Image

2ജി സ്‌പെക്ട്രം വിധി: മൊബൈല്‍ നിരക്ക്‌ കൂടാന്‍ സാധ്യത

Published on 03 February, 2012
2ജി സ്‌പെക്ട്രം വിധി: മൊബൈല്‍ നിരക്ക്‌ കൂടാന്‍ സാധ്യത
ന്യുഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ നല്‍കിയ ലൈസന്‍സ്‌ സുപ്രീംകോടിതി റദ്ദാക്കിയതുമൂലം മൊബൈല്‍ നിരക്ക്‌ കൂടാന്‍ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞദിവസം സുപ്രീംകോടതി 122 കമ്പനികളുടെയാണ്‌ ലൈസന്‍സ്‌ റദ്ദാക്കിത്‌.

ലൈസന്‍സുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചതും, കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നതും ടെലികോം സേവനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക്‌ കഴിഞ്ഞു. എന്നാല്‍ പുനര്‍ലേലത്തില്‍ 3ജി ലൈസന്‍സിന്‍െറ 1.5 ഇരട്ടിയെങ്കിലുമായിരിക്കും 2ജി ലൈസന്‍സ്‌ ഫീസെന്ന്‌ ടെലിക്കോം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌.

സുപ്രീംകോടതി ഉത്തരവ്‌ ഏറ്റവും അധികം ഗുണം ചെയ്യുക ഭാരതി എയര്‍ടെല്‍, റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌, ഐഡിയ തുടങ്ങി ഏറെക്കാലമയി ഇന്ത്യന്‍ ടെലിക്കോം വിപണിയില്‍ പ്രവര്‍ത്തക്കുന്ന കമ്പനികളെയാണ്‌. നിലവില്‍ ഓരോ സര്‍ക്കിളുകളിലും 1213 കമ്പനികള്‍ വീതം മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. സുപ്രീം കോടതി ഉത്തരവോടെ ഇത്‌ അഞ്ചോ ആറോ ആയി കുറയും. കൂടുതല്‍ കമ്പനികള്‍ രംഗത്തുവന്നതോടെ ഉണ്ടായ മല്‍സരമാണ്‌ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കിയത്‌. പുതിയ സാഹചര്യത്തില്‍ പല പുതിയ കമ്പനികളും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നതോടെ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക്‌ കഴിയും. ഇത്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ മൊബൈല്‍ വരിക്കാരെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക