Image

അഞ്ജലിയും ജയ്യും പ്രണയത്തില്‍?

Published on 25 June, 2016
അഞ്ജലിയും ജയ്യും പ്രണയത്തില്‍?
തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയും യുവനടന്‍ ജയ്യും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചെത്തിയ ആദ്യചിത്രം എങ്കേയും എപ്പോതും സൂപ്പര്‍ഹിറ്റായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായമെന്ന വാര്‍ത്ത പരന്നിരുന്നു. വാര്‍ത്തയില്‍ പ്രതിഷേധിച്ച് അഞ്ജലി ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ലെന്നും പ്രഖ്യാപിച്ചു.

അതിനു ശേഷം പിന്നീട് ഇരുവരും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ചഭിനയിച്ചിരുന്നില്ല. എങ്കിലും സൗഹൃദം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ജലിയുടെ പിറന്നാള്‍ ദിനത്തില്‍ അഞ്ജലിക്ക് ആശംകളുമായി ജയ് എത്തി. ഇത് തന്റെ ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആയിരിക്കുമെന്നും നീഎപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മറുപടിയായും പറഞ്ഞു.

നവാഗതനായ സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയ് ആറിന് ആരംഭിക്കും. ഒരു ഐ.ടി പ്രൊഫഷണല്‍ ആയിട്ടാണ് അഞ്ജലി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജയ് മൂന്നു ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ 1989 കാലത്തെ ഒരു പീര്യഡ് ലുക്കും ഉള്‍പ്പെടുന്നു.
അഞ്ജലിയും ജയ്യും പ്രണയത്തില്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക