Image

പൊടിക്കാറ്റ് ശക്തം; കാലാവസ്ഥാ മാറ്റത്തിന്റെ സൂചന

Published on 03 February, 2012
പൊടിക്കാറ്റ് ശക്തം; കാലാവസ്ഥാ മാറ്റത്തിന്റെ സൂചന
ദോഹ: ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം അന്തരീക്ഷം പൊടിപടലങ്ങളാല്‍ മൂടിക്കെട്ടി.അര്‍ധരാത്രി മുതല്‍ റോഡുകള്‍ കാണാതെ പല വാഹനങ്ങളും പരസ്പരം കൂട്ടിയിടിച്ചും വഴിമാറിയും അപകടങ്ങളില്‍പ്പെട്ടു. പുലര്‍ച്ചെ ജോലിക്ക് പോകുന്നവരുടെയും ജോലിക്കാരെ കൊണ്ടുപോകുന്നവരുടെയും വാഹനങ്ങളാണ് അപകടങ്ങളില്‍പ്പെട്ടത്.

കെട്ടിടനിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പൊടിക്കാറ്റ് ദുരിതം വിതച്ചത്. കാറ്റിലും കോളിലുംപെട്ട് അപകടങ്ങള്‍ പിണയാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.ഷോപ്പിങ് മാളുകളിലും നഗരവീഥികളിലും പതിവു തിരക്കനുഭവപ്പെടാത്തതുകാരണം വാണിജ്യരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടു. 

സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊടിക്കാറ്റ് വിനയായി മാറിയത്. കൊച്ചുകുട്ടികള്‍ക്ക് പൊടിക്കാറ്റിലൂടെ പടരുന്ന രോഗാണുക്കള്‍ പലവിധം രോഗങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടി. രാത്രിയില്‍ റോഡുകളില്‍ വഴികാണാതെ പല വാഹന െ്രെഡവര്‍മാരും പാടുപെടേണ്ടിവരുന്നു. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ കാരണം പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. തണുപ്പ് വിട്ടകലുന്നതിന്റെ സൂചനയായിട്ടാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കണക്കാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക