Image

വിയന്ന മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

Published on 03 February, 2012
വിയന്ന മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

 വിയന്ന: മുന്‍ ഓസ്ട്രിയന്‍ ഉപപ്രധാനമന്ത്രി ഡോ.എര്‍ഹാര്‍ട്ട് ബുസേക് രക്ഷാധികാരിയായ ഓസ്ട്രിയയിലെ ആദ്യത്തെ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്‍ (ഢങഅ) 2012-2013 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബേബി തുപ്പത്തി പ്രസിഡന്റ് , സംബന്ധമഠ ചിന്മയാനന്ദന്‍ വൈസ് പ്രസിഡന്റ്, ചെറുകര സോണി സെക്രട്ടറി, മനയില്‍ ലിജിമോന്‍ ജോ.സെക്രട്ടറി, ജെയിംസ് വടക്കേച്ചിറ ട്രഷറര്‍, സിജോ കുന്നുമ്മേല്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, കുറുത്തോട്ടിയ്ക്കല്‍ ജോണ്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി, വിപിന്‍ തോമസ് എഡിറ്റര്‍ എന്നിവരെയും കമ്മിറ്റിയംഗങ്ങളായി മാര്‍ട്ടിന്‍ ജോര്‍ജ്, സോജി മാത്യു, സാബു തട്ടില്‍, ജെന്‍സന്‍ തട്ടില്‍, ബെന്നി വാളൂരാന്‍ എനന്നിവരെയും യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായി റോബിന്‍ കാക്കശ്ശേരി, ബെനോം തട്ടില്‍, ലെസ്‌ലിന്‍ എലിഞ്ഞിയ്ക്കല്‍, ആതിര തളിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്ത അയച്ചത് ബിജു മാളിയേക്കല്‍

വിയന്ന മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക