Image

എന്റെ അച്ഛന്‍ (കവിത) മനോജ് തോമസ് അഞ്ചേരി

മനോജ് തോമസ് അഞ്ചേരി Published on 17 June, 2016
എന്റെ അച്ഛന്‍ (കവിത) മനോജ് തോമസ് അഞ്ചേരി
ആയിരം  താരഗണങ്ങളില്‍   മുന്‍പനായ്
ഭൂമിയില്‍  ജീവ പ്രകാശമേകും
സൂര്യനെപോലെ   എന്റ്റെ  അച്ചന്‍
സൂര്യബിംബമാണ്ന്നുള്ളില്‍ അച്ചന്‍ ! . 
 

ഇടറും എന്‍ കാലുകള്‍ക്ക് താങ്ങായ്
ഇടറാതെ   പാതയില്‍   വീണിടാതെ
എന്‍  കൈയ്യില്‍  പടിച്ചു  നടത്തിടുo
നല്‍ സാരഥി  ആണ്   എന്റ്റെ  അച്ചന്‍.

 
അച്ചന്‍  വളര്‍ത്തിയ   കുട്ടി...
ഞാന്‍ അച്ചന്റ്റെ  മോനായി  വളര്‍ന്നു
അച്ചനും അമ്മയും  ഇട്ടേച്ചു   പോരുമ്പം 
വിങ്ങി   പൊട്ടി കരഞ്ഞു  വളര്‍ന്നു .

 
അച്ചന്റ്റെ തോളില്‍  ഇരുന്നു .
മാനത്ത് നോക്കി  ചിരിച്ചു .
സൂര്യനും ചന്ദ്രനും താരങ്ങളും
മാനത്ത്  കണ്ടു   വളര്ന്നു    ഞാന്‍.

 
അച്ചന്റ്റെ   കൈകളില്‍   തൂങ്ങി
നാട്ടു   വഴികള്‍     നടന്നു .
തോടും , തൊടികളും , പാടങ്ങളും
കണ്ണു  കുളിരെ  കണ്ടു വളര്ന്നു ഞാന്‍ .
 
 
ആയിരം  താരഗണങ്ങളില്‍  മുന്‍പനായ്
ഭൂമിയില്‍  ജീവ പ്രകാശമേകും
സൂര്യനെപോലെ  എന്റ്റെ  അച്ചന്‍
സൂര്യബിംബമാണ്ന്നുള്ളില്‍ അച്ചന്‍ !.  



മനോജ്   തോമസ് . അഞ്ചേരി



എന്റെ അച്ഛന്‍ (കവിത) മനോജ് തോമസ് അഞ്ചേരിഎന്റെ അച്ഛന്‍ (കവിത) മനോജ് തോമസ് അഞ്ചേരി
Join WhatsApp News
വിദ്യാധരൻ 2016-06-17 11:39:32
അച്ഛനെക്കുറിച്ചുള്ള കവിത 
മെച്ചമായിരിക്കുന്നു 
കൊച്ചു കൊച്ചോർമ്മകൾ 
പിച്ചവച്ചുവരുന്നെൻ മനസ്സിലും 

പുലരിക്ക് മുൻപെഴുനേറ്റ് 
ചൊല്ലുന്നീശ്വര കീർത്തനങ്ങൾ 
പിന്നവൻ പാടത്തിൻ വരമ്പിലൂടെ 
അൻപിൽ നെല്ലോലകളെ തടവി നടക്കുന്നു 

ഇടയ്ക്കിടെ കുനിഞ്ഞു നിന്നു 
കടയോടെ  കളപറിച്ചും 
ഇടക്ക് വെള്ളം തിരിച്ചു വിട്ടും 
നടക്കുന്നു ഇളം തെന്നെലേറ്റ്  

അച്ഛനും  പോയി പാടവയും പോയി ഇന്ന് 
മിച്ചമായതോ കുറെ ഓർമ്മ മാത്രം 
മെച്ചമാക്കാം വരും തലമുറയെ 
അച്ഛന്റെ കർമ്മ പൂരണത്താൽ നമ്മളും 
Arun & Bennat 2016-06-21 07:23:31
Great poem. Congratulations. 
Arun & Bennat 2016-06-21 07:25:51
Great poem. Congratulations. 
മനോജ് തോമസ്. 2016-06-21 04:01:02
Thank you  for your positive  comment  about my  poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക