Image

ഷാരൂഖ്‌ ബര്‍ലിനിന്റെ സെക്‌സി അംബാസഡര്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 03 February, 2012
ഷാരൂഖ്‌ ബര്‍ലിനിന്റെ സെക്‌സി അംബാസഡര്‍
ബര്‍ലിന്‍: ബോളിവുഡ്‌ സിനിമ ഡോണ്‍ തിയെറ്ററുകളിലെത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഷാരുഖ്‌ ഖാന്‌ ഒരു വിശേഷണം പതിച്ചു കിട്ടി, ബര്‍ലിന്‍ നഗരത്തിന്റെ സെക്‌സി അംബാസഡര്‍ എന്ന്‌.

പ്രശസ്‌തമായ അന്താരാഷ്‌ട്ര ചലച്ചിത്രമേള ബര്‍ലിനാലെയിലെ മുഖ്യാകര്‍ഷണമായിരിയ്‌ക്കും ബോളിവുഡ്‌ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്‌ ഖാന്‍. അറുപത്തിരണ്‌ടാമത്‌ ബര്‍ലിനാലെയ്‌ക്ക്‌ ഫെബ്രുവരി ഒന്‍പത്‌ വ്യാഴാഴ്‌്‌ച തിരി തെളിയും. പ്രദര്‍ശനചിത്രങ്ങളില്‍ ഷാരൂഖിന്റെ ഡോണ്‍ 2 ന്‌ മുഖ്യസ്ഥാനം ലഭിച്ചിട്ടുണ്‌ട്‌. അതുകൊണ്‌ടുതന്നെ ചിത്രം പ്രദര്‍ശിപ്പിയ്‌ക്കുന്ന ഫെബ്രുവരി 11ന്‌ ഡോണ്‍ 2 കാണാനെത്തുന്നവര്‍ക്ക്‌ ഒരു പ്രത്യേക സമ്മാനവുമുണ്‌ട്‌.

ബര്‍ലിനിലെ പ്രശസ്‌തമായ ഫ്രീഡ്രിഷ്‌ പലാസ്റ്റ്‌ തീയേറ്ററില്‍ നിറഞ്ഞ സദസിലായിരിയ്‌ക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. 1800 പേര്‍ക്ക്‌ ഇരിപ്പിട സൗകര്യമുള്ള ഇവിടുത്തെയ്‌ക്കുള്ള ടിക്കറ്റുകള്‍ റിസര്‍വേഷനായി നല്‍കി കഴിഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ട്‌. അന്നേ ദിവസം ഷാരുഖിനൊപ്പമിരുന്നു സിനിമ കാണാം. 2010ലാണ്‌ ഷാരുഖ്‌ ഇവിടെ ഷൂട്ടിങ്ങിനു വരുന്നത്‌. അതിനു ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 42.8 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്‌ട്‌. യൂറോപ്പിലെ തന്നെ ഏറ്റവുമധികം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നഗരങ്ങളിലൊന്നാണ്‌ ബര്‍ലിന്‍. ഡോണ്‍ 2വിന്റെ പല പ്രധാന ഭാഗങ്ങളും ഇവിടെയാണ്‌ ചിത്രീകരിച്ചിരുന്നത്‌. ഷാരുഖ്‌ 50 ദിവസമാണ്‌ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബര്‍ലിനില്‍ ചെലവഴിച്ചത്‌. ഇതോടെ ഇന്ത്യക്കാര്‍ക്കിടയില്‍ ബര്‍ലിനോടുള്ള പ്രിയം വളരെ വര്‍ധിച്ചെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ്‌ ബര്‍ലിനിന്റെ സെക്‌സി അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക