Image

കൈരളി ടിവിയില്‍ "ഉത്സവ് 2016' ജൂണ്‍ 26-ന്

Published on 17 June, 2016
കൈരളി ടിവിയില്‍ "ഉത്സവ് 2016' ജൂണ്‍ 26-ന്
കൈരളി ടിവി ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ ഒരുക്കിയ മെഗാ ഷോ "ഉത്സവ് 2016' ജൂണ്‍ 26-നു ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 8 മണി വരെ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും. തിരുവല്ല, കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ സംഗീത-നൃത്ത-ഹാസ്യ വിരുന്നില്‍ പ്രശസ്ത ഗായകരായ ഉണ്ണിമേനോന്‍, റിമി ടോമി, ഡെല്‍ഫി നൈനാന്‍, റഫീഖ്, നിഖില്‍ രാജ്, സിമ്രാന്‍ എന്നിവരുടെ സംഗീതവിരുന്നും, ചലച്ചിത്ര താരങ്ങളും, നര്‍ത്തകരുമായ ഷംന കാസിം, സരയൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ നൃത്തവിരുന്നും, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഹാസ്യവിരുന്നും ഉള്‍ക്കൊള്ളുന്നതാണ് കൈരളിയില്‍ സംപ്രേഷണം ചെയ്യുന്ന "ഉത്സവ് 2016' മെഗാഷോ.
കൈരളി ടിവിയില്‍ "ഉത്സവ് 2016' ജൂണ്‍ 26-ന്കൈരളി ടിവിയില്‍ "ഉത്സവ് 2016' ജൂണ്‍ 26-ന്കൈരളി ടിവിയില്‍ "ഉത്സവ് 2016' ജൂണ്‍ 26-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക