Image

ബാങ്ക്‌ രേഖകളില്‍ കൃത്രിമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

Published on 03 February, 2012
ബാങ്ക്‌ രേഖകളില്‍ കൃത്രിമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
അജ്‌മാന്‍: കൃത്രിമ രേഖകള്‍ ചമച്ച്‌ മലയാളിയുടെ പേരില്‍ ബാങ്കില്‍ നിന്ന്‌ ചെക്ക്‌ ബുക്ക്‌ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ തൃശൂര്‍ ചാലക്കുടി സ്വദേശി അറസ്റ്റില്‍. അജ്‌മാനിലെ അല്‍ ഹൂന്മ്‌ എന്ന സ്ഥാപനന്മിന്‍െറ പേരില്‍ ലെറ്റര്‍ പാഡും സീലും നിര്‍മിച്ച്‌ വ്യാജ ഒപ്പിട്ട്‌ സ്വാദിറാത്‌ ഒമാന്‍ ബാങ്കില്‍ നിന്ന്‌ ചെക്ക്‌ ബുക്ക്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ്‌ ഇയാള്‍ക്കെതിരായ കേസ്‌. അല്‍ ഹൂന്മ്‌ കമ്പനി ഉടമ കണ്ണൂര്‍ സ്വദേശി മോഹനന്‍ ഭാഗ്യം കൊണ്ടാണ്‌ തട്ടിപ്പില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. എന്നാല്‍ ചാലക്കുടി സ്വദേശി തട്ടിപ്പ്‌ നടന്മിയിട്ടില്‌ളെന്നും മറ്റു ചിലര്‍ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ്‌ ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്‌.

വ്യാജ അപേക്ഷ തയാറാക്കിയ ശേഷം ഒറിജിനലിനെ വെല്ലുന്ന ഒപ്പിട്ടാണ്‌ ബാങ്കില്‍ ചെക്ക്‌ ബുക്കിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. അപേക്ഷയനുസരിച്ച്‌ പുതിയ ചെക്ക്‌ ബുക്ക്‌ അനുവദിക്കുന്നതിനിടെ മോഹനന്‍ ബാങ്കിലെന്മിയതാണ്‌ ഇയാള്‍ വന്‍ തട്ടിപ്പില്‍ നിന്ന്‌ രക്ഷപ്പെടാനിടയായത്‌. അജ്‌മാനില്‍ അഞ്ച്‌ സ്ഥാപനങ്ങള്‍ നടന്മുന്ന മോഹനന്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായുള്ള യാത്രക്കിടെ ദിവസവും രാവിലെ ഇടപാടുകള്‍ക്കായി ബാങ്കില്‍ എന്മാറുണ്ട്‌. സംഭവ ദിവസം 12ന്‌ ബാങ്കിലെന്മി പുതിയ ചെക്ക്‌ ബുക്കിന്‌ അപേക്ഷ നല്‍കിയപ്പോഴാണ്‌ ഇതേ ആവശ്യവുമായി അവിടെ മറ്റൊരാള്‍ എന്മിയത്‌ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ മോഹനന്‍െറ ശ്രദ്ധയില്‍പെടുന്മിയത്‌.

യുവാവിന്‍െറ കൈയില്‍ ചെക്ക്‌ ബുക്ക്‌ സ്വീകരിക്കാന്‍ ഉന്മരവാദിന്മപ്പെടുന്മി കൊണ്ടുള്ള കമ്പനിയുടെ ലെറ്റര്‍ പാഡും ഉണ്ടായിരുന്നു. എന്നാല്‍ കമ്പനി ഉടമയായ മോഹനന്‌ ഇയാളെ പരിചയമുണ്ടായിരുന്നില്ല. സംഭവന്മില്‍ പന്തികേട്‌ തോന്നിയ ബാങ്കുകാര്‍ ചാലക്കുടി സ്വദേശിയായ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ജാബിര്‍, അമീര്‍ എന്നീ രണ്ടു പേരാണ്‌ തന്നെ ബാങ്കില്‍ അയച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ഇവര്‍ പുറന്മ്‌ കാന്മുനില്‍ക്കുന്നുണ്ടെന്നും യുവാവ്‌ അറിയിച്ചു. ഇയാളുടെ മൊബൈലില്‍ നിന്ന്‌ പുറന്മ്‌ കാന്മുനില്‍ക്കുന്നവരെ വിളിച്ച്‌ ചെക്ക്‌ ബുക്ക്‌ വാങ്ങാന്‍ അകന്മേക്ക്‌ വരണമെന്ന്‌ ബാങ്കുകാര്‍ ആവശ്യപ്പെട്ടു. പന്തികേട്‌ തോന്നിയ രണ്ടുപേരും മൊബൈല്‍ ഓഫ്‌ ചെയ്യുകയും ഉടന്‍ സ്ഥലം വിടുകയുമായിരുന്നു. ഇതോടെ ബാങ്കുകാര്‍ മലയാളി യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

എന്നാല്‍ യുവാവിന്‍െറ ബന്ധുക്കള്‍ പറയുന്നതിങ്ങനെ: അബൂദബി കമ്പനിയിലെ ജോലി നഷ്ടപ്പെട്ട ഈ യുവാവ്‌ പുതിയ ജോലിക്കായി ഇംഗ്‌ളീഷ്‌ പത്രന്മില്‍ പരസ്യം നല്‍കിയിരുന്നു. ഇതേന്മുടര്‍ന്ന്‌ ഒരു സംഘം യുവാവിനെ ഇന്‍റര്‍വ്യൂവിന്‌ എന്ന പേരില്‍ ദുബൈ ബുര്‍ജുമാന്‍ സെന്‍ററിലേക്ക്‌ വിളിച്ചുവരുന്മി പാസ്‌പോര്‍ട്ട്‌ കോപ്പിയും മറ്റും വാങ്ങി. രണ്ട്‌ ദിവസന്മിന്‌ ശേഷം ജോലിക്കെന്നു പറഞ്ഞ്‌ പലയിടങ്ങളിലായി കാറില്‍ കൊണ്ടുപോകുകയും കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചയക്കുകയും ചെയ്‌തു. സംഭവ ദിവസം ജാബിറും അമീറും നിര്‍ദേശിച്ചതനുസരിച്ച്‌ ചെക്ക്‌ ബുക്ക്‌ വാങ്ങുന്നതിന്‌ ബാങ്കിലെന്മുക മാത്രമാണ്‌ ഇയാള്‍ ചെയ്‌തത്‌. തട്ടിപ്പിന്‌ ഒരു നിലക്കും കൂട്ടുനിന്നിട്ടില്‌ളെന്നും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും യുവാവിന്‍െറ ബന്ധുക്കള്‍ പറയുന്നു.
ബാങ്ക്‌ രേഖകളില്‍ കൃത്രിമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക