Image

ഡോ. ശ്രീധര്‍ കാവിലിനു വേണ്ടി നീക്കിവച്ച 40 മിനിട്ട് സമയം

emalayalee news Published on 21 June, 2016
ഡോ. ശ്രീധര്‍ കാവിലിനു വേണ്ടി നീക്കിവച്ച 40 മിനിട്ട് സമയം
ന്യുയോര്‍ക്ക്: ശനിയാഴ്ച ഫിലഡല്‍ഫിയയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയനല്‍ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ നാട്ടിലെ സ്വത്ത് സംരക്ഷണത്തെപറ്റി ഡോ. ശ്രീധര്‍ കാവിലിന്റെ പ്രഭാഷണം ഉള്‍പ്പെടുത്തിയിരുന്നു. 40 മിനിട്ട് സമയം. അദ്ദേഹത്തിന്റെ ഇഷ്ടവിഷയം.

അതിപ്പോള്‍ അദ്ധേഹത്തിനു ആദാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി മാറ്റി വയ്ക്കാന്‍ തീരുമാനമായി.

ഫിലഡല്‍ഫിയയില്‍ ഡബ്ലു.എം.സി രീജിയണല്‍ മീറ്റിംഗ് മാറ്റിവയ്ക്കരുതെന്നും അതു നടത്തുകയാണു അദ്ധേഹത്തോടു ചെയ്യാവുന്ന ഏറ്റവും നല്ല അനുസ്മരണമെന്നും ഇപ്പോള്‍ നാട്ടിലുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് വിളനിലം പറഞ്ഞു. അനുശോചന സുചകമായി കലാപരിപാടികള്‍ ഉപേക്ഷിക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നു.എന്നാല്‍ അതൊന്നും അംഗീകര്‍ക്കുന്ന ആളല്ലായിരുന്നു കാവില്‍ എന്നും പ്രോഗ്രാമില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വിളനിലം പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ തുടക്കക്കാരില്‍ ഒരാളായ ഡോ. കാവിലിന്റെ ആക്‌സ്മിക നിര്യാണം മലയാളി സമൂഹത്തെ പ്രത്യേകിച്ച് സഹപ്രവര്‍ത്തരെയും സുഹ്രുത്തുക്കളെയും ദുഖത്തിലാഴ്ത്തി. ഇന്നലെ ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ ദുഖം പ്രകടിപ്പിച്ചു. തന്റെ ജീവിതത്തില്‍ കണ്ടു മുട്ടിയ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളാണു കാവിലെന്നു അലക്‌സ് വിളനിലം അനുസ്മരിച്ചു. നീതിക്കു വേണ്ടി പോരാടാന്‍ അദ്ധേഹം ഒരിക്കലും മടിച്ചില്ല. കേരളത്തിലെ തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നീക്കം നടന്നപ്പോള്‍ കൈക്കൂലി കൊടുത്തു അത് ഒഴിവാക്കാന്‍ ശ്രമിക്കാതെ സുപ്രീം കോടതി വരെ കേസിനു പോയി. അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിനു മൊത്തം പ്രയോജനം ചെയ്തു.
സുഹ്രുത്തുക്കളെ ഇത്രയധികം സ്‌നേഹിച്ചിരുന്ന വ്യക്തികള്‍ ചുരുക്കം. കഴിഞ്ഞയാഴ്ച അദ്ധേഹം എന്തു കൊണ്ടു ബന്ധപ്പെട്ടില്ല എന്നു ഇപ്പോഴാണു മനസിലായത്-വിളനിലം പറഞ്ഞു.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ധേഹം ജീവിതം വിജ്ഞാനത്തിനും അറിവിനും വേണ്ടി നീക്കി വയ്ക്കുകയായിരുന്നുവെന്നു ടെലികോണ്‍ഫരന്‍സില്‍ പലരും അനുസ്മരിച്ചു. 
മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. വിവാഹം കഴിക്കാന്‍ പോലും മറന്നു. ബാംഗളൂരിലുള്ള കസിന്റെ പുത്രി മിനി പി. മേനോനെയാണു അവകാശിയായി നിശ്ച്ചയിച്ചിരുന്നത്. അവരും ഭര്‍ത്താവ് ദേവനും ഇന്ന് ന്യു യോര്‍ക്കിലേക്കു പുറപ്പെടും. അവര്‍ വന്ന ശേഷമേ സംസ്‌കാരത്തെപറ്റി തീരുമാനിക്കൂ. തികച്ചും ആക്ടിവായിരുന്നു അന്ത്യദിനംവരെ എന്നു ഉറ്റ മിത്രം അറ്റോര്‍ണി അപ്പന്‍ മേനോന്‍ അനുസ്മരിച്ചു. 

എന്നാല്‍ കുടുംബാംഗം തന്നെയായി അദ്ധേഹത്തെ കരുതിയ സുഹ്രുദ് വലയവും വേള്‍ഡ് മലയാളി നേത്രുത്വവും പ്രവര്‍ത്തകരും അര്‍ഹിക്കുന്ന ആദരവോടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കത്തിലാണു.
ഗുരുവായുരില്‍ തറവാട്ടു സ്ഥലത്ത് ഹൗസിംഗ് കോമ്പ്‌ളക്‌സ് പണിയാന്‍ ശ്രമിക്കുമ്പോഴാണു പ്രവാസിയുടെ സ്വത്തിനു നാട്ടില്‍ ഒരു സുരക്ഷിതത്വവുമില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായത്.ചെല്ലുന്നിടത്തെല്ലാം തടസങ്ങള്‍. കൈക്കൂലി കൊടുത്താല്‍ പലതും ഒഴിവാക്കാം. അതിനു മുതിരാതെ കേസുമായി മുന്നോട്ടു പോകുകയാണു അദ്ധേഹം ചെയ്തത്. അദ്ധേഹത്തിന്റെ ദുരനുഭവം പരസ്യമായതോടേ നാട്ടിലെ സ്വത്തൂക്കള്‍ ബന്ധുക്കളടക്കം പലരാലും തട്ടിയെടുക്കപ്പെട്ടവര്‍ അദ്ധേഹവുമായി ബന്ധപ്പെട്ടു. അങ്ങനെ പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്നത് പ്രധാന പ്രശ്‌നമായി. ഇതിനായി വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ഉയര്‍ന്ന ശബ്ദം അദ്ധേഹം പ്രവാസി ഭാരതീയ ദിവസിലുംഅവതരിപ്പിക്കുകയും മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ളവരെക്കൂടി ബോധവല്‍ക്കരിക്കുകയും ചെയ്തു. 

നാട്ടിലെ സ്വത്തിനു കുറച്ചെങ്കിലും സുരക്ഷിതത്വം ഇപ്പോള്‍ കൂടിയിട്ടുണ്ടേങ്കില്‍ അതിനു നാം നന്ദി പറയേണ്ടത് ഡോ. കാവില്‍ എന്ന ഏകാംഗ പോരാളിയോടാണു.

പിന്നീട് ഫോമാ തുടങ്ങിയ സംഘടനകളും ഇതിനായി കമ്മിറ്റികള്‍ രൂപീകരിക്കുകയും സജീവമായി രംഗത്തു വരികയും ചെയ്തു. ഫോമാ നേതാവ് തോമസ് ടി. ഉമ്മനും കാവിലിനൊത്ത് ഇക്കാര്യത്തില്‍ സജീവമായ പ്രവര്‍ത്തിച്ചിരുന്നു.

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാവില്‍ ഇക്കണോമിക്‌സില്‍ ബിരുദം നേടിയത് 1957-ല്‍ ആണു. 43വര്‍ഷം കഴിഞ്ഞ് 2000-ല്‍ അദ്ധേഹം നിയമത്തില്‍ യു.എസില്‍ നിന്നു മാസ്റ്റര്‍ ബിരുദം നേടി. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ശേഷം. വിജ്ഞാനത്തോടുള്ള അദ്ധേഹത്തിന്റെ ദാഹം എതയെന്നു ഇതു കണിക്കുന്നു. 1961-ല്‍ നിയമബിരുദം നേടിയ അദ്ധേഹം കൂറച്ചുകാലം കല്‍ക്കട്ട ഹൈക്കോടത്തിയില്‍ അഭിഭാഷകനുമായിരുനു.

യു.എസ് കോണ്‍ഗ്രസിന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റും പ്രസിഡന്റ് ജോര്‍ജ് ബുഷില്‍ നിന്നു അമേരിക്കന്‍ സ്പിരിറ്റ് മെഡലും നേടിയിട്ടുള്ള അദ്ധേഹം റിപ്പബ്ലിക്കന്‍ സെനറ്റോറിയല്‍ ഇന്നര്‍ സര്‍ക്കിള്‍ ആജീവനാന്ത അംഗമാണു.2006-ല്‍ അമേരിക്കന്‍ ട്രേഡ് മിഷന്‍ ഇന്ത്യയിലേക്കു നടത്തിയ ചരിത്രം കുറിച്ച പര്യടനത്തില്‍ അദ്ധേഹവും അംഗമായിരുന്നു.

പീറ്റര്‍ ജെ. ടോബിന്‍ കോളജ് ഓഫ് ബിസിനസ് അദ്ധേഹത്തെ ഔട്ട്സ്റ്റാന്‍ഡിംഗ് പ്രൊഫസറായി 2006-ല്‍ തെരെഞ്ഞെടുത്തിരുന്നു.

ടെലികോണ്‍ഫറന്‍സില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഐസ്‌ക്ക് പട്ടാണിപറമ്പില്‍, അലക്‌സ് വിളനിലം, രാജു വടക്കേമണ്ണില്‍ (ലിയോണിയ രാജു) ഷീല ശ്രീകുമാര്‍, തങ്കമണി അരവിന്ദന്‍, ഫിലിപ്പ് മാരേട്ട്, ഡോ. ജോര്‍ജ് ജേക്കബ്, ത്രേസ്യാമ്മ നാടാവള്ളില്‍, ഗോപിനാഥന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍, ശോഭാ ജേക്കബ്, ഷൈനി രാജു, കുര്യന്‍ സഖറിയ, പി.സി. മാത്യു, എലിസബത്ത് മാമ്മന്‍, ഡോ. സോഫിയ വിത്സന്‍, എസ്.കെ. ചെറിയാന്‍, ഷോളി കുമ്പിളുവേലി, ചാക്കോ കോയിക്കലേത്ത്,ജോണ്‍ സക്കറിയാ, സാബു ജോസഫ്, 
രുഗ്മിണി പദ്മകുമാര്‍രാജു പറയാട്ടില്‍, ജോര്‍ജ് പനക്കല്‍, സജി സെബാസ്റ്റ്യന്‍, സുനില്‍ തോമസ് തുടങ്ങി ഒട്ടേറെ പേര്‍ കാവിലിന്റെ അപൂര്‍വ വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെപറ്റിയും സംസാരിച്ചു. വ്യാഴാഴ്ചയും ടെലികോണ്‍ഫറന്‍സ് നടത്തും.

കാവിലിന്റെ നിര്യാണം സമൂഹത്തിനാകെ നഷ്ടമാണെന്നു ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് പറഞ്ഞു. 

ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന തിക്താനുഭവങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ധീരമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ. ശ്രീധര്‍ കാവില്‍ എന്നു തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടത്തപ്പെട്ട എല്ലാ ശ്രമങ്ങളു ടെയും മുന്നില്‍ ഡോ. കാവില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മി കമായ വേര്‍പാട് വേദനാജനകമാണ്. അനുശോചനം അറിയിക്കുന്നു. 
ഡോ. ശ്രീധര്‍ കാവിലിനു വേണ്ടി നീക്കിവച്ച 40 മിനിട്ട് സമയം
Join WhatsApp News
Alex vilanilam Koshy 2016-06-21 23:19:03
Preeya Suhruthe Kanneerode Vida
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക