Image

യോഗയെ മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു പിണറായി

Published on 21 June, 2016
യോഗയെ മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു പിണറായി

കൊല്ലം: യോഗയെ മതവും ആത്മീയതയുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കെട്ടുപാടില്‍ നിന്ന് യോഗയെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാര്‍വദേശീയ യോഗദിനത്തോടനുബന്ധിച്ച് ‘ചേതന യോഗ’ സംഘടിപ്പിച്ച യോഗപ്രദര്‍ശനത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തിനും മനസിനും ബലം നല്‍കുന്ന വ്യായാമ മുറയാണ് യോഗ. ഇത് പ്രത്യേക വിഭാഗത്തിന്റെതെന്ന് കരുതുന്നതിലൂടെ മറ്റ് വിഭാഗങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം നഷ്ടമാകും. യോഗയും ഇതര വ്യായാമങ്ങളും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. കളരിപ്പയറ്റ് പോലുള്ള ആയോധനകലകളുടെ പരിശീലനവും പ്രോത്സാഹിപ്പിക്കണം. യോഗയെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്' എന്നത് വളരെ പണ്ടേ നിലനിന്നു പോരുന്ന ഒരു സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പത്തിനോട് നന്നായി ചേര്‍ന്നുപോകുന്ന ഒന്നാണ് വ്യായാമ മുറയായ യോഗ. 'വ്യായാമ മുറ' എന്ന് പറഞ്ഞത് ബോധപൂര്‍വ്വമാണ്. പുതുതലമുറ യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. ജീവിതശൈലീരോഗങ്ങള്‍ എങ്ങനെ നേരിടുമെന്നതാണ് ഇന്ന് സമൂഹത്തിന് മുന്നിലുള്ള ചോദ്യം. അതിനുള്ള ഉത്തരങ്ങളിലൊന്നായി വിദഗ്ധര്‍ യോഗയെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
renji 2016-06-21 11:27:52
Finally we have a CM who shows some courage to speak the truth. The Hindutvadis who oppose any western philosophy or ideas in India are so eager to spread the Yoga with underlying religious element to America and all the western nations. Indeed Yoga is good for mind and body as per the CM and should not be mixed with religion or used as a tool to promote any religion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക