Image

സിനിമ ഷോര്‍ഗുല്‍: ബോളിവുഡ് നടന്‍ ജിമ്മി ഷെര്‍ഗിലിനെതിരെ ഫത്വ

Published on 24 June, 2016
സിനിമ ഷോര്‍ഗുല്‍:  ബോളിവുഡ് നടന്‍ ജിമ്മി ഷെര്‍ഗിലിനെതിരെ ഫത്വ
മുംബൈ: പുറത്തിറങ്ങാനിരിക്കുന്ന ഷോര്‍ഗുല്‍ എന്ന രാഷ്ട്രീയ സിനിമയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ ജിമ്മി ഷെര്‍ഗിലിനെതിരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും ഫത്വ പുറപ്പെടുവിച്ചു.

 ഖമ്മന്‍ പീര്‍ ബാബ കമ്മറ്റിയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഷോര്‍ഗുല്‍ മുസ്ലീം വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഫത്വയില്‍ പറയുന്നു. 

 2013ല്‍ നടന്ന മുസാഫര്‍നഗര്‍ കലാപം ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ നടന്ന കലാപങ്ങളെക്കുറിച്ച് സിനിമയില്‍ പറയുന്നുണ്ട്. ഇതാണ് മുസ്ലീം പണ്ഡിതരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 

നേരത്തെ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത് നേതാവ് മിലന്‍ സോം അലഹബാദ് കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. ഈ മാസം 24ന് സിനിമ റിലാസ് ചെയ്യാനിരിക്കെയാണ് പല ഭാഗത്തുനിന്നും സിനിമയ്‌ക്കെതിരെ സമ്മര്‍ദ്ദമുണ്ടായിരിക്കുന്നത്. 

ഇതേ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമീപിക്കാനൊരുങ്ങുകയാണ് സിനിമാപ്രവര്‍ത്തകര്‍. സിനിമ മുസാഫര്‍നഗര്‍, കാണ്‍പുര്‍, ഗാസിയാബാദ്, ലക്‌നൗ എന്നിവിടങ്ങള്‍ നിരോധിച്ചിട്ടുമുണ്ട്. 

അതേസമയം, ഏതെങ്കിലും മതവിഭാഗത്തെ ബാധിക്കുന്ന തരത്തിലുള്ളതല്ല സിനിമയെന്ന് സിനിമയുടെ നിര്‍മാതാക്കളിലൊരാളായ വിജയ് സിങ് പറഞ്ഞു. 

ചില സംഭവങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് സിനിമയുടേതായ രീതിയിലാണ്. സിനിമ ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 

ജനങ്ങളുടെ പിന്തുണയുണ്ടായാല്‍ ആര്‍ക്കും സിനിമയെ നിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക