Image

മാര്‍പാപ്പയ്‌ക്ക്‌ സമ്മാനമായി വെള്ളരിപ്രാവുകളുടെ സമാധാനം

ജോസ്‌ കുമ്പിളുവേലില്‍ Published on 03 February, 2012
മാര്‍പാപ്പയ്‌ക്ക്‌ സമ്മാനമായി വെള്ളരിപ്രാവുകളുടെ സമാധാനം
റോം: മാനുഷിക മൂല്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന സ്‌നേഹസമാധാനത്തിന്റെ വെള്ളരിപ്രാവുകളെ മാര്‍പാപ്പാ പറത്തിവിട്ടെങ്കിലും തിരിച്ചു മാര്‍പാപ്പയുടെ അരികില്‍ പ്രാവുകള്‍ ചേക്കേറിയത്‌ ലോകത്തിന്‌ കൗതുക വാര്‍ത്തയായി.

മരിയന്‍ പ്രാര്‍ഥനയ്‌ക്കുശേഷം ലോകസമാധാനത്തിന്റെ അടയാളമായിട്ടാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഇക്കഴിഞ്ഞ ദിവസം രണ്‌ട്‌ വെള്ളരി പ്രാവുകളെ പറത്തിയത്‌. തീര്‍ഥാടകര്‍ക്കായി ഞായറാഴ്‌ച മാര്‍പാപ്പായുടെ മുഖം കാണിക്കല്‍ സന്ദര്‍ശനത്തിലാണ്‌ മാര്‍പാപ്പാ വെള്ളരിപ്രാവുകളെ പറത്തിയത്‌. എന്നാല്‍ പ്രാവുകള്‍ വത്തിക്കാന്‍ അങ്കണത്തില്‍ വട്ടമിട്ട്‌ പറന്ന ശേഷം വീണ്‌ടും മാര്‍പാപ്പയുടെ അരികില്‍ തന്നെ ചേക്കേറിയതാണ്‌ കൗതുകമുണര്‍ത്തിയത്‌.

തിരിച്ചെത്തിയ പ്രാവുകളെ നോക്കി മാര്‍പാപ്പ പ്രതികരിച്ചത്‌ ഇങ്ങനെ `They want to stay in the pope s home, Benedict said, flanked by two children.(പ്രാവുകള്‍ മാര്‍പാപ്പയുടെ വസതിയില്‍ ആയിരിക്കാന്‍ ഇഷ്‌ടപ്പെടുന്നു).
മാര്‍പാപ്പയ്‌ക്ക്‌ സമ്മാനമായി വെള്ളരിപ്രാവുകളുടെ സമാധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക