Image

ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം

ബിനോയി സെബാസ്റ്റ്യന്‍ Published on 03 February, 2012
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷണര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന അന്തര്‍ദേശീയ വിമാനങ്ങളില്‍ ഇനി മുതല്‍ അഭിമാനപൂര്‍വ്വം എമിറേറ്റ്‌സ് വിമാന സര്‍വ്വീസും! ഫെബ്രുവരി 2, ഉച്ചയ്ക്കു 11.50ന് ടെര്‍മിനല്‍ ഡി 11 ല്‍ നിന്നും കന്നിപ്പറക്കല്‍ നടത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ 150 ല്‍ എറെ ഇന്‍ഡ്യക്കാരും മുപ്പത്തിയഞ്ചിലധികം മലയാളികളും പ്രഥമ യാത്രക്കാരായി.

ഡാലസ് ഇന്‍ഡ്യാക്കാരുടെ ചിരകാലമോഹമായിരുന്ന ഈ പറക്കലിനോടനുബന്ധിച്ചു എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഇന്‍ഡ്യന്‍ സാംസ്‌ക്കാരിക വ്യവസായിക സംഘടനാ നേതാക്കളും ട്രാവല്‍ ഏജന്റുകളും അമേരിക്കയിലെ ദുബായ് അമ്പാസിഡര്‍ യൂസഫ് ആല്‍ ഒറ്റായ്ബാ, ഡിഎഫ് ഡബ്‌ളിയൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജഫ് ഫിഗന്‍, എമിറേറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് നിഗേല്‍ പേജ്, ഫോര്‍ട്ട്‌വര്‍ത്ത് മേയര്‍ ബെറ്റ്‌സി പ്രൈസ് എന്നിവരും എമിറേറ്റിന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അമ്പാസിഡര്‍ യൂസഫ് ആല്‍ ഒറ്റായ്ബായിനെ ഉപഹാരം നല്‍കി ഡാലസ് മേയര്‍ പ്രൈസ് സ്വീകരിച്ചു.

ഡാലസില്‍ നിന്നും ഇന്‍ഡ്യയിലേക്ക് നേരിട്ടുള്ള വിമാനം എന്ന ലക്ഷത്തോടെ 2002 മുതല്‍ ഇന്‍ഡോ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ സ്ഥാപക നേതാവ്, മലയാളിയായ ആദ്യചെയര്‍മാന്‍ എന്നീ നിലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച തിയോഫിന്‍ ചാമക്കാലായെ ആദ്യയാത്രക്കാരുടെ സാന്നിദ്ധ്യത്തില്‍ ഫോര്‍ട്ട്‌വര്‍ത്ത് മേയര്‍ ബെറ്റ്‌സി പ്രൈസ് അനുമോദിച്ചു. എയര്‍ ഇന്‍ഡ്യയുടെ സര്‍വ്വീസ് ഡാലസില്‍ നിന്നും ആരംഭിക്കുന്നതിനായി ഇന്‍ഡോ അമേരിക്കന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെയും ഡാലസ് എയര്‍പോര്‍ട്ട് അധികാരികളുടെയും സെനറ്റര്‍ ജോണ്‍ കോര്‍ണേയ്‌ന്റെയും സഹകരണത്തോടെ പലവട്ടം ഇന്‍ഡ്യന്‍ വ്യോമയാനമന്ത്രിമാരായിരുന്ന റാണാ പ്രതാപ് മുതല്‍ 2009 ല്‍ വയലാര്‍ രവി വരെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ തിയോഫിന്‍ ചാമക്കാല അനുസ്മരിച്ചു. ആ ചര്‍ച്ചകള്‍കൊണ്ടു ഫലമില്ല എന്ന നിലയിലാണ് എമിറേറ്റസുമായി ബന്ധപ്പെട്ടതെന്ന് അദേഹം പറഞ്ഞു. എമിറേറ്റ്‌സിന്റെ ഈ യാത്രയില്‍ ചേമ്പര്‍ അഭിമാനം കൊള്ളുന്നതായി അദേഹം പറഞ്ഞു.

140000 ഇന്‍ഡ്യാക്കാരാണ് നോര്‍ത്ത് ടെക്‌സസില്‍ വസിക്കുന്നത്. ഇതില്‍ ശരാശരി 140 ഇന്‍ഡ്യാക്കാര്‍ ഒരോ ദിവസവും ഇന്‍ഡ്യയിലേക്കു യാത്ര ചെയ്യുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ ഒരു മുഖ്യവിഭാഗം മലയാളികളാണ്. ഡാലസില്‍ നിന്ന് നേരിട്ടു ദുബായി
ലേക്കും അവിടെ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമുള്ള യാത്രകള്‍ സൗകര്യപ്രദവും സമയലാഭവും തികഞ്ഞതായിരിക്കും.

അമേരിക്കയുടെ യാത്രാസേവന രംഗത്തു എമിറേറ്റ്‌സ് ശക്തമായ സാന്നിദ്ധ്യമായി മാറുമെന്ന് എമിറേറ്റ്‌സിന്റെ മുഖ്യട്രാവല്‍ ഏജറ്റായ റിയാ ട്രാവല്‍സ് അമേരിക്കയിലെ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഫസല്‍ നജിമുദീന്‍ അഭിപ്രായപ്പെട്ടു. ഏമിറേറ്റ്‌സിന്റെ കന്നിപ്പറക്കലിനു ശേഷം സൗദി അറേബിയന്‍ യാത്രാ വിമാനമായ ഇത്തിഹാദ് എയര്‍ലൈന്‍സ് എതാനും മാസങ്ങള്‍ക്കു ശേഷം ഡാലസില്‍ നിന്നും ഇന്‍ഡ്യാക്കാരെ ലക്ഷ്യമിട്ടു പുതിയ സര്‍വ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയോടെ അതിനുള്ള പ്രാരംഭ വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
ഡാലസില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വ്വീസ്: ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക