Image

കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍

Published on 20 June, 2016
കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍.

തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ പ്രിന്റ് ആണ് ഫേസ്ബുക്ക് പേജുകളിലൂടെ പ്രചരിക്കുന്നത്. നൂറിലേറെ പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

അതേസമയം വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. 

കഴിഞ്ഞയാഴ്ച കലി എന്ന സിനിമയുടെ പ്രിന്റും ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.

ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് എന്ന ഫേസ്ബുക്ക് പേജാണ് കമ്മട്ടിപ്പാടത്തിന്റെയും കലിയുടെയും വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഡിവിഡി റിലീസിന് തൊട്ടുമുമ്പാണ് വ്യാജപതിപ്പ് പ്രചരിച്ചത്. കഴിഞ്ഞ ദിവസം റിലീസായ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പിയും ചോര്‍ന്നിരുന്നു. 

 മലയാളത്തില്‍ തന്നെ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് വലിയ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക