് രുപം കൊണ്ടത് എന്നു് ചരിത്രം പറയുന്നു. എന്തിനു് പറയുന്നു ആ മൊണാസ്റ്ററിയില്‍ ചെന്നപ്പേള്‍ അവിടെ പാലക്കാരനായ ഒരു സന്ന്യസ വര്യനെ കാണാന്‍ കഴിഞ്ഞതില്‍ നമുക്കഭിമാനിയ്ക്കാം. ഈ മൊണാസ്റ്ററിയില്‍ നിന്നിറങ്ങി മുമ്പോട്ടു നടന്നാല്‍ കാര്‍മ്മല്‍ മൗണ്‍ടില്‍ നിന്നുള്ള അതിമാേഹരമായ ദൃശ്യമാണു് മെഡിറ്ററേിയന്‍ കടലിന്റെ തീരത്തെ ഹൈഫ പട്ടണം.

മൗണ്ട് കാര്‍മ്മലിലെ മറ്റൊരു സ്ഥലമാണു് മഹറക്ക്, പഴയ നിയമ ബൈബിളിലെ പ്രവാചകനായിരുന്ന ഏലിയായുടെ ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്‍ട്. പഴയ നിയമ ബൈബിളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും ഇസ്രായല്‍ ജനത പലപ്പോഴും സത്യദൈവത്തെ മറന്നു് വിജാതീയ ദേവന്മാരിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നത്. ഇങ്ങനെയൊരു സംഭവം അരങ്ങേറിയ സ്ഥലമാണു് മഹറക്ക്. 

പഴയ നിയമത്തില്‍ രാജക്കന്മാരുടെ പുസ്തകത്തില്‍ അഹാബ് രാജാവ് വിജാതീയ രാജകുമാരി ജെസ്ബലിനെ വിവാഹം കഴിച്ചു, അവര്‍ വിജാതീയ ദേവനായ ബാലിനെ ആരാധിക്കുന്നവരായിരുന്നു. ഇവിടെയാണു് ഏലിയ പ്രവാചകന്‍ കടന്നുവന്നു് ബാല്‍ ദേവനെ ആരാധിക്കുന്നവരെ വെല്ലുവിളിക്കുന്നത്. അഹാബ് രാജാവിന്റെ സന്നധിയിലെത്തി ബാല്‍ ദേവനെ ആരാധിക്കുന്ന നാനുറ്റി അമ്പത് പുരോഹിതരെ വിളിച്ചുകൂട്ടി പറഞ്ഞു ഞാന്‍ സത്യദൈവമായ യഹോവയ്ക്ക് ബലിയര്‍പ്പിക്കും നിങ്ങള്‍ നിങ്ങളുടെ ദൈവമായ ബാലിനു് ബലിയര്‍പ്പിക്കണം, ആരുടെ ബലി അഗ്നിയിറക്കി ദഹിപ്പിക്കുന്നുവോ അതാണു് സത്യദൈവം. ബലി ആരംഭിച്ചു, പ്രാത്ഥനകളാല്‍ പ്രകമ്പനം കൊണ്‍ട അന്തരീക്ഷം, കുറെ കഴിഞ്ഞപ്പോള്‍ ഏലിയാ പ്രവാചകന്റെ ബലിവസ്തുക്കള്‍ ഇസ്രായലിന്റെ ദൈവം അഗ്നിയിറക്കി ദഹിപ്പിച്ചു. ബാല്‍ ദേവന്റെ പുരോഹിതര്‍ അവരുടെ പ്രാര്‍ത്ഥന തുടര്‍ന്നു സൂര്യസ്തമയം വരെയാണു് സമയം അനുവദിച്ചിരുന്നത്, എന്നാല്‍ ഒന്നുംസംഭവിച്ചില്ല. വെല്ലുവിളിയില്‍ പരാജിതരായ ബാല്‍ ദേവന്റെ നാനൂറ്റി അമ്പത് പുരോഹിതരെയും ഏലിയ പ്രവാചകന്‍ ശിരച്ഛേദം ചെയ്തു. ഈ സംഭവം ഇവിടെ വച്ചു നടന്നതിന്റെ പ്രതീകമായാണു് ഏലിയാ പ്രവാചകന്‍ വാളുയര്‍ത്തി നില്‍ക്കുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ബിനോയി അച്ചന്‍ പറഞ്ഞ ഈ കഥ കേട്ട് ഞങ്ങളുടെ കൂടെയുള്ള ജോണ്‍ പയ്യപ്പിള്ളി പെട്ടെന്നു് ചാടി എഴുന്നേറ്റ് ''എന്നാലും ഇതു ഭയങ്കരമായിപ്പോയി'' എന്നു പറഞ്ഞു.
പഴയ നിയമത്തില്‍ പല സന്ദര്‍ഭങ്ങളിലും ദെവത്തിന്റെ കോപവും, ദൈവം പെട്ടെന്നു് നീതി നടപ്പാക്കുന്നതും രേഖപ്പെടുത്തിയിട്ടുണ്‍ട് എന്നു പറഞ്ഞ് ജോണ്‍ പയ്യപ്പിള്ളിയെ സമാധാനിപ്പിച്ചു.

മഹറക്ക് മലയില്‍ നിന്നിറങ്ങി റോമന്‍ ചക്രവര്‍ത്തിയായിരുന്നു ഹോറോദിന്റെ തലസ്ഥാന നഗരമായിരുന്ന കേസറിയായിലക്കാണു് യാത്ര തിരിച്ചത്.

ക്രിസ്തുവിനു് 25 വര്‍ഷം മുമ്പാണു് ഈ നഗരം ഇവിടെ ഉണ്‍ടായിരുന്നത്. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള ഈ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം, പ്രത്യേകിച്ചും ദൂരെ സ്ഥലത്തു നിന്നു് വെള്ളം കൊണ്‍ടു വരുന്നതിനു് ''അക്വാഡെറ്റ്'' ദീര്‍ഘചതരാകൃതിയിലുള്ള സിമിന്റ് പൈപ്പിനു സമാനമായ ഇതിലൂടെയാണു് പത്തു കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ നിന്നു് ഹോറോദിന്റ കെട്ടാരത്തിലേക്കും കേസറിയ നഗരത്തിലേക്കും വെള്ളം എത്തിച്ചിരുന്നത്. രണ്‍്ടായിരം വര്‍ഷം മുമ്പുള്ള എന്‍ജീനിയറിന്‍ വിസ്മയമായി ഇപ്പോഴും ഇതിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന്റെ തീരത്ത് കാണുവാന്‍ സാധിക്കും.

ഈ കടല്‍ തീരത്തു കൂടി യാത്ര ചെയ്ത് ഇസ്രായിലിലെ പഴയ തുറമുഖ നഗരങ്ങളിലൊന്നായ ജാഫയിലെത്തി. പഴയ നിയമത്തിലെ പല സംഭവങ്ങളും അരങ്ങേറിയ സ്ഥലമാണിത്. നോഹിന്റെ കാലത്തുണ്‍ടായ മഹാ പ്രളയത്തിനുശേഷം നോഹിന്റെ പുത്രന്‍ ജാഫത്ത് ഇവിടെയൊരു ടൗണ്‍ രുപകല്‍പ്പന ചെയ്‌തെന്നും, അങ്ങനെയാണു് ജാഫ എന്നു് പേരുവന്നതെന്നു് പാരമ്പര്യങ്ങള്‍ പറയുന്നു.

ജാഫയിലുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സന്ദര്‍ശിച്ചു. പത്രോസിന്റെ അമ്മായിയമ്മയായ തബിതയെ സുഖമാക്കിയതിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ടിരിക്കു
ന്നതാണീ പള്ളി. നിരവധി പൗരാണികവും ചരിത്രപരവും അതിലേറെ ബൈബിളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സായം സന്ധ്യയില്‍ ഞങ്ങള്‍ക്കായി താമസസ്ഥലം ഒരുക്കിയിരിക്കുന്ന ബതലഹേമിലെ ഹോട്ടലിലേക്ക് തിരിച്ചു. 

കുന്നുകളും താഴ്‌വാരങ്ങളുമുള്ള മനോഹരവും പ്രകൃതി രമണീയവുമായ ഭൂപ്രദേശം. കൂന്നിന്‍ ചെരിവിലൂടെ ബസ്സു നീങ്ങികൊണ്‍ടിരുന്നു. ഇരുവശത്തുള്ള കാഴ്ചകള്‍ കണ്‍ടിരിക്കുപ്പോള്‍ തന്നെ ഈ ദിവസം സന്ദര്‍ശിച്ച സ്ഥലങ്ങളെപ്പറ്റിയുള്ള ഒരു റീക്യാപ്പ് ഗൈഡ് ബിനോയി അച്ചന്‍ നല്‍കിക്കൊണ്‍ടിരുന്നു. പെട്ടെന്നു് അങ്ങ് കുന്നിനു് മുകളില്‍ കനത്ത പുക പടലങ്ങള്‍ കണ്‍ടു. കുന്നിലെ കാടിനു് തീ കൊളുത്തിയതായിരിക്കാം, കാരണം വിളവെടുപ്പുകഴിഞ്ഞ് കറ്റകള്‍ കൂട്ടി തീകൊളുത്താറുണ്‍ടല്ലാ എന്നു് പലരും അഭിപ്രായപ്പെട്ടു. 

എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോഴാണറിയുന്നത് അതൊരു ബോംബ് സ്‌പോടനമായിരുന്നെന്നു്. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാലിയായ ബസ്സിലാണു് സ്‌പോടനം നടന്നത് എന്നാല്‍ അതിന്റെ ശക്തി കൊണ്‍ട് തൊട്ടടുത്തുള്ള ബസ്സലിരുന്ന പതിനാറു പേര്‍ക്ക് മാരകമായ പരിക്കേറ്റിരുന്നു എന്നറിയുവാന്‍ കഴിഞ്ഞു. ഇതൊക്കെ ഈ നാട്ടില്‍ സാധരണമാണെന്നു് വളരെ ലാഘവത്തോടെ ഞങ്ങളടെ ഡ്രൈവറായ പാലസ്റ്റീന്‍കാരന്‍ പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന ബത്‌ലഹേമിലെ ഹോട്ടല്‍ പാലസ്റ്റീന്‍കാരുടെ കൈവശമുള്ള സ്ഥലത്തായിരുന്നു. ഈ ഹോട്ടലിലാണു് അടുത്ത നാലു ദിവസം താമസിക്കേണ്‍ടത് എന്നോര്‍ത്തപ്പോള്‍ കൂടെയുള്ള പലര്‍ക്കും അങ്കലാപ്പുണ്‍ടായി. എന്നാല്‍ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല എന്ന ചിന്തയോടെ പാലസ്റ്റീന്‍കാരുടെ രുചികരമായ ഡിന്നര്‍ ബൊഫയും കഴിച്ച് ഉറങ്ങാന്‍കിടന്നു.

(തുടരും....)
ഞാന്‍ കണ്ട വിശുദ്ധനാട് (നാലാം ഭാഗം:ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
John TV 2016-06-28 21:31:16
Good work .  Simple and straight. Please continue.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക