Image

ചാന്‍സു കുറഞ്ഞു, അസിന്‍ ടിവിയില്‍

Published on 03 February, 2012
ചാന്‍സു കുറഞ്ഞു, അസിന്‍ ടിവിയില്‍
തമിഴിലെയും ഹിന്ദിയിലെയും പുതിയ നായികമാരുടെ തള്ളിക്കയറ്റത്തില്‍ കാലിടറിയ അസിന്‍ കളം മാറ്റിച്ചവിട്ടുകയാണ്. യു.ടി.വി. സ്റ്റാഴ്‌സിന്റെ സൂപ്പര്‍സ്റ്റാര്‍ സാന്തയെന്ന ടോക് ഷോയില്‍ പ്രത്യക്ഷപ്പെടാന്‍ പോവുകയാണ് അസിന്‍. കത്രീന കൈഫ്, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ എന്നീ താര സുന്ദരിമാരോട് മത്സരിച്ച് ബോളിവുഡില്‍ പിടിച്ചു നില്ക്കുക അസാദ്ധ്യമെന്ന് മനസിലാക്കിയാണ് അസിന്‍ മിനി സ്‌ക്രീനില്‍ അരക്കൈ നോക്കാന്‍ തീരുമാനിച്ചതത്രെ. 

തമിഴിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയെന്ന ക്രെഡിറ്റുമായി ഗജിനി റീമേക്കിലൂടെ അമീര്‍ഖാന്റെ നായികയായി ഹിന്ദിയിലെത്തിയ അസിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നു. ഗജിനിയെത്തുടര്‍ന്ന് വന്ന ലണ്ടന്‍ ഡ്രീംസ് പരാജയപ്പെട്ടെങ്കിലും സല്‍മാന്റെ നായികയായി അഭിനയിച്ച റെഡിയിലൂടെ അസിന്‍ വീണ്ടും മാധ്യമ ശ്രദ്ധ നേടി. സല്‍മാന്റെ പുതിയ കാമുകിയാണ് അസിന്‍ എന്നു വരെ ഗോസിപ്പുകളുണ്ടായി. 

അക്ഷയ് കുമാറും ജോണ്‍ എബ്രാഹാമും നായകന്മാരാകുന്ന ഹൗസ്ഫുള്‍ 2, അഭിഷേക് ബച്ചനോടൊപ്പം ബോല്‍ ബച്ചന്‍ തുടങ്ങിയവയാണ് അസിന്റെ പുതിയ ബോളിവുഡ് ചിത്രങ്ങള്‍.

ചാന്‍സു കുറഞ്ഞു, അസിന്‍ ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക