Image

മറിയാമ്മ പിള്ള, ലീലാ മാരേട്ട്; ഫൊക്കാനയുടെ വളകിലുക്കം

അനില്‍ പെണ്ണുക്കര Published on 26 June, 2016
മറിയാമ്മ പിള്ള, ലീലാ മാരേട്ട്; ഫൊക്കാനയുടെ വളകിലുക്കം
ഫൊക്കാന പിളര്‍ന്നു ഫോമയുണ്ടായപ്പോള്‍ നേതാക്കന്മാരും വിഭജിച്ചു. ഫോമയില്‍ പുതിയ നേതാക്കള്‍ വന്നു. ഫൊക്കാന ആകട്ടെ ഉള്ള നേതാക്കളെ വച്ചു അഡ്ജസ്‌റ് ചെയ്യുന്നു. തമ്പി ചാക്കോയും മാധവന്‍ നായരും പറയുന്നു ജങ്ങള്‍ യുവജനതയെയും, വനിതകളെയും സംഘടനകളില്‍ കൊണ്ടുവരുമെന്ന്.

ഫോമയില്‍ സ്റ്റാന്‍ലിയും സംഘവും 35 ശതമാനം സ്ത്രീ സംവരണം വാഗ്ദാനം ചെയ്യുന്നു. ബെന്നി വാച്ചാച്ചിറയും വനിതകള്‍ക്ക് ഫോമയില്‍ പ്രാധാന്യം നല്‍കുമെന്ന് പറയുന്നു.

എന്നാല്‍ ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണം ഒന്നു ഒരു പ്രശ്‌നമല്ലാതെ പുരുഷ കേസരികളേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ടു വനിതകള്‍ ഉണ്ട്. ഒരാള്‍ ചിക്കാഗോയില്‍ കണ്‍വന്‍ഷന്‍ നടത്തി ഖ്യാതി നേടി. മറ്റൊരാള്‍ ഫൊക്കാനയുടെ സാമ്പത്തിക നിലനില്‍പ്പിന്റെ മുതല്‍ക്കൂട്ട്. മറിയാമ്മപിള്ളയും ലീലാ മാരേട്ടും.

രണ്ടുപരും പ്രവര്‍ത്തന ശൈലിയില്‍ ഒരു പോലെ. ഇത്തവണ മറിയാമ്മ പിള്ളയ്ക്കു പദവികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലീലാ മാരേട്ട് ഫൊക്കാനാ വനിതാ വിഭാഗം ദേശീയ അധ്യക്ഷ ആയി.

രണ്ടു പേരുടെയും സംഘാടക ശക്തിയാണ് ഫൊക്കാനയുടെ പ്രിയപ്പെട്ടവരായി ഇവരെ മാറ്റിയത്.
വനിതകളെ അംഗീകരിക്കുന്നതിലും വളര്‍ത്തുന്നതിലും എന്നും മാതൃകയാണ് ഫൊക്കാന. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നപോലെ സ്ത്രീകള്‍ക്കും അവസരം നല്‍കാന്‍ സംഘടന ശ്രദ്ധിക്കാറുണ്ടായിരുന്നു

എങ്കിലും ഈ രണ്ടു പേരിലേക്ക് വനിതാ പ്രാധിനിത്യം ഒതുങ്ങിപ്പോയത് ശരിയായില്ല എന്നു അഭിപ്രായമുള്ളവരും ഉണ്ട്. ഫൊക്കാനയുടെ ചരിത്രം അങ്ങനെ ആയിരുന്നില്ല. ഫൊക്കാനയുടെ അമേരിക്കന്‍ രാഷ്ട്രീയ സംഭാവന ആയിരുന്നു ശ്രീമതി ആനി പോള്‍.

ഫൊക്കാനയുടെ പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ സ്ത്രീരത്‌നങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അതെത്രമാത്രം ദത്തശ്രദ്ധമാമെന്നു മനസ്സിലാക്കാം. ഒരു പൊതുജന പ്രസ്ഥാനത്തിന്റെ പ്രത്യേകത എന്താണ്? എന്തെങ്കിലും ഒരു സങ്കീര്‍ണമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? ജാതിയോ മതമോ ലിംഗമോ പ്രദേശമോ അതിനു വിലക്കിടാറില്ല. ഒരു മുന്‍വിധിയും കൂടാതെ പൊതുജനത്തിനാകെ പ്രയോജനപ്പെടുന്ന വിധമായിരിക്കും അവ പ്രവര്‍ത്തിക്കുക.

ഫൊക്കാനാ സ്ത്രീകളുടെ ഉന്നമനത്തിനായും അവരെ നേതൃനിരയിലേക്കു കൊുവരുന്നതിനും എന്നും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ശ്രീമതി ലീലാമാരേട്ടും ശ്രീമതി. മറിയാമ്മപിള്ളയും.

ഫൊക്കാനയ്ക്കു ഇവരെ ആവശ്യമായിരുന്നു. ഇന്നും അങ്ങനെ തെന്നെ. ചിക്കാഗോ കണ്‍വന്‍ഷന്‍ വിജയിപ്പിച്ച ക്രെഡിറ് മറിയാമ്മ പിള്ളയ്ക്കാണെങ്കില്‍ എല്ലാ കണ്‍വന്‍ഷനുകളുടെയും വിജയത്തിനു പിന്നിലെ ഒരു വലിയ ശക്തി ലീലാ മാരേട്ട് ആയിരുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന മറിയാമ്മ പിള്ളയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മലയാളികള്‍ക്കു വേണ്ടി കഴിയുന്ന സേവനങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂന്നിയ ഒരു സന്തുഷ്ടയായ കുടുംബിനിയാണ് അവര്‍. അവര്‍ തൊഴില്‍ രംഗത്തും മികച്ച വ്യക്തിത്ത്വം കൈവരിച്ചിട്ടുണ്ട്. ശ്രീമതി മറിയാമ്മപിള്ളയുടെ സേവനപരതയും മനസ്സും ഫൊക്കാനായും സമര്‍ത്ഥമായി ഉപയോഗിച്ചു. ഫൊക്കാനയുടെ ആദ്യത്തെ കേരള കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ശ്രീമതി മറിയാമ്മ പിള്ളയായിരുന്നു ട്രഷറാര്‍ .

ലീലീമാരേട്ട് ഇപ്പോള്‍ സംഘടനയുടെ വനിതാ വിഭാഗം അധ്യക്ഷ . കോളേജ് അദ്യാപികയായ ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രത്യേകിച്ച് ആലപ്പുഴക്കാര്‍ക്കു സുപരിചിതനായ തോമസ്സ് സാറിന്റെ മകള്‍. പിതാവ് കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. ആന്റണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന വ്യക്തി കൂടി ആയിരുന്നു തോമസ് സാര്‍.

അമേരിക്കയിലെത്തിയ തന്നെ താനാക്കിയത് ഫൊക്കാനയാണെന്നു ലീലാ മാരേട്ട് അഭിമാനത്തോടെ പറയുന്നു. ഫൊക്കാനയുടെ ചിറകിലേറിയതാണ് തന്റെ ഇവിടത്തെ ജീവിതമോടിക്കു കാരണമെന്നു അവര്‍ പറയുന്നു. കേരളത്തില്‍ എത്തുമ്പോള്‍ കിട്ടുന്ന സ്വീകരണങ്ങള്‍ക്കും അംഗീകാരവും ഫൊക്കാനയുടെ പേരിലാണെന്നു അവര്‍ തുറന്നു പറയുന്നു.

ഒരു വനിതയായ തനിക്കു സംഘടന നല്കിയ അവസരവും വഴിയുമാണ് ഇതെന്നു അഭിമാനത്തോടെ പറയുമ്പോള്‍ വനിതാ പ്രാതിനിധ്യത്തില്‍ ഫൊക്കാനയുടെ നിലപ്പാടും പ്രവര്‍ത്തനവും വെറും പ്രസ്താവനയല്ലെന്നു തെളിയുകയാണ്. പക്ഷെ കാലം മാറും തോറും രണ്ടോ മൂന്നോ പേരിലേക്ക് ഫൊക്കാനാ വനിതാ പ്രാതിനിധ്യം ഒരുങ്ങുകയാണോ?

സ്ത്രീകളെ പൊതു സമൂഹത്തിലേക്കും പൊതുധാരയിലേക്കും കൊണ്ടുവരുക എന്ന ലക്ഷ്യം ഫൊക്കാന പ്രഖ്യാപിത നയമാണ്. അക്കാര്യത്തില്‍ സംഘടന ഇവരിലൂടെ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഒരു കാലം വരെ തൊഴിലെടുക്കുകയും വരൂമാനം ഉണ്ടാക്കുകയും മാത്രമായിരുന്നു ഇവിടെ സ്ത്രീകളുടെ ലക്ഷ്യം. അത ്പത്തു വര്‍ഷം മുന്‍പ് മാറ്റിയെടുക്കാന്‍ ശ്രമിച്ച സംഘടനയായിരുന്നു ഫൊക്കാന .

കുടുംബവും ജോലിയും കവിഞ്ഞൊരു ലോകം അവര്‍ക്കില്ലായിരുന്നു. അത്തരമൊരു ചുറ്റുപാടില്‍ നിന്നുമാണ് വനിതകളെ ഫൊക്കാനാ അന്ന് ഉയര്‍ത്തിക്കൊണ്ട് വന്നത്. ഇന്ന് ആ ദൗത്യം ഉപയോഗിക്കുന്നത് മത സംഘടനകള്‍ ആണ.

അത് മലയാളിയുടെ സാംസ്‌കാരിക ഒത്തു ചേരലിനു തടസമായി . പക്ഷെ ചിക്കാഗോ കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്തു നിരവധി വനിതകള്‍ സജീവമായി പ്രവര്‍ത്തന രംഗത്തു ഉണ്ടായിരുന്നു. മലയാളി മങ്കയും, രാഞ്ജിയുമൊക്കെ മികച്ച പ്രതിഭകള്‍ ആയിരുന്നു. എന്തുകൊണ്ട് ഇവരൊക്കെ സജീവമായി നിലകൊള്ളുന്നില്ല.

ഒരു കാരണമേയുള്ളു.
സാമൂഹ്യസേവന രംഗത്തോടുള്ള സ്ത്രീജനങ്ങളുടെ കാഴ്ചപ്പാടും മുന്‍വിധിയും മാറണം. മികച്ച സംഘാടകരും നേതാക്കളുമാകാന്‍ അവര്‍ക്കു സാധിക്കുമെന്നാണ് ഫൊക്കാനയിലെ വിജയികളായ വനിതകള്‍ നമുക്കു കാട്ടിത്തരുന്നത്. 
മറിയാമ്മ പിള്ള, ലീലാ മാരേട്ട്; ഫൊക്കാനയുടെ വളകിലുക്കം
Join WhatsApp News
ഡാൻസ് മാസ്റ്റര് കൃഷ്ണൻകുട്ടി 2016-06-26 13:54:24
വളക്ക് പകരം കാലേൽ കൊലിസ് ഇട്ട് രണ്ടുപേരും കൂടി ഡാൻസ് ചെയ്താരിന്നെങ്കിൽ കാണാൻ നല്ല രസമായിരുന്നു .തിത്ത തിത്ത താ തിത്ത .................
Ponnu Abraham 2016-06-26 14:34:25
എന്തിനാ  വളയും  കൊലുസും 
ഒരു സ്ലായിപ്പു  [ ത്ലയിപ്പു ] തന്നെ ആവട്ടെ 
 ഫോക്കാന പുറത്ത്  കേറി നടക്കാന്‍  തുടങ്ങിയിട്ട് 
കുറെ കാലം ആയില്ലേ 
ഇനി തെങ്ങിലോ കവുങ്ങിലോ  ചാടി ചാടി  കയറു .
കാലുമാറ്റം വാസു 2016-06-27 04:04:26
ത്ളായിപ്പിട്ട് ഫൊക്കാനയുടെ മുകളിൽ കേറുക (സാധാരണ സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടാണെങ്കിലും സ്ഥാനമാനങ്ങൾ മോഹിച്ചു നടക്കുന്ന സ്ത്രീകൾക്ക്  ഇതെളുപ്പമാണ് ) എന്നിട്ട് ഇരുന്ന് പതുക്കെ ആടുക (ഇതിന് കാലുമാറ്റം എന്നാണ് പറയുന്നത് . തൃശൂരുകാര് കുടമാറ്റം എന്നു പറയും - അല്ലെങ്കിലും തൃശൂരാണ് എല്ലാ കുഴപ്പത്തിന്റെയും തുടക്കം. ഫൊക്കാന എന്ന പേര് തന്നെ തൃശൂരുകാർ ഇട്ടതാണെന്നാണ് ശ്രുതി- മരണം ഇല്ലാത്ത നാടാണല്ലോ തൃശൂർ)  അങ്ങനെ ആടി ആടി ഫോമയിലേക്ക് ഒരു ചാട്ടം  (കാലൻ അമേരിക്കയിൽ വന്നു ഫൊക്കാനയെ കൊണ്ടുപോകുവാനുള്ള ശ്രമത്തിൽ സംഭവിച്ചതാണ് ഫോമയെന്നും കേൾക്കുന്നു -അതിന് ആലുമാറ്റം എന്നു പേര് ) ചേച്ചിമാർക്ക് തൂക്ക കൂടുതൽ ആയതുകൊണ്ട് ചാടുമ്പോൾ സൂക്ഷിക്കണം.  പിന്നെ ചാടുമ്പോൾ ചാഞ്ചാട്ടം അരുത് ,

Thampy Mathew 2016-06-27 12:13:06
Why on Kavungu ?
Pana will be better or Kavungu will fall down.
Leave poor Anna alone. There is a limit it can take too.
thalappu has limit too so use a ladder.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക