Image

സമ്പത്ത് മരണം: വിജയ് സാഖറെയുടെ ഹര്‍ജി തള്ളി

Published on 03 February, 2012
സമ്പത്ത് മരണം: വിജയ് സാഖറെയുടെ ഹര്‍ജി തള്ളി
കൊച്ചി: പുത്തൂര്‍ ഷീലാ വധക്കേസിലെ ഒന്നാം പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ ഡി.ഐ.ജി വിജയ് സാഖറെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സിബിഐ അന്വേഷണത്തിന് വിട്ട സിംഗിള്‍ ബഞ്ച് നടപടി റദ്ദാക്കണമെന്നും വിധിയില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സാഖറെയുടെ ഹര്‍ജി.

പരാമര്‍ശങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്താണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29ന് പാലക്കാട് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക