Image

ഇമെയില്‍ ചോര്‍ച്ച: എസ്‌.ഐയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തു

Published on 03 February, 2012
ഇമെയില്‍ ചോര്‍ച്ച: എസ്‌.ഐയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവാദമുണ്ടാക്കിയ ഇമെയില്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ഹൈടെക്‌ സെല്‍ എസ്‌.ഐ എസ്‌. ബിജുവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്‌ പ്രതിയാക്കി കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.

ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. മതമൗലികവാദികളുമായി ബന്ധമുണ്ടോ എന്ന്‌ സംശയമുണ്ട്‌. രേഖ ചോര്‍ന്നതില്‍ ഗൂഢാലോചന ഉണ്ടോ എന്നും മറ്റും പരിശോധിക്കും. രേഖ ചോര്‍ത്താന്‍ മറ്റ്‌ സഹായമുണ്ടായിരുന്നോ ഗൂഢോദ്ദേശ്യമുണ്ടോ എന്നുള്ളതും അന്വേഷണത്തിലേ വ്യക്തമാകൂ. വാര്‍ത്ത വന്ന ദിവസംതന്നെ എസ്‌.ഐ അവധിയില്‍ പ്രവേശിച്ചിരുന്നു.

രേഖ ചോര്‍ന്നത്‌ അന്വേഷിച്ച എ.ഐ.ജി കോറി സഞ്‌ജയ്‌ കുമാറിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഡി.ജി.പി ജേക്കബ്‌ പുന്നൂസാണ്‌ കേസെടുത്ത്‌ അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക