Image

ആനയും മാതോരും

നാടന്‍ Published on 24 June, 2016
ആനയും മാതോരും
ആനച്ചന്തം കണ്ടിട്ടൊരുനാള്‍
മാതോര്‍ക്കുള്ളില്‍ മോഹമുദിച്ചു
എന്തൊരു ഭംഗീ ഗജ വീരന്ന്
എങ്ങനെ ഇവനെ എന്റേതാക്കാം

വക്രത, കുടിലത ഉണ്ടെന്നാലും
പുണ്യാളന്മാര്‍ എന്നറിയുന്നോര്‍
തമ്മില്‍ തമ്മില്‍ ഒരാംഗ്യം കാട്ടി
മാതോര്‍ക്കായ് ഒരു പദ്ധതിയിട്ടു

വന്നോ, നിന്നോ, മാതോരെയീ
ആനക്കാര്യം ഏറ്റു ഞങ്ങള്‍
അതു കേട്ടന്തം വിട്ടു മാതോര്‍
ഭവ്യതയോടൊരു ചോദ്യമെറിഞ്ഞു

ആനയെ ഇങ്ങനെ വില പേശാനായി
അതിന്റെ വിലയറിയാത്തോര്‍ നിങ്ങള്‍
എന്നാലും ഈ ആനക്കായി ­ തമ്പി
ചൊരിഞ്ഞൊരു ചോരേം നീരും

ആനക്കായി കൊട്ടിലൊരുക്കാന്‍
ആരംഭത്തില്‍ അദ്ധ്വാനിച്ചോന്‍
ആനക്കായി പ്രിയതരമെല്ലാം
ത്യാഗം ചെയ്‌തൊരു അനിയച്ചായന്‍

കയ്യോ കാലോ വളരുന്നെന്നും
നോക്കിയിരുന്നു പരിപാലിച്ചോന്‍
ആനക്കായി ഫലമൂലാദികള്‍
മധുരം എന്നിവ നല്‍കിയ തോഴന്‍

അവനെ കാട്ടിലെറിഞ്ഞിട്ടെന്തിന്
കാട്ടിലെ ആനക്കായൊരു തര്‍ക്കം
ഇന്നലെ പെയ്‌തൊരു മഴയില്‍ പൊട്ടി­
മുളച്ചവരല്ലേ നാമെല്ലാരും

മാതോരങ്ങനെ മുറതെറ്റാതെ
തമ്പിയെപ്പറ്റി പുകഴ്ത്തും നേരം
പുണ്യാളാ ന്മാര്‍ ഒന്നിച്ചലറി
അപ്പം തിന്നുക കുഴിയെണ്ണാതെ 

സം തിങ് കൈമണി നല്‍കാമെങ്കില്‍
സംഗതി ഞങ്ങള്‍ ഒപ്പി ച്ചീടാം
അവിടെയും ഇവിടെയും കച്ചോടക്കാര്‍
കാര്യം കാണാന്‍ എത്തീടുമ്പോള്‍

നല്ലൊരു പങ്ക് വഹിക്കും ഞങ്ങള്‍
അക്കാര്യത്തില്‍ ഞങ്ങള്‍ക്കൈക്യം
തമ്പിയെ മാറ്റി അണ്ണന് ഞങ്ങള്‍
ആനയെ വിലയാക്കീടാം സത്യം

കുയ്യാനകളായി മാറുന്നാനകള്‍
പുണ്യാളന്മാര്‍ കൈവയ്ക്കുമ്പോള്‍
അതുകൊണ്ടളിയാ മാനം വേണേല്‍
ചിക്കിലി നല്‍കു...നേരം പോണൂ

മാതോര്‍ കോപിച്ചവശത പൂണ്ട്
ഇങ്ങനെയരുളി, ഞെട്ടി കൂട്ടര്‍
മിണ്ടിപ്പോകരുതിനിയൊരു വാക്കും

കുന്തം, അന്തം കുന്തം ശല്യം
മാതോര്‍ മോഹവിമുക്തനായി
തമ്പിയെ മനസ്സില്‍ ആരാധിച്ചു.
Join WhatsApp News
vayanakaaran 2016-06-24 09:52:11
ഹാ...ഹാ.. ഇതിലെ തമ്പിയാരെന്നും, അണ്ണാനാരെന്നും, മാതൊരു ആരെന്നും, പേര് വയ്ക്കാതെ ലേഖനമെഴുതിയത് ഭീരുത്വമാണെന്നു എഴുതിയ നാടന്റെ യഥാർത്ഥ പേരെന്തെന്നും കണ്ടു പിടിക്കാൻ സി. ഐ. ഡി മൂസയും, നാരദനും ഉടൻ പ്രവർത്തനം ആരംഭിക്കേണ്ടിയിരിക്കുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക