Image

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു

Published on 03 February, 2012
രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു
മുംബൈ: വിദേശനാണ്യ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. ഇന്നത്തെ വില അനുസരിച്ച്‌ ഒരു ഡോളറിന്‌ 48.69 രൂപയാണ്‌. 2011 ഒക്ടോബര്‍ 31ന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്‌. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്‌ചയിലാണ്‌ രൂപ നേട്ടത്തില്‍ ക്ലോസ്‌ ചെയ്യുന്നത്‌. പതിനേഴ്‌ വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഇത്തരത്തില്‍ രൂപയുടെ മൂല്യം ഉയരുന്നത്‌.

ഇന്ത്യയിലേക്ക്‌ വിദേശ നിക്ഷേപ ഒഴുക്ക്‌ ഉയര്‍ന്നതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ്‌ രൂപയുടെ വില ഉയരാന്‍ കാരണമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക