Image

ഇ മലയാളിയില്‍ കാവ്യോത്സവം (ജൂലായ് ഒന്നു മുതല്‍ ഒമ്പതുരെ)

Published on 24 June, 2016
ഇ മലയാളിയില്‍ കാവ്യോത്സവം (ജൂലായ് ഒന്നു മുതല്‍ ഒമ്പതുരെ)
അമേരിക്കന്‍ മലയാളികളുടെ പൂരമായ ഫൊക്കാന, ഫോമാആഘോഷങ്ങള്‍ െക്കാപ്പം അമേരിക്കന്‍ മലയാളി കവികള്‍ക്കായി ഒരു കാവ്യോത്സവം ഞങ്ങള്‍ ഒരുക്കുന്നു. അമേരിക്കന്‍ മലയാളികവികളുടെ കവിതകള്‍ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. കവിതകള്‍ പുതിയതോ, പഴയതോ ആയിക്കൊള്ളാട്ടെ, നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവ അയയ്ക്കുക.

കവികള്‍ എല്ലാവരും വായനക്കാര്‍ക്ക് പരിചിതരെങ്കിലും കവിതക്കൊപ്പം കവിയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഒരുപരിചയകുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തുക. ഫോട്ടോകള്‍ യൗവനകാലത്ത് എടുത്തത് അയയ്ക്കുക. അത് വായനക്കാര്‍ക്ക് കൗതുകമായിരിക്കും.

കവിതകളെകുറിച്ച് വിദ്യാധരന്‍ മാസ്റ്ററുടെ കമന്റുകള്‍ക്ക് പുറമെ കവികള്‍ക്കും, വായനക്കാര്‍ക്കും അവരുടെ കമന്റ്കള്‍ അയക്കാം.
ഈ സംരംഭം വിജയിപ്പിക്കുക. നിങ്ങളുടെ സഹകരണവും പങ്കാളിത്വവും പ്രതീക്ഷിച്ചുകൊണ്ട്

സ്‌നേഹത്തോടെ
ജോര്‍ജ് ജോസഫ്
ഇ മലയാളിയും സഹപ്രവര്‍ത്തകരും
Join WhatsApp News
Sudhir Panikkaveetil 2016-06-25 04:02:34
അമേരിക്കൻ മലയാളി കവികൾക് അവരുടെ കഴിവുകൾ
പ്രകടിപ്പിക്കാനും,  അമേരിക്കൻ മലയാള സാഹിത്യത്തിൽ
കാവ്യശാഖയുടെ ശക്തി മനസ്സിലാക്കിപ്പിക്കാനും ഇത് സഹായകമാകും. ഇവിടെ കവികളില്ല, എഴുത്തുകാരില്ല, എല്ലാം തല്ലിപൊളികൾ, കാലമാടന്മാർ എന്നു പണ്ട് ഒരു കവി
പറഞ്ഞത് ആവർത്തിച്ച് നടക്കുന്ന .......ക്ക് ഇവിടത്തെ കവികൾ
എഴുതുന്നത് എന്ത് എന്നും മനസ്സിലാക്കാൻ ഇത് അവസരം
നൽകും.  വല്ലവനും പറയുന്നത് വിഴുങ്ങി ഏമ്പക്കവും ഇട്ട്
നടക്കുന്നവർക്കും ഇത് ഒരു ഔഷധമാകും.
വൃണം 2016-06-25 06:49:55
ഉണങ്ങാത്ത വൃണം 
മരണം വരെ മാന്തുന്ന  
ഹതഭാഗ്യൻ!
വിദ്യാധരൻ 2016-06-25 07:55:49
എഴുതുക കവിത ചിന്തയുണർത്തുവാൻ 
കഴുതകളല്ല വായനക്കാരെന്നു കരുതി നിങ്ങൾ
 കവിതകൾ കുറിക്കുക കവികളെ 
ഇവിടെ ഭൂവിൽ ജീവിതം ധന്യമാക്കാൻ

'നിഷ്ക്കാമ കർമ്മ'മെന്ന ചിന്തയിൽ 
മുഷ്ക്ക്  കൂടാതെഴുതുക നിങ്ങൾ 
അർത്ഥ ശുദ്ധിയോടെ ശ്രദ്ധയോടെ 
വ്യർത്ഥമാവും അല്ലെങ്കിൽ ശ്രമമൊക്കയും 

അധർമ്മത്തിൻ  തേർവാഴ്ചയെങ്ങും 
ചതിയന്മാർ  ചന്തുമാർ ചുറ്റിലും 
എവിടെയും വ്യാജവർഗ്ഗം 
കവികളിലും കുറവല്ലൊട്ടുമേ 

തലയും വാലുമില്ലാതെഴുതരുത് 
വിലയില്ലാത്ത കവിതകൾ 
ജ്ഞാനത്തിന്  ഗർവ് കാട്ടാൻ അ -
ജ്ഞാനിയെപ്പോലെ എഴുതിടാനീ.

എഴുതുക കവിത ചിന്തയുണർത്തുവാൻ 
കഴുതകളല്ല വായനക്കാരെന്നു കരുതി നിങ്ങൾ
കവിതകൾ കുറിക്കുക കവികളെ 
ഇവിടെ ഭൂവിൽ ജീവിതം ധന്യമാക്കാൻ


വിദ്യാധരൻ 2016-06-25 08:00:39
വച്ചു കെട്ടുക നിൻ വൃണം 
ഔഷധ ഗുണമേറും കവിതയാൽ 
മരണ ഹേതുവാം കാലനെ 
വഴിമാറ്റിടുമത്  ഏറെനാൾ 

John Philip 2016-06-25 09:48:54
കാവ്യോത്സവം എന്നു കണ്ടത്കൊണ്ട് പറയുവാ
ഇവിടത്തെ മഹാകവികളുടെ, കവികളല്ലാത്ത
ബുദ്ധിരാക്ഷസന്മാർ എന്നഭിമാനിക്കുന്നവരുടെ
കവികതകൾക്കൊപ്പം മലയായാളത്തിലെ നല്ല കവിതകൾ,കാവ്യഗുണമുള്ള ചലച്ചിത്രഗാനങ്ങൾ
എന്നിവ ഉൾപ്പെടുത്തുക.  മനസ്സിലാകാത്ത, ദുരൂഹതതയുള്ള കവിതകൾ ഉൾപ്പെടുത്തി ഉത്സവം
കുളമാക്കരുത്. ഈ_മലയാളിയുടടെ ഈ ശ്രമം വിജയം വരിക്കട്ടെ.

ശ്രീ പുത്തെന്കുരിശ്സും, വിദ്യാധരൻ മാഷും,
സുധീർ പണിക്കവീട്ടിലും നല്ല കവിതകൾ, ഗാനങ്ങൾ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
kaRiyaachchan 2016-06-25 17:15:01
ആളുകളെ അവഹേളിക്കുകയും തെറി വിളിക്കയും ചെയ്യുന്നവരെ വന്ദിക്കുകയും,അത് ചോദ്യം ചെയ്യുന്നവരെ നിന്ദിക്കയും ചെയ്യുന്നവർ സമൂഹത്തിലെ വൃണങ്ങളാകുന്നു.  അവരാണ് എന്റെ ശക്തി. അവർ എന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നു. ഞാൻ മരണം വരെ ആളുകളെ തെറി വിളിക്കും അധിക്ഷേപിക്കും. പരദൂഷണവീരനായ എന്റെ അളിയൻ എനിക്ക് എന്നും
സഹായം. എന്റെ കുറ്റങ്ങളെ ചോദ്യം ചെയ്യുന്നവരെ വ്രണവും, അളിയനും കൂടി ആക്രമിക്കും.ജാഗ്രതൈ...നിങ്ങളുടെ സ്വന്തം കറിയാച്ചൻ.
andrew 2016-06-26 08:12:57

Let imagination gallop on the cliffs of Milky-way

Let Ecstasy, experience & inspiration grace on the Meadows of Stars.

 Let there be 100s of good Kavithakal 

Best Wishes !





മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക