Image

ഒരു ചിരി മതി കൊത്തിക്കീറി കൊല്ലപ്പെടാന്‍! ജിഷ വധം അഴിയാ കുരുക്കുകള്‍ ഏറെ (അനില്‍ പെണ്ണുക്കര)

Published on 16 June, 2016
ഒരു ചിരി മതി കൊത്തിക്കീറി കൊല്ലപ്പെടാന്‍! ജിഷ വധം അഴിയാ കുരുക്കുകള്‍ ഏറെ (അനില്‍ പെണ്ണുക്കര)
2010 നവംബറില്‍ കോയമ്പത്തൂരില്‍ നടന്ന സംഭവമാണിത്. മലയാളിയായ കോള്‍ ടാക്‌സി െ്രെഡവര്‍ മോഹന കൃഷ്ണന്‍ (23), പത്തു വയസ്സ്‌കാരി മുസ്‌കിന്‍ ജയിനിനേയും, സഹോദരന്‍ റിഥിക്ക് ജയിനിനേയും തട്ടിക്കൊണ്ടു പോയി. അടുത്ത ദിവസം കുട്ടികളെ മരിച്ച നിലയില്‍, കോയമ്പത്തൂരില്‍ നിന്ന് എഴുപതു കിലോ മീറ്ററകലെയുള്ള കനാലില്‍ കണ്ടെത്തി.
പെണ്‍കുട്ടിയെ ജീവനോടെ കനാലില്‍ തള്ളുന്നതിനു മുന്‍പ് റേപ്പു ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ മോഹന കൃഷ്ണനേയും, സഹായി മനോഹരനെയും (23)പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനായി കൊണ്ടുവന്ന മോഹനകൃഷ്ണനെ വന്‍ ജനാവലിയുടെ മുന്‍പില്‍ വെച്ചു് ഒരു പോലീസ് ഓഫീസര്‍ വെടിവെച്ചു കൊന്നു. ഒരൊറ്റ ന്യായീകരണമേ, വെടിവെച്ച പോലീസ് ഓഫീസര്‍ക്ക് വേണ്ടി വന്നുള്ളു.
'കസ്റ്റഡിയില്‍ നിന്ന് രക്ഷ പെടാന്‍ ശ്രമിച്ചു'.

അന്ന്, ആര്‍. എസ്സ്. പുരത്ത് പടക്കം പടക്കം പൊട്ടിച്ചു ജനം അത് ആഘോഷിച്ചുവത്രേ ...

ആമുഖമായി ഈ സംഭവം പറഞ്ഞുകൊണ്ട് ഇന്നും നാളെയും ചര്‍ച്ച ആകുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരി ജിഷയെ കുറിച്ച് പറയാം. ജിഷയെ അതി ദാരുണമായി കൊലപ്പെടുത്തിയ നരഭോജിയെ നമ്മുടെ പോലിസ് പിടിച്ചു. അസം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാം ആണ് പ്രതി. ഇയാള്‍ ശിങ്കടിവാക്കത്ത് ഒരു കൊറിയന് കമ്പനിയില് ജോലി ചെയ്യുകയായിരുന്നു

ഡി.എന്.എ പരിശോധനാ ഫലത്തില്‌നിന്നു പിടിയിലായ അമിയുര് ഉള് ഇസ്ലാംതന്നെയാണ് കൊല നടത്തിയതെന്നു തെളിഞ്ഞതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഷയുടെ സുഹൃത്താണ് ഈ 23 കാരനായ അസം സ്വദേശി. ഇയാള് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

ചെരുപ്പിനുമുണ്ട് കഥ പറയാന്‍
............................................................
ജിഷയുടെ വീടിനടുത്തു നിന്നു കിട്ടിയ ചെരുപ്പാണ് അന്വേഷണത്തില് വഴിത്തിരിവായത്. ഇതില്‍നിന്ന് ജിഷയുടെയും കൊലയാളിയുടെയും രക്ത സാമ്പിളുകളും കണ്ടെത്തിയിരുന്നു. കൂടാതെ ഈ ചെരുപ്പ് ഇയാള്ക്ക് പാകമായതും പ്രതി ഇയാള് തന്നെയാണെന്ന് ഉറപ്പാക്കി. ചെരുപ്പു വിറ്റ കുറുപ്പുമ്പടിയിലെ കടക്കാരനെ ചോദ്യം ചെയ്യുകയും ഇയാളില് നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് അമിയൂര്‍ ഉള്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ് ചെരുപ്പാണ് ജിഷയുടെ വീട്ടില്‌നിന്നു ലഭിച്ചത്. ഇതില് സിമെന്റ് പറ്റിപ്പിടിച്ചിരുന്നു. തിരുവനന്തപുരം ഫോറന്‌സിക് സയന്‌സ് ലാബില് നടത്തിയ പരിശോധനയില് ഈ ചെരുപ്പില് ജിഷയുടെ രക്തകോശങ്ങളും കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. ചെരിപ്പുകള് കൊലയാളിയുടേതാണെന്ന് ഉറപ്പിച്ച് പോലീസ് ആ വഴിക്കുള്ള അന്വേഷണത്തിലേക്ക് കടക്കുകയായിരുന്നു.

ചെരുപ്പുകള് ആ ദിവസങ്ങളില് തന്നെ സമീപവാസികള്ക്കു തിരിച്ചറിയാനായി പ്രദര്ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. ചെരുപ്പില് സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന് ബുദ്ധിമുട്ടായതിനാല് കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണ് പോലീസ് കണ്ടത്. ഇതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള് നിര്ണായകമൊഴി നല്കിയത്.

കൊലയ്ക്കു പിന്നില്‍ വൈരാഗ്യം
......................................................................
വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പ്രതി പൊലിസിനു മൊഴി നല്കി. ഒരു ദിവസം കുളക്കടവില് വച്ച് ജിഷയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ പ്രതിയെ അടിച്ചിരുന്നു. ഇതു കണ്ട ജിഷ പ്രതിയെ കളിയാക്കി ചിരിച്ചു. ഇത് പകക്കു കാരണമായി

ഒറ്റയ്ക്കാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്. കുത്തേറ്റു വീണ ജിഷ വെള്ളം ചോദിച്ചപ്പോള് ഇയാള് മദ്യം കൊടുത്തെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും ഇയാള് അറിയിച്ചതായാണ് റിപ്പോര്ട്ടുകള്. കുത്തേറ്റ ജിഷ പ്രതിയെ കടിച്ചപ്പോള് പ്രതി തിരിച്ചു കടിച്ചു. പിന്നീട് ജിഷയെ ഇയാള് മാനഭംഗപ്പെടുത്താന് ശ്രമിച്ചു.

കൊലയ്ക്ക് ശേഷം പ്രതി നേരെപോയത് അസമിലേക്കാണ്. മൊബൈല് ഫോണിലെ ഐ.എം.ഇ.ഐ നമ്പറാണ് പ്രതിയെ പിടികൂടാന് സഹായകരമായത്. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനാണ് ഒടുവില് തുമ്പായത്.

രഹസ്യനീക്കങ്ങള്‍ , ശാസ്ത്രീയ തെളിവുകള്‍ എല്ലാംതന്നെ പൊലിസിനെ സഹായിച്ചു.

പ്രതിയെ പിടികൂടിയത് ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്തൂവലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെരുമ്പാവൂരില്‍ കനാല്‍ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ ഏപ്രില് 28നാണു ജിഷയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില് 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നതായി ദൃക്‌സാക്ഷികള് മൊഴി നല്കിയിട്ടുണ്ടായിരുന്നു.

പ്രതി ലൈംഗിക വൈകൃതമുള്ള വ്യക്തി
...........................................................................
പിടിയിലായ പ്രതി ലൈംഗിക വൈകൃതമുള്ള വ്യക്തിയാണ്. ഇദ്ദേഹം ജിഷയോട് ലൈംഗിക ചേഷ്ടകള് കാണിക്കുകയും ജിഷ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നിഗമനം.
ജിഷയുടെ വീടിന്റെ 200 മീറ്റര് മാത്രം അകലെ താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായ അമിയൂര്‍ ഉള്‍ ഇസ്ലാം .

രമേശ് ചെന്നിത്തലയ്ക്ക് പറയാനുള്ളത്
.........................................................................
പ്രതി പക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന കൂടി ഇക്കുട്ടത്തില്‍ നാം വായിക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു
'ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിക്കുന്നു. കേസ് അന്വേഷിച്ച ആദ്യ പൊലീസ് സംഘം ശേഖരിച്ച തെളിവുകള് തന്നെയാണ് പ്രതിയെ കണ്ടെത്താന് സഹായിച്ചത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ പൊലീസിന് തെളിവുകള് ശേഖരിക്കാനായില്ലെന്നും വീഴ്ച പറ്റിയെന്നും നടപടി എടുക്കണമെന്നുമുള്ള വിമര്ശനത്തിന് പഴികേട്ട ആളാണ് ഞാന്.

എന്നാല്, പൊലീസിന് ജിഷയുടെ ശരീരത്തില് നിന്നും വസ്ത്രത്തില് നിന്നും പോസ്റ്റ്‌മോര്ട്ടം റിപ്പോര്ട്ടിലൂടെയും ഡി.എന്.എ. ടെസ്റ്റിലൂടെയും ശേഖരിച്ച ശാസ്ത്രീയ തെളിവുകള് തന്നെയാണ് പ്രതിയെ കണ്ടെത്താന് സഹായിച്ചത് എന്ന് ആരും വിസ്മരിക്കരുത്. ഇക്കാര്യത്തില് പൊലീസിന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതു ശരിയാണെന്ന് ഇപ്പോള് തെളിഞ്ഞു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ജിഷ വധം രാഷ്ട്രീയ ആയുധമാക്കിയവര്ക്കുള്ള മറുപടി കൂടിയാണിത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കേസ് അന്വേഷണത്തില് ലഭിച്ച ചെരുപ്പിനെ സംബന്ധിച്ചും രേഖാചിത്രത്തെ സംബന്ധിച്ചും വ്യാപക വിമര്ശനങ്ങളാണ് മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും ഉന്നയിച്ചത്. രേഖാചിത്രം ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെതാണെന്നു വരെ കോടിയേരി ബാലകൃഷ്ണന് പരിഹസിച്ചു. അന്ന് ചെരുപ്പ് തൂക്കിയിട്ട് പൊലീസ് നടക്കുന്നുവെന്ന് പറഞ്ഞവര് ഒരു കാര്യം മനസ്സിലാക്കണം. ഇന്ന് ആ ചെരുപ്പ് തന്നെയാണ് പ്രതിയെ പിടിക്കുന്നതില് നിര്ണ്ണായക തെളിവായതെന്ന് പരിശോധിച്ചാല് ബോധ്യമാകും
.
കേസ് അന്വേഷിച്ച ആദ്യസംഘം ശേഖരിച്ച തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില് തന്നെയാണ് ഇപ്പോള് പ്രതിയെ പിടിക്കാന് കഴിഞ്ഞത്. ഈ ശാസ്ത്രീയ തെളിവുകള് കോടതിയില് പ്രതിക്ക് പരമാവധി ശിക്ഷ നല്കാന് പര്യാപ്തമാണ്.

ജിഷ വധക്കേസിലെ പ്രതികള്ക്ക് യു.ഡി.എഫുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് തെളിവുകള് പൊലീസ് ശേഖരിക്കാത്തതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചു നടന്നവര് ജനങ്ങളോട് മാപ്പ് പറയണം.'

ഇത് രമേശ് ചെന്നിത്തലയുടെ ഭാഷ്യം. അദ്ദേഹം ഇങ്ങനെ അല്ലാതെ എങ്ങനെ പറയാന്‍. പക്ഷെ കേരളീയ സമൂഹത്തിനോട് പല കാര്യങ്ങളും സര്‍ക്കാര്‍ വിശദീകരിക്കെണ്ടതുണ്ട് .

ജിഷ എന്റെ ആരുമല്ല. എങ്കിലും ആ ക്രൂരനായ കൊലപാതകിയെ കണ്ടെത്താനായല്ലോ. കേരള പോലീസിന് അഭിനന്ദനങ്ങള്‍.
പക്ഷെ.. നഷ്ടം ആര്‍ക്ക്? എന്ന ചോദ്യം ഇപ്പോളും അവശേഷിക്കുന്നു..
ഒഴിവാക്കാമായിരുന്ന ദുരന്തം. മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ സാധിക്കുമോ?. ഇതിനെക്കുറിച്ചൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു..
പ്രതിക്ക് അതിനര്ഹിക്കുന്ന രീതിയിലുള്ള വധശിക്ഷ തന്നെ നടപ്പാക്കണം..
നമ്മളുടെ സഹോദരിമാരും മക്കളും ഒക്കെ ഇതില്‍ നിന്നും പഠിക്കെണ്ടാതായിട്ടുമുണ്ട്. ഒരു കാര്യം കൂടി .

ബഹുമാനപ്പെട്ട സര്‍ക്കാരിന്റെ ശ്രദ്ധയ്ക്ക്.
...............................................................................
ജിഷ വധകേസ് പ്രതി ഒരു അന്യ സംസ്ഥാന തൊഴിയാളിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക്, യാതൊരു രേഖകളോ മറ്റും ഇല്ലാതെ അനിയന്ത്രിതമായി കേരളത്തില്‍ കടന്നു കൂടുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.. കേരളത്തില്‍ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ 40% ഉം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു കാലം തെളിയിച്ചു കഴിഞ്ഞതാണ്.. ഇവര്‍ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും, വീടിനും വീട്ടുകാര്‍ക്കും ഭീഷണി തന്നെയല്ലേ ?

ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പൊട്ടിച്ച വെടി
.......................................................................................
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഒരു വെടി പൊട്ടിച്ചു. അത് കൊണ്ടതാകട്ടെ നമ്മുടെ പി പി തങ്കച്ചന്റെ നെഞ്ചത്തും. പക്ഷെ പ്രതിയെ പിടിച്ചപ്പോള്‍ ആ വെടി ജൊമൊന്റെ നേരെ തന്നെ തറയ്ക്കുകയാണ്. എങ്കിലും ജോമോന്‍ വിടുന്ന മട്ടില്ല. അദ്ദേഹം അക്കമിട്ടു ചില ചോദ്യങ്ങള ചോദിക്കുന്നുണ്ട്.

1. സംഭവ ദിവസം രാത്രി 8.15ന് പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന് .....? (ആലപ്പുഴ നിന്നും പെരുമ്പാവൂരില്‍ മൃതദേഹം എത്തിക്കാന്‍ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക )

2. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ ഒരു മൃതദേഹവും സംസ്‌കരിക്കാന്‍ പാടില്ലെന്ന് ടി ശ്മശാനത്തില്‍ നിയമം/ കീഴ്വഴക്കം ഉള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30ന് ദഹിപ്പിക്കാന്‍ സ്ഥലം സി.ഐ നിര്‍ബസം പിടിച്ചത് എന്തിന് ...?

3 . സ്വന്തം തൊഴിലിനും തുടര്‍ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താന്‍ പോലീസിന് ധൈര്യം കൊടുത്ത ഉന്നതന്‍ ആര് ...?

4. ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് ...?

5. സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതിന് പകരം ടി നടപടി 5 ദിവസം വൈകിപ്പിച്ച് തെളിവുകള്‍ നശിക്കാന്‍ പോലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട് ...?

6. സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാന്‍ അനുവദിക്കാതെ പോലീസ് കസ്റ്റഡി ക്ക് തുല്യമായ ആശുപത്രി തടങ്കലില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ട് ...?

7. പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാന്‍ വേണ്ടി എന്ന രീതിയില്‍ ജിഷയേയും കുടുംബത്തേയും സമൂഹ മധ്യത്തില്‍ മോശക്കാരിയായി ചിത്രീകരിക്കുവാന്‍ അവര്‍ സ്വഭാവ ദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജ വാര്‍ത്തകള്‍ പരസ്യപ്പെടുത്തിയത് എന്തുകൊണ് ...?

8. ഇത്തരം കേസുകളുടെ എഫ്.ഐ.ആര്‍. തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസ് തനിച്ച് എഫ്.ഐ.ആര്‍. തയ്യാറാക്കിയത് എന്തുകൊണ്ട് ...?

9. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേല്‍നടപടികളെ സ്വാധീനിക്കാന്‍ തക്ക ഇടപെടല്‍ നടത്താന്‍ അയാള്‍ക്കുള്ള ഉന്നത ബസവും സ്വാധീനവും എന്താണ് ...?

10. ടി കേസ് ഇത്രമേല്‍ ബോധപൂര്‍വമായ അലസതയോടെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ....?

ചോദ്യങ്ങള്‍ എല്ലാം കൊള്ളാം. പക്ഷെ ഉത്തരം പറയേണ്ടത് ഇവിടുത്തെ പോലീസാണ . അത് കുറച്ചു ദിവസത്തിനുള്ളില്‍ പറയും എന്നാണു നമുക്ക് തോന്നുന്നത. എന്തായാലും മാസങ്ങളായി കേരളത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിരത്തിയ ഒരു കൊലപാതക കഥയ്ക്ക് താല്ക്കാലിക വിരാമമായിരിക്കുന്നു. പക്ഷെ ഇതോടെ ഇത് അവസാനിക്കരുത്. ഗോവിന്ദ ചാമിമാര്‍ ഇനിയും ഉണ്ടാകരുത്. അവര്‍ തിന്നു കൊഴുക്കാന്‍ ഇടം കൊടുക്കരുത്. ഇതാണ് പ്രതി എന്ന് പോലിസ് പറയുമ്പോള്‍ ഇത് തന്നെയാണ് പ്രതി എന്ന് കേരളത്തിലെ ജനങ്ങളെ കൊണ്ട് പറയിപ്പിക്കുവാനും പോലീസിനു കഴിയണം . ഒരു കാര്യം കൂടി.
ഒരു 'അന്യസംസ്ഥാനതൊഴിലാളി'യുമായുള്ള ജിഷയ്ക്കുള്ള ബന്ധത്തിന്റെ ശരികേടുകളിലേയ്ക്കും സദാചാര പ്രശ്‌നങ്ങളിലേയ്ക്കും വാര്‍ത്തകള്‍ വളയുകയാണ്.
തീര്‍ച്ചയായും; ഇത്തരമൊരു നിഷ്ഠൂര കൊലപാതകത്തിന് ജിഷ എത്രത്തോളം അര്‍ഹയായിരുന്നു എന്ന കാര്യത്തിലായിരിയ്ക്കും ഇനി പോലീസിന്റെയും നമ്മുടേയുമൊക്കെ ശ്രദ്ധ .. 
ഒരു ചിരി മതി കൊത്തിക്കീറി കൊല്ലപ്പെടാന്‍! ജിഷ വധം അഴിയാ കുരുക്കുകള്‍ ഏറെ (അനില്‍ പെണ്ണുക്കര)ഒരു ചിരി മതി കൊത്തിക്കീറി കൊല്ലപ്പെടാന്‍! ജിഷ വധം അഴിയാ കുരുക്കുകള്‍ ഏറെ (അനില്‍ പെണ്ണുക്കര)
Join WhatsApp News
Aniyankunju 2016-06-16 18:59:11
FWD:  "....തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച മെയ് 14ന് ചെന്നിത്തല 'പിടികൂടിയ' പ്രതി എവിടെ? മെയ് 14ന് ചെന്നിത്തല മുഴുവന്‍ വാര്‍ത്താമാധ്യമങ്ങളിലേക്കും മാറിമാറി വിളിച്ചു. ജിഷ വധക്കേസിലെ പ്രതി പിടിയിലായെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പരസ്യമായി പറഞ്ഞു. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസും ഫ്ളാഷ് ന്യൂസും കത്തിപ്പടര്‍ന്നു. മന്ത്രിയുടെ സ്വാധീനത്തിലൂടെ തെരഞ്ഞെടുപ്പിന്റെ തലേന്ന് മിക്ക പത്രങ്ങളും പ്രതിയെ പിടികൂടിയെന്ന് ഒന്നാംപേജ് വാര്‍ത്തയാക്കി. കേരളകൌമുദി, വീക്ഷണം, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ ലീഡ് വാര്‍ത്തയാക്കി.അതിനുമുമ്പ് രണ്ട് പൊലീസുകാരുടെ മുഖംമറച്ച് പ്രതികളെന്ന വ്യാജേന മാധ്യമങ്ങള്‍ക്കുമുന്നില്‍ ഹാജരാക്കിയും ജനങ്ങളെ കബളിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മന്ത്രി കൈമലര്‍ത്തി. വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ പരിഹാസ്യമായി. തെരഞ്ഞെടുപ്പില്‍ നാല് വോട്ട് കൂടുതല്‍കിട്ടാന്‍ നാലാംകിട നിലവാരത്തിലുള്ള വലതുപക്ഷ രാഷ്ട്രീയക്കാര്‍ നടത്താറുള്ള പതിവ് കളി മാത്രമായിരുന്നു ചെന്നിത്തല നടത്തിയത്. എന്നാല്‍, അതും തെരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ല.  ഇപ്പോള്‍ ചെന്നിത്തല പറയുന്നു, തന്റെ ഭരണകാലത്ത് പോലീസ് കണ്ടെടുത്ത ചെരിപ്പാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചതെന്ന്........"

from facebook 2016-06-16 20:43:32
ഞാന് ഒന്നു ചോദിച്ചോട്ടെ ....ഒരു ആസാമി ജിഷയെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തി നാടുവിട്ടു ....അപ്പോപ്പിന്നെ ആര്ക്കുവേണ്ടിയാണ് തെളിവുകള് നശിപ്പിച്ചത് ...ആർക്കുവേണ്ടി യാണ് ധൃതിപിടിച്ച് ബോഡി കത്തിച്ചത് ...ആർക്കുവേണ്ടിയാണ് തങ്കച്ചനെ ഇതിലേക്ക് വലിച്ചിഴച്ചത് ....ആരാണ് ജിഷയുടെ അച്ഛനെ ഒളിപ്പിച്ചുവച്ചത് ....???????????തീർന്നില്ല പോസ്റ്റ്മാർട്ടം ജിഷയുടെ ഉദരത്തിൽ നിന്ന് കിട്ടിയ മദ്ദ്യം .. സംഭവ ദിവസം ജിഷയുടെ സന്ദർശിച്ച ആ അന്ജഞ്ഞാത യുവതി ആരാണ് ... ഒരു സാദാരണ കുടുംബത്തിൽ ജീവിച്ചിരുന്ന ജിഷ എന്തിനാണ് ഒരു പെൻ ക്യാമറ എപ്പോയും ശരീരത്തിൽ ധരിച്ച് നടന്നിരുന്നത് ..? പിന്നെയും ഉണ്ട് ആ പെൻ ക്യാമറ വാങ്ങാൻ കടയിൽ ചെന്നപ്പോൾ ജിഷയുടെ അമ്മയോട് കടക്കരാൻ എന്തിനാണ് നിങ്ങൾക്ക് ഈ ക്യാമറ എന്ന് ചോദിച്ചപ്പോ അതൊക്കെ വഴിയെ ടീവിയിൽ മറ്റും വരുമ്പോ അറിഞ്ഞാൽ മതി എന്ന് അമ്മ ആ കടക്കാരന് കൊടുത്തിരുന്നു എന്ന് കടക്കാരനെ ചോദ്യം ചെയ്തപ്പോൾ പറയുക ഉണ്ടായി .! അപ്പോൾ ആ ക്യാമറ കൊണ്ട് അവര് എന്തൊക്കയോ ചെയ്യാനുള്ള പരിപാടി മുൻകൂട്ടി വെച്ചിരുന്നു അത് എന്തായിരിക്കും. ..! പിന്നെ ക്രിത്യം നടന്നിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞാണ് പോലീസ് ഈ പറഞ്ഞ ചെരുപ്പുകൾ കണ്ടു എടുക്കുന്നത് സംഭവത്തിനു ശേഷം എത്ര മഴ പെഴ്ത് ഈ പറഞ്ഞ സ്ഥലങ്ങളിൽ എന്നിട്ടും ഈ. തോടിന്റെ അരികിൽ തന്നെ ആഴച്ചകളോളം ഒന്നു സംഭവികാതെ ആ ചെരുപ്പുകൾ എങ്ങിനെ അവിടെ നിന്നു ...! പിന്നെ ഒരു സാദാരണ ആസാം സ്വദേശിയായ ഇവന് വേണ്ടി എന്തിനാണ് പോലീസ് ഈ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി ..? പിന്നെ ഇതു ഒരു ആവേശത്തിന്റെ പുറത്തു എടുത്തു ചാടി ചെയ്ത കൊലപാതകമല്ല ഒരു തെളിവും അവശേഷിപ്പിക്കാത െ ഒരു തുമ്പും ബാകി വെക്കാതെ എങ്ങിനെയാണ് ഇതു ഇവന് കഴിയുക... .? ഇതു ഇതൊന്നുമല്ല ഇവൻ വെറുമൊരു ഡമ്മീ പീസ് ആണ് ...ഈ കൊലപാതകത്തിന് പിറകിൽ വരെ എന്തൊക്കയോ ഉണ്ട് അത് ഉറപ്പാണ് ..? ബംഗാൾ ആസാം ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ കാശ് കൊടുത്താൽ എന്തും ചെയ്യുന്ന ആൾകാരെ കിട്ടും അതിൽ ഒരാള് ആണ് ഇവൻ അല്ല യഥാർത്ഥ പ്രതി ... ഈ കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഒന്ന് പരിശോദിച്ചു കഴിഞ്ഞാൽ ഒരു എട്ടാം ക്ലാസ്സുംകാരന് പോലും ചിന്തിച്ചു ഉത്തരം കണ്ടു പിടിക്കാം ചെയ്തിട്ടുള്ളത് ഒരു expert killer ആണ് ഒരു വാടക കൊലയാളി അത് കൊലപാതകത്തിന്റെ സ്വഭാവം കണ്ടാൽ മനസിലാകും പക്ഷെ അതു ആര് ചെയ്യിപ്പിച്ചു എന്തിനു ചെയ്യിപ്പിച്ചു ...? എല്ലാം പുറത്തു വരണം ...!!!!!!
CID Moosa 2016-06-17 03:32:09
ഇതുപോലെ എത്ര കുലപാതാകങ്ങൾക്ക് തുമ്പില്ലാതാക്കി വഴിതിരിച്ചു വിട്ടിട്ടുള്ളവരാണ് ഇതിന്റെ തലപ്പത്തിരിക്കുന്നവർ .  ടീ പ്പി ചന്ദ്രഖരനായ്രരുടെ കുലപാതകവും ഒരു പക്ഷെ ഇവന്റെ തലയിൽ കെട്ടിവയ്ക്കാൻ സാധ്യതയുണ്ട് 
Thomachen 2016-06-17 06:26:59
ഇവനല്ല യഥാര്ത പ്രതി എന്നുള്ളത് സ്പഷ്ടമാണ്. കൂടുതൽ തെളിവെടുപ്പ് വേണ്ടിവരും സത്യം പുറത്തു വരാൻ. ജോമോൻ പറഞ്ഞതിലും വല്ല സത്യവും കാണും. പോലീസെ കണ്ടു പിടികുമെന്ന് വിശ്വസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക