Image

വി.എസ്സിനെതിരെ പി.സി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Published on 03 February, 2012
വി.എസ്സിനെതിരെ പി.സി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പി.സി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ അറിവോടെയാണ് ഡാറ്റാസെന്റര്‍ കൈമാറിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പി.സി ജോര്‍ജ്ജിന്റെ ആവശ്യം. പി.സി ജോര്‍ജ്ജിന്റെ ഹര്‍ജി കോടതിയില്‍ നേരിടുമെന്ന് വി.എസ് അച്യുതാനന്ദന്‍ പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ ആക്രമിക്കാനാണ് മുഖ്യമന്ത്രി പി.സി ജോര്‍ജ്ജിനെ കൊണ്ടുനടക്കുന്നതെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക