Image

ഒരുപാട് ജിവിതങ്ങള്‍ (കവിത: ഡോ. ജാന്‍സി ജോസ്)

Published on 24 June, 2016
ഒരുപാട് ജിവിതങ്ങള്‍ (കവിത: ഡോ. ജാന്‍സി ജോസ്)
നിനക്ക് ഞാനുണ്ട്
എന്നുപറയുന്നവരെ പ്രണയിക്കണം
മൗനത്തിലാണ്ടു പോവുന്നവര്‍
മറന്നുപോകാനിടയുണ്ട്
മഴവില്ലിനെ പ്രേണയിക്കുന്നവര്‍ക്കു
മനുഷ്യനാകാന്‍ കഴിയില്ല
മണ്ണില്‍ കളിക്കുന്നവനും
മഴയില്‍ കുളിക്കുന്നവനും
മനസ്സിന്റെ മിടിപ്പറിയാം
ഹൃദയത്തിലേക്കുള്ള
കവാടം കണ്ടെത്താന്‍ കഴിയുന്നവന്
സ്വസ്ഥമായുറങ്ങാന്‍ കഴിയുന്നു
മൂളിപ്പാട്ടുപോലും പാടാത്തവനെ
മുന്നില് നിര്ത്തരുത്
ആയുധമില്ലാത്തവന്
ആരാമത്തിനെന്തു വില
വാക്കുകളാകട്ടെ ആയുധം
മധുരമാകട്ടെ ജീ­വിതം.
Join WhatsApp News
മായ 2016-06-24 20:36:00
നിനക്ക് ഞാനുണ്ട് എന്നു പറഞ്ഞാണ് 
അയാൾ എന്നെ പ്രണയിച്ചത് 
നാളുകൾ കഴിഞ്ഞപ്പോൾ അയാൾ 
മൗനത്തിലായി 
പിന്നെ അയാൾ എന്നെ മറക്കുകയും ചെയ്‌തു 
പിന്നെയാണ് ഞാൻ മഴവില്ലിനെ പ്രണയിച്ചത് 
മഴവില്ലിനെ പ്രണയിക്കുന്നവർ മനുഷ്യർ അല്ലപോലും!
ഞാൻ മണ്ണിൽ കളിച്ചു 
മഴയിൽ കുളിച്ചു 
എന്റെ ഹൃദയത്തിന്റെ 
മിടിപ്പിനായി കാതോർത്തു 
ആ ശബ്ദത്തെ ഞാൻ അനുധാവനം ചെയ്‌തു 
ഞാൻ എന്നിലേക്ക് മടങ്ങി 
ഞാൻ എന്റെ ഹൃദയത്തെ കണ്ടെത്തി 
ഞാൻ ഇന്ന് സ്വാതന്ത്രയാണ് 
 പ്രണയം എന്ന മിഥ്യയിൽനിന്ന് 
ഞാൻ എന്നെന്നേക്കും സ്വാതന്ത്രയാണ്
പ്രേമ 2016-06-25 07:28:13
ആണെന്ന് പറയുന്ന വർഗ്ഗം വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗമാണ് മായ . പൊന്നേ പൊടിയെ എന്നൊക്കെ പറഞ്ഞു പുറകെ കൂടും പിന്നെ വേറൊന്നിനെ കാണുമ്പോൾ അതു തന്നെ അവർ അവരോടും പറയും.  'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ...' എന്ന സിനിമാ പാട്ടിലാണ് ഞാൻ കുടുങ്ങിയത്. ഇപ്പോൾ എന്തായി ? അയാൾ അയൽവക്കകാരി മാൻ കിടവുമായി അടുത്തുള്ള കാട്ടിൽ കയറി പോയിട്ടു ഇതുവരെ തിരിച്ചു വന്നിട്ടില്ല .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക