Image

അലിഫ്‌ സ്‌കൂളില്‍ ചില്‍ഡ്രന്‍ ഓഫ്‌ ദി റിപ്പബ്ലിക്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 03 February, 2012
അലിഫ്‌ സ്‌കൂളില്‍ ചില്‍ഡ്രന്‍ ഓഫ്‌ ദി റിപ്പബ്ലിക്‌
റിയാദ്‌: ഇന്ത്യയുടെ 63-ാമത്‌ റിപ്പബ്ലിക്‌ ദിനം അലിഫ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ മിഡില്‍ സെക്‌ഷന്‍ അവതരിപ്പിച്ച ചില്‍ഡ്രന്‍ ഓഫ്‌ ദി റിപ്പബ്ലിക്‌ ആയിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന്‌ നിന്നുകൊണ്‌ട്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഛായാപടം തീര്‍ത്ത ഈ പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഥികള്‍ പങ്കെടുത്തു.

ദേശീയോദ്‌ഗ്രന്ഥനവും ഒരുമയും വിളിച്ചോതുന്നതായിരുന്നു ചില്‍ഡ്രന്‍ ഓഫ്‌ ദി റിപ്പബ്ലിക്‌ കൂട്ടായ്‌മ. ഇതിനു പുറമെ ജനഗണമന സെന്റിനറി ആഘോഷത്തിന്റെ ഭാഗമായി ദേശീയ ഗാനാലാപന മത്സരവും ദേശഭക്‌തി ഗാനാലാപനവും നടന്നു. പ്രിന്‍സിപ്പള്‍ കെ. സി. ശൈജല്‍ റിപ്പബ്ലിക്‌ ദിന സന്ദേശം നല്‍കി. സ്‌കൂള്‍ ചെയര്‍മാന്‍ ടി.പി. അലിക്കുഞ്ഞി മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഡയറക്‌ടര്‍ ലുഖ്‌മാന്‍ പാഴൂര്‍ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും സ്‌ട്രോഗ്‌ ലൈറ്റ്‌ എം.ഡി. സമീര്‍ കലാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു. അകാഡമിക്‌ കോഓഡിനേറ്റര്‍ റെനി തോമസ്‌, അധ്യാപകരായ മുഹമ്മദലി, അസീസ്‌ പെര്‍ള, ഉനൈസ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
അലിഫ്‌ സ്‌കൂളില്‍ ചില്‍ഡ്രന്‍ ഓഫ്‌ ദി റിപ്പബ്ലിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക