Image

ബ്രിട്ടനിലെ വിസാ മാനദണ്‌ഡങ്ങളില്‍ വീണ്ടും മാറ്റം

ജോസ്‌ കുമ്പിളുവേലില്‍ Published on 03 February, 2012
ബ്രിട്ടനിലെ വിസാ മാനദണ്‌ഡങ്ങളില്‍ വീണ്ടും മാറ്റം
ലണ്‌ടന്‍: കുടിയേറ്റക്കാരെ യുകെയില്‍നിന്നു പുറത്താക്കുന്നതിനു മുന്‍പു പരിഗണിക്കേണ്‌ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഇമിഗ്രേഷന്‍ വകുപ്പ്‌ മാറ്റങ്ങള്‍ വരുത്തി. ഇതനുസരിച്ച്‌ ഇമിഗ്രേഷന്‍ റൂളിന്റെ പാരഗ്രാഫ്‌ 395സി ഒഴിവാക്കിയിട്ടുണ്‌ട്‌. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്‌ താഴെ പറയുന്ന മാനദണ്‌ഡങ്ങള്‍ ഇനി പരിഗണിക്കില്ല:

- പ്രായം
- യുകെയില്‍ താമസിച്ച കാലയളവ്‌
- യുകെയുമായുള്ള ബന്ധങ്ങളുടെ ശക്തി
- സ്വഭാവവും പെരുമാറ്റവും തൊഴില്‍ ചരിത്രവും അടക്കമുള്ള വ്യക്തിചരിത്രം
- കുടുംബ സാഹചര്യങ്ങള്‍
- ക്രിമിനല്‍ പശ്ചാത്തലങ്ങള്‍
- കരുണാര്‍ഹമായ സാഹചര്യങ്ങള്‍
- ശുപാര്‍ശകള്‍

യുകെയില്‍ തുടരാന്‍ അനുമതി നിഷേധിക്കപ്പെട്ട ബഹുഭൂരിപക്ഷം കുടിയേറ്റക്കാര്‍ക്കും മേല്‍പ്പറഞ്ഞ മാനദണ്‌ഡങ്ങള്‍ ബാധകമല്ലാത്തതിനാലാണ്‌ ഇവ നീക്കം ചെയ്യുന്നതെന്നും ഇമിഗ്രേഷന്‍ വകുപ്പ്‌ വിശദീകരിക്കുന്നു.

പ്രതിവര്‍ഷം 31,000 പൗണ്‌ട്‌ വാര്‍ഷിക വരുമാനം ഇല്ലാത്തവിദേശികള്‍ അഞ്ചുവര്‍ഷത്തിനുശേഷം നാടുവിടണമെന്നാണ്‌ പുതിയ ഇമിഗ്രേഷന്‍ നയം.(Migrants seeking permission to enter Britain must prove they will `add to the quality of life  and not become `dependent  on state support, Immigration minister Damian Green today.)

പ്രാബല്യത്തിലുള്ള നിയമങ്ങള്‍ വര്‍ക്ക്‌ വിസയിലെത്തിയിട്ടുള്ള നേഴ്‌സുമാരും മറ്റ്‌ അഭ്യസ്‌തവിദ്യരായ ജോലിക്കാര്‍ക്ക്‌ അഞ്ചുവര്‍ഷത്തിനുശേഷം പെര്‍മനന്റ്‌ റെസിഡന്‍സി ലഭിക്കാന്‍ അവകാശമുണ്‌ടായിരുന്നു. എന്നാല്‍ മേലില്‍ സെറ്റില്‍മെന്റ്‌ എല്ലാവര്‍ക്കും ലഭിയ്‌ക്കില്ല എന്നതാണ്‌ പുതിയ നിയമങ്ങള്‍ അനുശാസിയ്‌ക്കുന്നത്‌.

ബ്രിട്ടനില്‍ കുടിയേറിയവര്‍ക്ക്‌ വരുമാനത്തിന്റെ അനുപാതത്തില്‍ വിസാ ഉപാധിവെയ്‌ക്കുന്നത്‌ ഇതാദ്യമാണ്‌. പ്രതിവര്‍ഷം 60,000 ഓളം വിദഗ്‌ധ തൊഴിലാളികള്‍ പിആര്‍ സെറ്റില്‍മെന്റ്‌ നേടിയിരുന്നു. വിദഗ്‌ധ കാലാകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും ആക്‌ടേഴ്‌സിനും രാജ്യത്തേയ്‌ക്കുള്ള വാതില്‍ ഇപ്പോഴും തുറന്നിട്ടിരിയ്‌ക്കയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക