Image

ഫോമയ്ക്കു ദിശ ബോധം നല്‍കിയ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും - തോമസ് മൊട്ടക്കല്‍

തോമസ് മൊട്ടക്കല്‍ Published on 23 June, 2016
ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍
ന്യൂജേഴ്‌സി  അമേരിക്കയിലെ ദേശീയ സംഘടനകളുടെ പല പരിപാടികളിലും പങ്കെടുക്കുവാന്‍ പലപ്പോഴും സാധിച്ചിട്ടില്ല. എങ്കിലും ഫോമ ആദ്യമായി ജിബി തോമസിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച യങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന പരിപാടിയില്‍ രണ്ടുവര്‍ഷം മുമ്പ് പങ്കെടുക്കുവാന്‍ സാധിച്ചത് ഒരു പുതിയ അനുഭവമായി ഞാന്‍ കാണുന്നു.

ദേശീയ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാത്തതിന് ബിസിനസിലുള്ള തിരക്ക് ഒരു കാരണമാണെങ്കില്‍ പോലും പലപ്പോഴും അത് മുതിര്‍ന്ന അമേരിക്കന്‍ മലയാളികള്‍ക്കുള്ള ഒരു കൂട്ടായ്മക്കപ്പുറം പുതിയ തലമുറ എന്തെങ്കിലും കാര്യമായി ചെയ്യാതിരുന്നതും ഒരു കാരണമായിരുന്നു. എന്നാല്‍ യങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന ആശയവും അതുകൊണ്ടണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളും  ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റും  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ്  എന്ന ആശയത്തിന്റെ പിന്നിലെ മാസ്റ്റര്‍ മൈന്‍ഡുമായ ജിബി തോമസ് വിശദീകരിച്ചപ്പോള്‍    അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. മാത്രമല്ല, അമേരിക്കയില്‍ പുതുതായി വരുന്ന യുവാക്കള്‍ക്കായി ഇവിടെ ആദ്യമായി എത്തി പല കാര്യങ്ങളിലും വഴിതെളിയിച്ചവരുടെ അനുഭവങ്ങള്‍ എത്രമാത്രം പകര്‍ന്നുകൊടുക്കാമെന്നു മനസിലാക്കിയപ്പോള്‍ അതില്‍ സജീവമായി പങ്കെടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

 ആദ്യത്തെ യങ് പ്രൊഫഷണല്‍ സമ്മിറ്റ് ന്യൂജേഴ്‌സിയില്‍    നടത്തിയതിന്റെ വിജയമായിരുന്നു തുടര്‍ന്ന് നടത്തിയ രണ്ടു പ്രൊഫഷണല്‍ സമ്മിറ്റുകളും. അതു തന്നെയാണ് ഇതില്‍ തുടര്‍ന്നു പങ്കെടുക്കുവാന്‍ തീരുമാനിച്ചതും. എന്തുകൊണ്ടാണ് ഈ പരിപാടിയില്‍  പങ്കെടുക്കുവാന്‍ ഞാന്‍ തീരുമാനിച്ചത് എന്നു ചോദിച്ചാല്‍ അതിനുത്തരം താഴെ പറയുന്ന കാരണങ്ങളാണ്. ഇതു തന്നെയാണ് ഫോമയുടെ യങ് പ്രൊഫഷണല്‍ സമ്മിറ്റുകൊണ്ട് ഉണ്ടായ പ്രയോജനം എന്നും ഞാന്‍ മനസിലാക്കുന്നു.  അതു കൊണ്ടു തന്നെ ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ഇതു വന്‍ വിജയമാക്കി തീര്‍ത്ത   ജിബി തോമസിനെ പോലെയുള്ള യുവ നേതാക്കള്‍ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്ക്  പ്രസക്തി വര്‍ധിക്കുകയാണ്

1) അറിവ്  പങ്കെടുക്കുന്നവര്‍ക്ക് സാധ്യതകളെ കുറിച്ചും അവസരങ്ങളെ കുറിച്ചും പരിപൂര്‍ണമായ അറിവ് നല്‍കാന്‍ ഈ ഉച്ചകോടിക്ക് സാധിച്ചിട്ടുണ്ടണ്ട്.

 2). ആത്മവിശ്വാസം   പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കഴിവുകളെകുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അത്തരം കഴിവുകള്‍ മറ്റുള്ളവര്‍ വിജയത്തിനായി ഏതു വിധത്തില്‍ ഉപയോഗപ്പെടുത്തി  എന്നു മനസിലാക്കാനും ഇതില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കുന്നു.

 3). ഉപദേശകന്‍   ബിസിനസിലോ കരിയര്‍ ഡെവലപ്പ്‌മെന്റിലോ ഉപദേശകനായി പങ്കെടുക്കുന്നവരുടെ കഴിവുകള്‍ക്ക് നല്ല രീതിയില്‍ ആരംഭം കുറിക്കാന്‍ ഈ സെമിനാര്‍ സഹായിക്കുന്നു.

 4). പ്രേരണ നല്‍കുന്നു  സെമിനാറില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അതുവഴി സ്വന്തം ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുമ്പോള്‍ ഒരു  പ്രേരണയായും സമ്മിറ്റ് മാറുന്നു.

 5). തിരിച്ചറിവ്  ഓരോരുത്തര്‍ക്കും അവനവനെയും അവരിലൊളിഞ്ഞ് കിടക്കുന്ന കഴിവുകളെയും തിരിച്ചറിയാന്‍ യങ് പ്രൊഫഷണല്‍ സമ്മിറ്റിലൂടെ സാധിക്കുന്നു.

6). വഴി തുറക്കുന്നു  സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ തൊട്ടുമുന്നിലുള്ളതും എന്നാല്‍ അവര്‍ അറിയപ്പെടാതെ കിടന്നിരുന്നവയുമായ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുക്കാന്‍ ഇതുവഴി സാധിക്കുന്നു.

7). ബന്ധിപ്പിക്കുന്നു  അമേരിക്കയിലങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാരായ പ്രൊഫഷനലുകളെ പരസ്പരം ബന്ധപ്പെടുത്താന്‍ ഈ സെമിനാറിലൂടെ സാധിക്കുന്നു.

8). ശൃംഖല രൂപീകരിക്കുന്നു  ഒരേ പ്രൊഫഷനിലുള്ളവരും വ്യത്യസ്ത പ്രൊഫഷനുകളില്‍ പെട്ടവരുമായ ആളുകളുടെ ഒരു ശൃംഖല രൂപീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു.

9). സേവനം ചെയ്യുന്നു  ദൈവം തന്ന അവസരങ്ങളും കഴിവുകളും സമൂഹത്തിന് തിരികെ നല്‍കാന്‍, അതിനായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും ഇതുവഴി സാധിക്കുന്നു.

10). നേതൃത്വം  ചെറുപ്പക്കാരയ ഓരോ യുവതീ യുവാക്കളിലും നേതൃഗുണം വളര്‍ത്തിയെടുക്കുവാന്‍ ഈ സെമിനാര്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുന്‍ നിരയില്‍ നില്‍ക്കുന്ന പല കമ്പനികളെയും നയിക്കുന്ന സി ഇ ഒ മാരടക്കം വലിയ ഒരു നിര തന്നെയുണ്ടായിരുന്നു സമ്മിറ്റില്‍ ക്ലാസുകളെടുക്കുവാനും  അനുഭവങ്ങള്‍ പങ്കു വയ്ക്കുവാനും ,ഡോക്ടര്‍ ജാവേദ് ഹസ്സന്‍, ചെയര്‍മാന്‍, നെസ്‌റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് , ഡോക്ടര്‍ രഘു മേനോന്‍, ലിന്‍ഡെ ഗ്രൂപ്പ് , ഡോക്ടര്‍ സുരേഷ് കുമാര്‍, കോ ഫൗണ്ടര്‍ ആന്‍ഡ് ഫോര്‍മര്‍ ചെയര്‍മന്‍  നെക്‌സ് ഗ്രൂപ്പ്, നവ സോഷ്യല്‍ മീഡിയകളുടെ നെടും തൂണായി പ്രശസ്തി ആര്‍ജിച്ച സ്പ്രിങ്ക്‌ളര്‍  ഗ്രൂപ്പിന്റെ മേധാവി  മിന്നും താരം രജി തോമസിനെ ആദ്യമായി മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിയതും  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിലൂടെ ആയിരുന്നു,700 പേരോളം പ്രൊഫഷണലുകള്‍ പങ്കെടുത്ത സമ്മിറ്റില്‍  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അടക്കം 25  ഓളം കമ്പനികള്‍ ജോബ് ഫെയറും റിക്രൂട്ടുമെന്റും സമ്മിറ്റില്‍ നടത്തുകയുണ്ടായി,ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ ഉദ്യമത്തെ പ്രകീര്‍ത്തിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി, ഈ കാരണങ്ങളൊക്കെയാണ് എന്നെ ഇതിനോടടുപ്പിച്ചത്.


ഫോമയോട്  ഒരു ബന്ധവുമില്ലാതിരുന്ന അനേകം കമ്പനികളെ സമ്മിറ്റ് വഴി പരിചയപ്പെടുത്തുവാനും അതു വഴി അനേകം തൊഴിലവസരങ്ങള്‍  ഫോമയിലൂടെ യുവാക്കള്‍ക്ക്   ലഭിക്കുവാനും കാരണമായി, ഇതു പോലെയുള്ള സമൂഹത്തിനുതകുന്ന ആശയങ്ങള്‍ കണ്ടെത്തുവാനും അതു നടപ്പില്‍ വരുത്തുവാനും ജിബി തോമസിനെ പോലെയുള്ള  യുവ നേതാക്കള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്, ഫോമയുടെ മുന്‍പോട്ടുള്ള  വളര്‍ച്ചക്ക് ഊര്‍ജം നല്‍കുന്ന ഇത്തരം പ്രോജെക്റ്റുകള്‍   സംഘടനയിലേക്ക്  ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനും  കാരണമാക്കും, ഫോമയോട് ചേര്‍ന്നു നില്‍ക്കുന്ന അനേകം സംഘടനകള്‍ക്കും ഇതു ഗുണം ചെയ്തു,
 
സാധാരണ ദേശീയ സംഘടനകളുടെ പ്രസിഡന്റുമാര്‍ മാറി വരുമ്പോള്‍ പല നല്ല പ്രൊജക്ടുകള്‍ തുടര്‍ന്ന് കൊണ്ടണ്ടുപോകുന്നത് കണ്ടിട്ടില്ല. എന്നാല്‍ അതിന്റെ സാധ്യതകള്‍  കണ്ടറിഞ്ഞാവാം അന്നത്തെ നേതൃത്വം യങ് പ്രൊഫഷണല്‍ സമ്മിറ്റുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു    യങ് പ്രൊഫഷണല്‍ സമ്മിറ്റ് യുവാക്കളെ ദേശീയ സംഘടനകളോട് അടുപ്പിച്ചു നിര്‍ത്തുന്ന ഒരുപാട് ദീര്‍ഘ വീക്ഷണമുള്ള ഒരു പ്രൊജക്ടാണ്. 2013 ല്‍ ന്യൂ ജേഴ്‌സിയില്‍ നടത്തപ്പെട്ട  ആദ്യ സമ്മിറ്റ്‌ന്  ശേഷം 2014  ല്‍ കണ്‍വന്‍ഷനിലും 2015 ല്‍ ഡിട്രോയിറ്റിലും  സംഘടിപ്പിക്കപ്പെട്ട  മൂന്ന് പ്രോജക്ട് കളിലും ഞാന്‍ വല്ല താത്പര്യപൂര്‍വം പങ്കെടുക്കുകയുണ്ടായി, ഈ പ്രൊജക്ട് തുടര്‍ന്നുവരുന്ന ഭരണസമിതികള്‍ മുന്നോട്ടുകൊണ്ടണ്ടുപോകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

ഈ വര്‍ഷം  മയാമിയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നു.അതോടൊപ്പം വളരെയേറെ നേതൃത്വ ഗുണങ്ങളുള്ള, ഫോമയെ വരും കാലങ്ങളില്‍ മുന്നോട്ടു  നയിക്കുവാന്‍ പ്രാപ്തരായ,സംഘടനയെ  വളര്‍ച്ചയിലേക്ക് പാതയിലേക്ക്  നയിക്കുവാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള   വ്യക്തമായ കാഴ്ച പ്പാടുകളുള്ള ജിബി തോമസ് അടക്കമുള്ള യുവാക്കള്‍ നേതൃത്വത്തിലേക്കു വരട്ടെയെന്നും   ഈ വര്‍ഷം നിങ്ങള്‍ക്ക് കൂടുതല്‍ യുവാക്കളെ അവിടെ പങ്കെടുപ്പിക്കാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു.

(ലേഖകന്‍ തോമസ് മൊട്ടക്കല്‍ തോമര്‍ കണ്‍സ്ട്രക്ക്ഷന്‍ എന്ന കമ്പനിയുടെ മേധാവിയാണ് )

വാര്‍ത്ത  ജോസഫ്: ഇടിക്കുള

ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍ ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍ ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍ ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍ ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍ ഫോമയ്ക്കു ദിശ ബോധം നല്‍കിയ  യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും -   തോമസ് മൊട്ടക്കല്‍
Join WhatsApp News
ramesh panicker 2016-06-23 14:08:29
Everybody says FOMAA has got leaders with vision, but see any use to the community.  Just election publicity by all candidates claiming they did this and that, but our community never benefited from it, except the organizers got some cheap publicity.  Wonder what is the purpose of this article other than a publicity for a candidate.  FOMAA and FOKANA elections are getting dirtier and dirtier. 
Texan American 2016-06-23 20:07:48
What vision FOAMA and FOKANA has Mr. Panikar?  What have you done for the Malayalees in USA? You both claim that you live for the youths of America but you spend 99% of your time and money with the asshole leaders of Kerala.  First you take care of your home and then worry about the land you abandoned years ago. We know what you need; you need identity and recognition and nothing else.  How many Malayalee youths have made an impact in the society we live? None.  There are doctors and engineers but there is no notable people in politics.  Our society stay away from the politics of this country and get involved with the people like Oommen Chandy and Pianariy Vijayan, the most corrupted people on earth.   We don’t need your leadership. Get lost!  On one thing I agree that there are fake people like you everywhere. People can buy a Ph.D. degree on line. It is not a big deal.  Who cares about these Ph.D.s.
Texan American 2016-06-24 06:35:41
കോട്ടും ടൈയും കെട്ടാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് അതിനു വേണ്ടി ഉണ്ടാക്കിയ വേദിയാണ് ഇതു .  പള്ളിയിൽ ഞായറാഴ്ച മാത്രമല്ലേ ഇതു ഇടാൻ പറ്റു. ഇതിട്ടു കണ്ടില്ലെങ്കിൽ ക്രിസ്ത്യാനിയുടെ ദൈവം പ്രാസാദിക്കില്ല  ഹിന്ദുവിന്  അമ്പലത്തിൽ പോയാൽ തുണി ഉരിയണം ദർശനത്തിനു .  അല്ലെങ്കിൽ അവന്റെ ദൈവത്തിനു കണ്ണിനു സുഖം ഇല്ല.  കോട്ടും ടൈയും കെട്ടി  വർത്താമാനം പറയുന്നവരുടെ വിചാരം അവന്റ വായിൽ നിന്നു വരുന്നത് മുഴുവൻ വേദമാണെന്നാണ്.  കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയാവൂ എന്നു പറഞ്ഞതുപോലെ, ഞങ്ങൾ നാട്ടുകാർക്കല്ലേ അറിയു ഇവനൊക്കെ ആരാണെന്നു .  അശരണരോടുള്ള കരുണയാണോ നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്?.  നേതാവായാലേ ഇതൊക്കെ ചെയാൻ പറ്റൂ?   അമേരിക്കയിൽ വന്നു ഈ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കെടുക്കാതെ ആണ്ടു തോറും സമ്മേളനം നടത്തി നാട്ടിൽ നിന്നു കുറെ കൂറ രാഷ്ട്രീയക്കാരേം, സിനിമ നടന്മാരേം നടിമാരേം , സന്യാസിമാരേം,  ബിഷപ്പ്മാരേം സ്വർണ്ണ കടക്കാരനേം  കൊണ്ടുവന്നു, ആരുടെയെങ്കിലും ഓരം ചേർന്നു നിന്നു ഒരു പടം എടുത്ത് സായൂജ്യം അടയാൻ വെമ്പി നടക്കുന്നവർക്ക് ആശ്വാസം പകരാനല്ലാതെ നിന്നൊക്കൊക്കെ എന്തു ചെയ്യാൻ കഴിഞ്ഞു ?  അടുത്ത തലമുറക്ക് വേണ്ടി നിങ്ങൾ എന്താണ് ഉലത്തിയത് ?  അവരെ വെറുതെ വീട്.  അവരുടെ മാതാ പിതാക്കളുടെ തരികിട കണ്ടു അവരും ചിന്താകുഴപ്പത്തിലാണ്.  നിങ്ങളുടെ കുരിശും കുടയും ചെണ്ടയടിയും, ജുബ്ബായും,  സ്വർണ്ണ ചെയിനും, കയ്യിലെ വളയും ഒക്കെ കണ്ടു ഞങ്ങൾ മടുത്തു.  മുഴത്തിനു മൂവായിരം സംഘടനയാണ്.  കൂറ നേതാക്കന്മാരെ തട്ടീട്ട് നടക്കാൻ വയ്യ.  ഓരോ അവന്മാരുടെ പ്രകടന പത്രിക കണ്ടാൽ മതി വേറെ ഒന്നും വേണ്ട.  മല മറിക്കുമെന്നാ പറയുന്നത്.  ബാക്കി തന്റെ പ്രതികരണം കണ്ടിട്ട് എഴുതാം.  റ്റെക്സനോടാ കളി.  വേണ്ടി വന്നാൽ തറ ആകാനും റ്റെക്സന് മടിയില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക