Image

അക്കാഫ് റോഡ്‌ഷോ നടത്തി

Published on 03 February, 2012
അക്കാഫ് റോഡ്‌ഷോ നടത്തി
ദുബായ്: ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ എന്ന കൂട്ട ഓട്ടത്തിന്റെ പ്രചരണാര്‍ത്ഥം ദുബായ് കരാമ സെന്ററില്‍ ഓള്‍ കേരള കോളേജസ് അലുംനെ ഫോറം (അക്കാഫ്) റോഡ് ഷോ നടത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുള്ള ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഫെബ്രുവരി പത്തിന് മംസാര്‍ ബീച്ച് റോഡില്‍ കൂട്ടഓട്ടം നടത്തുന്നത്. ചലച്ചിത്ര താരം രമേഷ് പിഷാരടി റോഡ് ഷോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഷാഹുല്‍ ഹമീദ് അദ്യക്ഷത വഹിച്ചു. സരസ്വതി വാദ്യകലാ സംഘത്തിലെ ഗോപാലകൃഷ്ണ മാരാരും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു.

വാര്‍ത്ത അയച്ചത്: റോജിന്‍ പൈനുമ്മൂട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക