Image

ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു

ഫിലി­പ്പോസ് ഫിലിപ്പ് Published on 25 June, 2016
ഡോ.­മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു
സാമൂ­ഹി­ക, സാംസ്കാ­രിക രംഗ­ങ്ങ­ളില്‍ വ്യക്തി­മുദ്ര പതി­പ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്നു. ഡിട്രോ­യിറ്റ് കേരള ക്ലബ് മുന്‍ പ്രസി­ഡന്റ്, ട്രസ്റ്റി ബോര്‍ഡ് സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് എക്യ­മെ­നി­ക്കല്‍ കൗണ്‍സില്‍ സെക്ര­ട്ട­റി എന്നീ നില­ക­ളില്‍ സേവനം അനു­ഷ്ഠി­ച്ചി­ട്ടുള്ള ഡോ. മാത്യു വര്‍ഗീ­സിന്റെ സ്ഥാനാര്‍ഥി­ത്വം ഫൊക്കാനാ ഡലി­ഗേറ്റ്‌സ് രണ്ട് കൈയും നീട്ടി സ്വീക­രി­ക്കു­മെ­ന്ന­തിന് രണ്ടു പക്ഷ­മി­ല്ല. ഹൃദ്യ­മായ പെരു­മാറ്റം കൊണ്ട് ജന­ഹൃ­ദ­യ­ങ്ങ­ളില്‍ ഇടം നേടിയ മികച്ച വ്യക്തി­ത്വ­ത്തി­നു­ട­മ­യായ ഡോ.­മാത്യു വര്‍ഗീസ് അസോ.­സെ­ക്ര­ട്ടറി സ്ഥാന­ത്തേക്ക് ഏറ്റവും യോഗ്യ­നാ­ണന്ന് കേര­ള­ക്ലബ് പ്രസി­ഡന്റ് സുഭാഷ് രാമ­ച­ന്ദ്രന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മുരളി നായര്‍ എന്നി­വര്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

മിഷി­ഗ­നില്‍ വെറ്റി­നറി ക്ലിനിക് നട­ത്തുന്ന ഡോ.­മാത്യു വര്‍ഗീസ്, ഫൊക്കാനാ പ്രസി­ഡന്റ് സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്ന മാധവന്‍ ബി നായര്‍ ടീമിന് ശക്തി­പ­ക­രു­മെ­ന്ന­തിന് സംശ­യ­മി­ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക