Image

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ നായര്‍; ഡെലിഗേറ്റ്‌സ് മീറ്റിംഗ് 18-നു

ഫിലിപ്പോസ് ഫിലിപ്പ് Published on 17 June, 2016
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ നായര്‍; ഡെലിഗേറ്റ്‌സ് മീറ്റിംഗ് 18-നു
ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന  മാധവന്‍ നായര്‍, ഫിലിപ്പോസ്  ഫിലിപ്പ്  ടീമീന്റെ  ഡെലിഗേറ്റ്‌സ് മീറ്റിങ്ങും    പത്ര സമ്മേളനവും  ജൂണ്‍  18 ന് ശനിയാഴിച്ച  അഞ്ചു മണി  മുതല്‍  സാഫ്രൺ   റെസ്‌റൊറെന്റ്‌റില്‍ ( 97  S  Route 303 ,Congers , NY  10920) നടത്തുന്നതാണ്.  െ്ട്രൈസ്‌റ്റേറ്റ്‌  ഏരിയായിലെ  എല്ലാ ഫൊക്കാന ഡെലിഗേറ്റ്‌സും   ഇതൊരു അറിയിപ്പായി കണ്ടു ഇതില്‍ പങ്കെടുക്കണം എന്ന് അപേക്ഷിക്കുന്നതായി 2016 2018 ലെ പ്രസിഡന്റ്  ആയി മത്സരിക്കുന്ന  മാധവന്‍ നായരും, സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ്  ഫിലിപ്പും അറിയിച്ചു.

മാധവന്‍ നായര്‍ ടീമിനോപ്പം  സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ്  ഫിലിപ്പ്  അമേരിക്കയിലെ അറിയപ്പെടുന്ന   സംഘടന പ്രവര്‍ത്തകന്‍ ആണ്. ഫൊക്കാനയുടെ കണ്‍വന്‍ഷന്‍  ചെയര്‍മാന്‍, എക്‌സി. വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു  നില്‍ക്കുന്ന വ്യക്തിയാണ്. ശ്രീ ഫിലിപ്പോസ്  ഫിലിപ്പ് എന്ത്  കോണ്ടും  ഈ സ്ഥാനത്തിനു മറ്റു ആരെക്കാള്‍  യോഗ്യനാണെന്ന്‌ മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ഏക്‌സീ. വൈസ് പ്രസിഡന്റ്  സ്ഥാനാർഥി  ജോയ് ഇട്ടന്‍ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചയാളാണ്. ഔദ്യോഗിക ജീവിതത്തിലും സംഘടനാ തലത്തിലും ധാര്‍മ്മിക ബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള  ജോയ് ഇട്ടന്‍ ഫൊക്കാന കമ്മറ്റി മെംബര്‍, നാഷണല്‍ കോര്‍ടിനെറ്റര്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു .  ഏറ്റവും വലിയ അസോസിയേഷന്‍ ആയ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌യും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

ട്രഷറര്‍ സ്ഥാനാർഥി  ഷാജി വര്‍ഗിസ്  ന്യൂജേര്‍സി യിലുള്ള മാഞ്ച്  എന്ന സംഘടയുടെ പ്രസിഡന്റ് ആയി  സേവനം അനുഷ്ടിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് .

വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോസ് കാനാട്ട്   അറിയപ്പെടുന്ന ബിസിനസ് കാരന്‍  കൂടിയാണ്‌. കേരള സമാജത്തിന്റെ  പ്രസിഡന്റ് ആയിരുന്ന   ജോസ്  കാനാട്ട്  നല്ല  സംഘടകന്‍  കുടിയാണ് .

മറ്റു  സ്ഥാനാർഥികൾ:  ഡോ. മാത്യു വര്‍ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില്‍ (അസോ. ട്രഷറര്‍), സണ്ണി മറ്റമന (അസി. അസോസിയേറ്റ്  ട്രഷറര്‍), കുര്യന്‍ പ്രക്കാനം (ബോര്‍ഡ് ഓഫ് ട്രസ്റ്റി), ലീലാ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റ്റി), റീജിയണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എറിക് മാത്യൂ, പൊന്നു പിള്ള, പ്രസാദ് ജോണ്‍, ഗീതാ ജോര്‍ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്‍സരിക്കുന്ന സജിമോന്‍ ആന്റണി, ഗണേശ് നായര്‍, അലക്‌സ് തോമസ്,  ശബരിനാഥ് നായര്‍, തോമസ് കൂവള്ളൂര്‍, മാത്യു ഉമ്മന്‍,  ബിജി എസ് നായര്‍, ആശാ വിജയകുമാര്‍. എല്ലാവരും  ഫൊക്കാനയില്‍  പ്രവര്‍ത്തിച്ചു  പരിചയ   സമ്പന്നര്‍. 

'തെരെഞ്ഞടുപ്പ്  അടുക്കും തോറും  പരജയ ഭിതിപുണ്ട ഒരുപറ്റം ആള്‍ക്കാര്‍   തനിക്ക്തിരെ വെക്തി ഹത്യ നടത്തുവാന്‍ ശ്രമിക്കുന്നതായി കാണാം.  ഞാന്‍ അമേരികയിലെ അറിയപ്പെടുന്ന  ഒരു ബിസിനസ് കാരനാണ്.  സ്വന്തമായി ബിസിനസ് ചെയെത് വിജയിച്ച  വ്യക്തിയാണ്.  നാമം  എന്ന  സംഘട മൂന്ന്‌ വര്‍ഷം കൊണ്ട്  അമേരികയിലെ തന്നെ പ്രമുഖ  സംഘടനയക്കി മറ്റാന്‍  എനിക്ക് കഴിഞ്ഞു. നാമം  എന്ന സംഘടനയുടെ പേര് നാമം അസോസിയേറ്റ്സ്   എന്നാക്കി  മാറ്റി അതൊരു  മലയാളീ  ജനകീയ സംഘടനയക്കി മാറ്റാനും കഴിഞ്ഞു. 

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാന ഇപ്പോള്‍ തന്നെ  ഏറ്റവും വലിയ  സംഘടനയായി മാറിക്കഴിഞ്ഞു. അതിലെ മുന്‍ പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പല സംരംഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണ് തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു മധവന്‍ നായര്‍  പറഞ്ഞു 

ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാംസ്‌ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനു  കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നത് തന്നെയാണ് ഫൊക്കാന അഭിപ്രായം.  മലയാളി സമൂഹത്തിന്റെ നന്മയെക്കരുതി  എല്ലാ ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും  സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സംഘടനകളുമായി ഒരുമിച്ചു   പ്രവര്‍ത്തിക്കാനും പരമാവധി  ശ്രമിക്കും  .അതുപോലെ യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്കും ഗുണകരമാകത്തക്ക പദ്ധതികളും ആവിഷ്‌ക്കരിക്കും. ഫൊക്കാനയിലെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് താന്‍ ലക്ഷ്യമിടുന്നത്.  താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തമായ ദിശാബോധത്തോടെയായിരിക്കും ഫൊക്കാന നയിക്കുക എന്ന് അദ്ദേഹം പറഞ്ഞു. 

അറുപതുകളിലും എഴുപതുകളിലും അമേരിക്കയിലേക്ക് കുടിയേറിയ, വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ മലയാളികളെ വിസ്മരിച്ചുകൊണ്ടാണ് മിക്കവാറും എല്ലാ സംഘടനകളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. പലരും വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുകയാണ്. അവരെയും പരിഗണനയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് താനും തന്റെ സഹപ്രവര്‍ത്തകരും ലക്ഷ്യമിടുന്നത്.
ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍ണ്ടണ്ടവന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും, തന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നുംമാണ്  മധവന്‍ നായരുടെ   നിലപാട്.

ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല. ജനാധിപത്യ സംഘടനയില്‍ മത്സരം വരും. ഒരുകൂട്ടര്‍ ജയിക്കും. അതു കഴിയുമ്പോള്‍ എല്ലാവരും പഴയ സൗഹൃദത്തിലേക്കു തിരിച്ചുവരണം. ആരു ജയിച്ചാലും സന്തോഷത്തോടെ ആ വിജയം ഫൊക്കാന ഏറ്റുടുക്കും. മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയിക്കാന്‍ പറ്റില്ലല്ലോ. ഫൊക്കാനയില്‍  പിളര്‍പ്പിനും വഴക്കിനുമൊന്നും ഒരു സാധ്യതയുമില്ല. സംഘടയില്‍ പിളര്‍പ്പിനും വേണ്ടി മുറവിളി കുട്ടുന്നവര്‍  സംഘട സ്‌നേഹികള്‍ അല്ല, മറിച്ചു  സംഘട വിരുദ്ധര്‍ ആണ്. അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്താന്‍  നമ്മള്‍ തയാറാവണം.

ജൂണ്‍  18 ന് ശനിയാ അഞ്ചു മണി  മുതല്‍ നടത്തുന്ന ഡെലിഗേറ്റ്‌സ്  മീറ്റിങ്ങ്  െ്രെടസ്‌റ്റേറ്റ് ഏരിയായിലെ  എല്ലാ ഫൊക്കാന ഡെലിഗേറ്റ്‌സ്ഉം  ഇതൊരു അറിയിപ്പായി കണ്ടു ഇതില്‍ പങ്കെടുക്കണം എന്ന് വിനിതനായി അപേക്ഷിക്കുന്നതായി 2016 2018 ലെ പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവന്‍ നായര്‍, സെക്രട്ടറി ആയി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, ഏക്‌സീ. വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോയ് ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ നായര്‍; ഡെലിഗേറ്റ്‌സ് മീറ്റിംഗ് 18-നു
Join WhatsApp News
ravi 2016-06-17 06:51:44
madhavan nair is not a good leader.  he was thrown out of the indian chambe of commerce and has lost the support of the NAMAM crowd.
thampan 2016-06-17 10:01:23
പരാജയ ഭീതിയില്‍ ആണോ ദിനം തോറും ഉള്ള നാമത്തിന്റെ ഈ പേരു മാറ്റല്‍. എന്തു വ്യക്തിഹത്യയാണ് ആള്‍ക്കാര്‍ ചെയ്തതു ?
vincentemmanuel@aol.com 2016-06-17 10:17:12
All elections divide our community one way or other. The present fokana is the hard work of many people. Cant you all sit down and work this out?. I am sure Thampy chacko and Mr. Madhavan Nair can work this out like real gentleman. Call few people to moderate the meeting.This helps all malayalees.
S MADHAVAN 2016-06-17 20:10:17
As far as NAMAM & MANJ is that , any New member associations should first FOLLOW the Rules , Guidelines and Very Important the ByLaw / CONSTITUTION of the Fokana Federation , instead of using the Back Door Entry system  with the help of few SENIOR members.
People will STOP raising concerns & issues , if you OBEY the rules first.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക