Image

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകള്‍ ഒരു സ്വത്വ അന്വേഷണം (കോരസണ്‍ വര്‍ഗിസ്)

Published on 20 June, 2016
പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകള്‍ ഒരു  സ്വത്വ  അന്വേഷണം (കോരസണ്‍ വര്‍ഗിസ്)
ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ് അഘൗരി (മധു ജോത്സ്‌ന ) യുടെ ശവ സംസ്‌കാരവുമായി ഉരുത്തിരിഞ്ഞ വിവാദങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചലനം സൃഷ്ട്ടിച്ചു. മേരി ജോണ്‍ മാമോദീസ ഏറ്റതും തന്റെ മാതാപിതാക്കള്‍ അന്ത്യ വിശ്രമo കൊള്ളുന്നതുമായ കുമരകം അറ്റാമംഗലം പള്ളിയില്‍, മാതാപിതാക്കളുടെ അടുത്തു തന്നെ സംസ്‌കരിക്കപ്പെടണം എന്നായിരുന്നു ആവരുടെ ആഗ്രഹം . ഈ അഭിലാഷം നിറവേറ്റുവാനായിരുന്നു പ്രിയങ്ക ചോപ്രയും കുടുംബാങ്ങളും മൃതദേഹവുമായി കുമരകം പള്ളിയില്‍ എത്തിയത് .

ഒരു ഹിന്ദുവായി വിവാഹം ചെയ്യപ്പെട്ട് , സുറിയാനി പാരമ്പര്യത്തില്‍നിന്നും വിട്ടുപോയ കാരണത്തില്‍ പള്ളി അധികാരികള്‍ അറ്റാമംഗലം പള്ളിയുടെ സെമിത്തേരിയില്‍ ശവം അടക്കുവാന്‍ അനുവദിച്ചില്ല . പിന്നിട് യാക്കോബായ സഭയുടെ കോട്ടയം മെത്രാപോലിത്ത ഇടപെട്ടു പൊന്‍കുന്നം സെന്റ് തോമസ് സുറിയാനി പള്ളിയിലാണ് സംസ്‌കരിച്ചത് .

ഇതോനടനുബന്ധിച്ചു ഉണ്ടായ വിമര്ശനങ്ങളിലേക്കോ വിശകലങ്ങലിലേക്കോ കടക്കുവാനല്ല ഈ ഉദ്യമം . കാലാകാലങ്ങളായി സുറിയാനി ക്രിസ്ത്യാനി ആചാരങ്ങളില്‍ നടമാടിയിരിക്കുന്ന വൈരുധ്യ നിലപാടുകളെയും ധാരണപ്പിശകുകളെയും നേരെ ഒന്ന് വിരല്‍ ചൂണ്ടുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ആചാരഅനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ഏകത പുലര്ത്തുന്ന ഓര്‍ത്തഡോക്ള്‍സ് യാക്കോബായ വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് ഒരു പൊതു ധാരണയിലാണ് ഇവിടെ വിലയിരുത്തുന്നത് .

സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 7 വിശുദ്ധ കൂദാശകള്‍ (വിശുദ്ധ കര്‍മങ്ങള്‍ ) ഒരു ജീവിതത്തില്‍ അനുവര്ത്തികാവുന്നതായിട്ടുണ്ട് . അതില്‍ മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും നിര്ബധമായി അനുഷ്ടിക്കപ്പെടേണ്ടതുണ്ട്. ചിലവ ആവര്‍ത്തിക്ക പ്പെടാവുന്നതാണെങ്കിലും , മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും ഒരിക്കല്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. ' 

പാപമോചനത്തിനു മാമോദിസ ഒരിക്കല്‍ മാത്രമേയുള്ളൂ എന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു ' എന്ന സഭയുടെ വിശ്വാസ പ്രമാണം എല്ലാ പ്രാര്‍ഥനയോടൊപ്പവും ആവര്‍ത്തിക്കപെടാറുണ്ട്. 

മാമോദീസ വഴി ദൈവ സ്വരൂപത്തിന്റെ പ്രതിബിംബം വിശ്വാസിയില്‍ മുദ്രകുത്തപ്പെടുകയാണെന്നും , ഇതുവഴി ജന്മപാപത്തില്‍നിന്നും വിശ്വാസി മോചിതനകുകയാണ് എന്നാണ് വിശ്വാസം. ശിശുക്കളുടെ നിര്‍മലതക്കു മാത്രമേ ഇത്തരം ഒരു പരിശുദ്ധ തലം സൃഷ്ട്ടിക്കാനാവുകയുള്ളൂ എന്നതിനാല്‍ വിശുദ്ധ മൂറോന്‍ അഭിഷേകം മാമോദീസയോടൊപ്പം തന്നെ നിര്‍വഹിക്കപ്പെടുന്നു . ഈ ദിവ്യകര്മം നിര്‍വ്വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ട പുരോഹിതന്‍ തന്നെ വേണം എന്നത് നിര്ബന്ധം ആണ്. സഭ വിട്ടുപോയി തിരികെ വരുന്നവര്ക്ക് ഇതു വീണ്ടും അനുഷ്ടിക്കേണ്ടതില്ല. ഇവിടെ ദൈവകൃപ നേരിട്ടാണ് വിശ്വാസിക്ക് ലഭിക്കുന്നത് , വൈദീകന്‍ ഒരു മദ്ധ്യസ്ഥന്‍ മാത്രം .

എന്നാല്‍ ശവസംസ്‌കാരം എന്നത് 7 കൂദാശകളില്‍പ്പെടുന്നില്ല, ഒരു അനുഷ്ടാന കര്മവും സഭയുടെ ഒരു ഉത്തരവാദിത്തവും ആണ് . ഇവിടെ വൈദീകരുടെ സാന്നിധ്യം അത്യന്താപേക്ഷിതം ആണോ എന്നതിനെപ്പറ്റി പഠനം ആവശ്യമാണ് . മരിച്ചവരെ സംസ്‌കരിക്കുക എന്നത് സഭയുടെ കല്പനയില്‍പ്പെടും അത് വിശ്വാസിയെ മാത്രമാകണമെന്നു നിഷ്‌കര്ഷിച്ചിട്ടില്ല . 

കാലപ്പഴക്കത്തില്‍ സുറിയാനി ക്രമമനുസരിച് സാധാരണ വിശ്വാസിക്ക് സാദാ ക്രമം, പുരോഹിതന് സ്‌പെഷ്യല്‍ ക്രമം , മഹാപുരോഹിതന് മഹാസ്‌പെഷ്യല്‍ക്രമം എന്നിങ്ങനെ കാണാറുണ്ട് . ഇത്തരം വേര്‍തിരുവിന്റെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഇവിടെ , സാന്ദര്ഭീകമായി ഒരു നിരീക്ഷണത്തിനായി കുറിച്ചു എന്ന് മാത്രം .
മാമോദീസ മുങ്ങിയതിനു ശേഷം ഒരാള്‍ അവിശ്വാസിയായി ജീവിച്ചു മരിച്ചാല്‍ എന്ത് രീതിയിലുള്ള ശവസംസ്‌കാരം ആണ് നടത്തേണ്ടത് ? 

പൊതുശവസംസ്‌കാരസ്ഥലം ലഭ്യമല്ലെങ്ങില്‍ ശവസംസ്‌കാരം ആര്‌ക്കെങ്ങിലും നിഷേധിക്കാനകുമോ? ഒരു ക്രിസ്ത്യാനിക്ക് അതിനു കഴിയുമോ ? കുറ്റവാളിയായോ കടുത്ത പകര്ച്ചവ്യാധി മൂലമായോ മരണപ്പെടുന്ന അവസ്ഥയില്‍ പള്ളി സെമിത്തേരിയുടെ ഒരു പ്രത്യേക ഭാഗത്താണ് സംസ്‌കാരം നടത്തപ്പെട്ടുകൊണ്ടിരുന്നത് . പള്ളി സെമിത്തേരികള്‍ തികച്ചും സ്വകാര്യ ഇടങ്ങള്‍ ആയിത്തീരുകയും പള്ളിയില്‍ നിന്ന് പുറത്തായവര്‍ക്കും പുറത്താക്കപ്പെട്ടവര്‍ക്കും അവിടെ ഇടം അനുവദിക്കില്ല എന്നത് ഒരു കീഴ്വഴക്കമാക്കി, സഭാ തര്ക്കത്തിനിടെ ശവസംസ്‌കാരം തടസ്സപ്പെടുത്തുന്നത് കടുത്ത അപരാധമാണ് . സര്ക്കാരിന്റെ അനുവാദത്തോടെ പൊതു ശ്മശാനങ്ങള്‍ ഉണ്ടാവേതുണ്ട് . അമേരിക്കയില്‍ അത്തരം ശ്മശാനങ്ങളില്‍ യാതൊരു മടിയും കൂടാതെ സുറിയാനി ക്രിസ്ത്യാനികള്‍ അടക്കം ചെയ്യപ്പെടുന്നുണ്ട് .

പിതാക്കന്മാരുടെ മണ്ണിനോട് കൂടിചേരുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളിലെ തുടിപ്പാണ് . ഇതു അല്മീയതേക്കാളുപരി വൈകാരികമായ ഒരു അഭിനിവേശമാണ് . മലയാളി കുടിയേറിപ്പോകാന്‍ നിര്‍ബന്ധിതനായത് നിലനില്പ്പിനുവേണ്ടിയായിരുന്നു. അവന്‍ നാട് ഉപേക്ഷിച്ചു ഓടിപ്പോയവനല്ല , അതിനാല്‍ ഒരു തിരിച്ചുവരവ് എന്നും അവനെ മോഹിപ്പിക്കാറുണ്ട് .
ഏകദേശം 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് സുറിയാനി ക്രിസ്ത്യാനി യുവതികള്‍ നേര്‌സിങ്ങു പഠിക്കാന്‍ കേരളത്തിനു പുറത്തുപോയിതുടങ്ങിയത് ആധുനിക കേരളത്തിന്റെ ചരിത്രഗതി തന്നെ തിരിച്ചുവിട്ടു . 

അതിനു അവരെ പ്രാപ്തരാക്കിയ ഘടകം, നല്ല ശമരിയക്കാരന്റെ ഉപമകള്‍ ചാലിച്ച പള്ളി പ്രസംഗങ്ങളും, അറക്കാതെയും മടിക്കാതെയും ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള അച്ചായത്തിമാരുടെ ചങ്കുറപ്പും ആയിരുന്നു . ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിയേറിപോകുമ്പോഴും തന്റെ കുടുംബ ഭദ്രതക്കൊപ്പം സ്വന്തക്കാരുടെ ഉന്നമനവും അവരുടെ വലിയ മനസ്സില്‍ ഉണ്ടായിരുന്നു . 

അതാണ് സ്വന്തം മണ്ണിനോടുള്ള അഭിനിവേശം അവരില്‍ വര്‍ദ്ധിപ്പിച്ചത് . താന്‍ ചെറുപ്പത്തില്‍ വിട്ടിട്ടു പോയ വഴികളും ഇടങ്ങളും മാതാപിതാക്കന്മാരുടെ നനുത്ത സാന്നിധ്യവും ഓര്‍മകളും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ മങ്ങാതെ മായാതെ കിടപ്പുണ്ട് . ഈ തിരിച്ചറിവാണ് സമൂഹമെന്ന നിലയില്‍ മലയാളിക്ക് നഷ്ട്ടപ്പെട്ടത് . ഇന്നും കേരളത്തില്‍ പടുത്തുയര്‍ത്തുന്ന കൂറ്റന്‍ ദേവാലയങ്ങളുടെ പിറകില്‍ ഇവരുടെ ഉറങ്ങാത്ത വര്ഷങ്ങളുടെ അധ്വാനഭലങ്ങള്‍ കൂടെയുണ്ട് . ഇവരുടെ വൈകാരികമായ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ഉപദേശിമാരുടെയും നിലക്കാത്ത പ്രവാഹം മറുനാടന്‍ മലയാളികളുടെ വീടുകളില്‍ ഇന്നും എത്താറുണ്ട് . അന്യംനിന്നുപോകുന്ന ഈ മാന്യ വനിതകളുടെ സാമൂഹിക സംഭാവനകളെ അംഗീകരിക്കുവാനും അവരുടെ സഹനതയെ മാനിക്കുവാനും മതനേതൃത്വവും രാഷ്രീയനേതൃത്വവും മടിച്ചു നില്ക്കയാണ് . 

ഇത് കടുത്ത അവഗണനയും അപരാധവും ആണെന്നു പറയാതെ വയ്യ .
മേരി ജോണും ഈ കൂട്ടത്തില്‍പ്പെടും. അവര്‍ സ്വന്തം വിശ്വാസവും മോഹവും ഉള്ളില്‍ഒതുക്കി , താന്‍ ഒരിക്കലും കണക്കുകൂട്ടാത്ത പുതിയ ജീവിത പാതയില്‍ എത്തിചേരപ്പെടുകയായിരുന്നു. താന്‍ കുടിയേറിയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി യഗ്‌നിക്കുകയും അവരുടെ സ്വന്തം ജനപ്രധിനിധിയായി അന്ഗീകരിക്കപ്പെടുകയും ചെയ്തത് ചെറിയ കാര്യമല്ല . 

 തനിക്കു തന്റെ കര്‍മ ഭൂമിയില്‍ ലഭിക്കാമായിരുന്ന മാന്യമായ വിടവാങ്ങല്‍ തിരസ്‌ക്കരിച്ച് , തന്റെ മനസ്സില്‍ താലോലിച്ചിരുന്ന പാരമ്പര്യവും മണ്ണും , അതില്‍ അലിഞ്ഞുചേരാന്‍ കൊതിച്ച മനസ്സിന് നാം സമ്മാനിച്ചത് ക്രൂരമായ തിരസ്‌കരണം അല്ലെ? തന്റെ പൌത്രി പ്രിയങ്ക ചോപ്ര ലോകത്തെസ്വാധീനിച്ച നൂറു മഹത് വ്യകതികളില്‍ ഒരാളായി ടൈം മാഗസിന്‍ കണ്ടെത്തിയതിനു പിറകില്‍ പ്രിയങ്കയുടെ പ്രിയങ്കരിയായ മുത്തശ്ശിയുടെ എത്ര മുത്തശ്ശികഥകള്‍ കാണണം ? 

കേരളത്തിലെ തന്റെ ബാല്യത്തെപ്പറ്റി എത്ര വാചാലമായിട്ടായിരിക്കണം ആവേശത്തോടെ ആ മഹതി തന്റെ കുട്ടികളോടും പേരക്കുട്ടികളോടും സംസാരിച്ചുകൊണ്ടിരുന്നത് ? അതല്ലേ പ്രിയങ്ക അടക്കം ഒരുകൂട്ടം ബന്ധുക്കള്‍ മേരി ജോണ്‍ അഘൗരിയെ കുമരകത്ത് എത്തിച്ചത് ? വേരുകള്‍ തേടി വന്ന പിന്‍തലമുറയോടു എന്ത് നീതിയാണ് പുലര്‍ത്തിയത് ? വേര്‍പാടില്‍ ദുഖിച്ചിരുന്ന കുടുംബത്തോട് എന്ത് ക്രിസ്തീയ അദ്രതയാണ് കാട്ടിയത് ? 

മേരിജോണ്‍ രണ്ടു വര്ഷം മുന്പുവരെ ഇതേ ദേവാലയത്തില്‍ ആരാധനയില്‍ സംബധിക്കുകയും കുര്ബാന അനുഭവിക്കുകയും ചെയ്തു എന്ന വാര്ത്തയും കേട്ടനിലക്ക് , അപരിചി തയായ ഒരു ഹിന്ദു സ്ത്രീയുടെ സംസ്‌കാരമല്ല കുടുംബം ആവശ്യപ്പെട്ടത് . എന്ത് വരട്ടു ന്യായം പറഞ്ഞാലും ശരി ഒന്ന് മാത്രമേയുള്ളൂ. 'യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ നിയമത്തിന്റെ പ്രവര്‍ത്തികളാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല ' ഗലാത്യര്‍ 2: 16.
സുറിയാനി പുരോഹിതന്‍ ഒരേ സമയം കറുത്ത ളോഹധരിച്ച ന്യായാധിപനും ക്രൈസ്തവ അധികാരിയും ആണെന്നാണ് സഭയുടെ നീതിശാസ്ത്രം . ക്രിസ്തുവിനുവേണ്ടി വിശ്വാസികളുടെ പാപം പൊറുക്കാന്‍ അധികാരപ്പെട്ട സ്ഥാനികൂടിയാണ് അദ്ദേഹം . പക്ഷെ പലപ്പോഴും അധികാരത്തിന്റെ അതിരുവിട്ട ഇടനാഴികകളില്‍ മനുഷത്വം ചോര്ന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട് . ശമരിയക്കാരനും , ചുങ്കക്കാരനും , വേശ്യക്കും രക്ഷയുടെ കലവറ തുറന്നു കൊടുത്ത സ്‌നേഹത്തിന്റെ നിറകുടം , ദേവാലയം കച്ചവട കേന്ദ്രമായപ്പോള്‍ ചാട്ടവാര്‍ ഉയര്ത്താന്‍ മടിക്കാത്ത നീതിയുടെ കാര്യസ്ഥന്‍ അതായിരുന്നു ക്രിസ്തുവിന്റെ സമീപനം. 

 'നിയമത്തിന്റെ പ്രവര്‍ത്തികളാല്‍ നീതി വരുന്നു എങ്കില്‍ ക്രിസ്തു മരിച്ചത് വെറുതെയല്ലോ ' ഗലാത്യര്‍ 2: 21. ഈ പാതയില്‍ എത്തിയ പ്രതിപുരുഷന്‍ , മനുഷ്യന്റെ ഏറ്റവും സന്നിഗ്ദ്തമായ നിമിഷങ്ങളെ പൂവുപോലെ ചീന്തിക്കുവാനും മുള്‍മുനയില്‍ നിരത്തി അവനെ തന്റെ അപ്രമാദിത്യം ബോധ്യപ്പെടുത്തുവാനും ശ്രമിക്കുന്നെങ്കില്‍ ലെജ്ജാകരം എന്ന് മാത്രമേ പറയാനാവൂ.

ഓരോ ജീവിതന്ത്യവും ആദരവോടെ യാത്രയയക്കുവനുള്ളതാണ് . മിശ്രവിവാഹം വ്യാപകമാകുന്ന സാഹചര്യമാണിന്നുള്ളത് . അമ്പലത്തിലും പള്ളിയിലും ഒരേ ആളുകള്‍ ഒരേ ദിവസം വിവാഹിതരകുന്നുണ്ട് . വിവാഹത്തിന് ശേഷവും വേറിട്ട വിശ്വാസത്തില്‍ ജീവിക്കുവാന്‍ ധാരണ ആയവരും ഇന്ന് കൂടുതല്‍ കാണുന്നു.

 അംഗസംഘ്യ കുറഞ്ഞു വരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മതിയായ വധൂ വരന്മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന സാഹചര്യം അനധിവിദൂരമല്ല . വിശാലമായി വിട്ടുതുറന്ന സമീപനം ഒരു സമൂഹത്തിനും അഭികാമ്യവും അല്ല താനും . എന്നിരുന്നാലും പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടത് നിലനില്പ്പിന്റെ ആവശ്യമാണ് . അതിനു മുന്‍വിധികള്‍ കൂടാതെയുള്ള പുതിയ കാഴ്ചപ്പാടാണ് ആവശ്യം .

മേരിജോണ്‍ എന്ന സുറിയാനി പെണ്‍കൊടിയുടെ തകര്ന്ന സ്വപ്നങ്ങള്ക്ക് ഒരു പക്ഷെ കുമരകം അറ്റാമങ്ങലം പള്ളി സെമിത്തേരി പുനസംസ്‌കരണത്തിനായി തുറന്നു കൊടുത്താല്‍ ഒരു ക്രിസ്തീയ അന്ത്യം നിറവേറ്റപ്പെടും . പൈതൃകത്തെ പുല്കാന്‍ നിറഞ്ഞ സാന്നിധ്യമായി ആവിടുത്തെ വിശുദ്ധ ഭൂമിക്കുപോലും അത് ഭാഗ്യഅവസരമായിമാറും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും'......... വയലാര്‍ രാമവര്‍മ്മ
Join WhatsApp News
Texan American 2016-06-20 12:44:55
സാർ , ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ആളുകലെപ്പ്ലും ചിന്തിപ്പിക്കുന്ന രീതിയിൽ താങ്കൾ വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു.
Excellent way of writing.
lowrance 2016-06-20 13:12:40
Nicely written
Varghese Lukose 2016-06-20 19:34:12
Mr. Korason, Excellent.
church ok 2016-06-20 19:40:27
If it was a poor ordinary person, there would not have any question of allowing the burial at the cemetery. The church committee at least took a decent decision not to allow it for the grandmother of a celebrity. In that sense it was good.
Thomachen 2016-06-21 06:50:21
വളരെ സത്യമായിട്ടു എഴുതിയിരിക്കുന്നു.  ശവ സംസ്കാരം ഏതു പണക്കാരായാലും പണമുള്ളവരായാലും ഒരു പോലെ നിവൃത്തിക്കേണ്ടതാണ്.എല്ലാവരോടും ക്ഷമിക്കുവാൻ പള്ളിയിൽ ഉച്ചത്തിൽ പ്രസംഗിക്കുവാൻ എളുപ്പമാണ്. പക്ഷെ എല്ലാ മലയാളികളെയും പോലെ മറ്റുള്ളവരെ അത്രയധികം ബുദ്ധിമുട്ടിക്കാമോ എന്നാണ് പള്ളികളും നോക്കുന്നത്.
Observer 2016-06-21 01:03:20
Korson, Since these people, priyanka Chopra, cine star, rich and powerful, you people are writing too much favouring the this rich clan and opposing the Church action. If the victims are poor and voiceless, you people like Koreson will not write in favor, rather you write in favor of the church only. Hippocracy. There are so many stories the churches drive the poor people away from many thing including burial. Why you people are not writng then or opposing the church actions. Atleast this rich people got another church burial place at Ponkunnam. There are people to carry big shots, encluding so called writers.
SchCast 2016-06-22 10:49:23

“If a man fathers a hundred children and lives many years, so that the days of his years are many, but his soul is not satisfied with life's good things, and he also has no burial, I say that a stillborn child is better off than  he”. Ecclesiastes  6:3

Jesus Christ, in order to emphasize the urgency of the proclamation of the gospel told a disciple prospect “Let the dead bury their dead”  when he asked permission to bury a relative before becoming a disciple. However throughout the Bible, we find several instances where the burial of the believers are done in all dignity and honor. Almost all the Kings of Israel, for example, were buried aside their ancestor’s tomb. John the Baptist was beheaded by King Herod, but his disciples buried his body. The Bible is very clear how the body of Jesus after His death was buried in a new tomb.

So, from a Christian perspective, a decent burial is the ultimate wish and the right of a believer. The church has the obligation to comply with this norm. From Korason’s article, it seems that the lady (Prianka’s grandmother) did not repudiate her faith. If that is the case, the Kumarakom church is at fault denying her a decent Christian burial. It is encouraging to see that a bishop has the right insight to allow the burial at Ponkunnom Church.


Anthappan 2016-06-22 11:58:20

SchCast has twisted and misinterpreted the message of Jesus to fit into this story.  First of all the tomb of Jesus was borrowed and the burial was done by joseph of Arimathea, a wealthy and honored member of the Jewish council.  He did give a decent burial for Jesus.  Did Jesus really want that type of burial? We don’t know.   But based on his teaching and life one can assume that it was not a matter for him.  He lived among the poor and needy and understood their limitation.  His word ‘let the dead bury the dead ‘resonates the unimportance of such costly burial.   If the name Piyanka Chopara was not attached to the old ladies name, we wouldn’t have even heard about this news.   If it was a poor person, the burial would have taken place in borrowed tomb. SchCast must be a fan of Priyanika Chopara and he twisted the unadulterated thought of Jesus to support his film idol.  He is the classical example of modern theologians who sell Jesus in the market as son of God.   Shame on you guys. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക