Image

അസിസ്റ്റന്റ് ഗ്രേഡ് നിയമനം: ഹര്‍ജി ഹൈക്കോടതി തള്ളി

Published on 03 February, 2012
അസിസ്റ്റന്റ് ഗ്രേഡ് നിയമനം: ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം സംബന്ധിച്ച ലോകായുക്ത ഉത്തരവിന്മേലുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ വൈസ് ചാന്‍സ്‌ലറും പ്രോ വൈസ് ചാന്‍സ്‌ലറും ഉള്‍പ്പെടെ അഞ്ചുപേരാണ് ഹര്‍ജി നല്‍കിയത്. ഉത്തരവിന്മേലുള്ള നടപടി തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കിയിരുന്നു. രജിസ്ട്രാര്‍, അന്നത്തെ വൈസ് ചാന്‍സലര്‍, പ്രൊവൈസ് ചാന്‍സലര്‍ എന്നിവര്‍ക്കെതിരെയും നാല് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലോകായുക്ത ശുപാര്‍ശ ചെയ്തിരുന്നു. അസിസ്റ്റന്റ് ഗ്രേഡിന് നിയമനത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായും ലോകായുക്ത കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക