Image

അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും (ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍)

Published on 16 June, 2016
അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും (ത്രേസ്യാമ്മ തോമസ്  നാടാവള്ളില്‍)
ജിഷയുടെ ഘാതകനെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍
'പുരുഷാധിപത്യ സമൂഹത്തില്‍ പെണ്ണിന്റെ ജീവനെന്തൂട്ട് വില ല്ലേ 'എന്നു സ്ത്രീപക്ഷ്ത്തു നിന്നു ചിന്തിക്കുന്ന ഒരു സുഹൃത്തിന്റെ ചോദ്യം ചങ്കിലാണ് വന്നു തറയ്ക്കുന്നത്. 

ആരാണ് പുരുഷനെ സകലത്തിന്റെയും അധിപനാക്കിയത്? കായബലത്തിന്റെ പേരിലല്ലാതെ പുരുഷനെന്തു മേന്മ? സ്ത്രീയില്ലാതെ പുരുഷനെന്തു ജീവിതം? അവളെ സംരക്ഷിക്കാനാണ് ഈശ്വരന്‍ അവനു ശക്തി കൊടുത്തിരിക്കുന്നത്. പുരുഷന്റെ സുഖത്തിനു വേണ്ടിയുള്ളവള്‍ മാത്രമാണ് അവളെന്ന് ആരാണ് അവനെ പഠിപ്പിച്ചത്? പുരുഷാധിപത്യം നടക്കാന്‍ വേണ്ടി ആരൊക്കൊയൊ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ ആചാരങ്ങളായി. അവള്‍ പുരുഷന്റെ അടിമയായി.

കാരണവന്മാര്‍ അവളുടെ സ്ഥാനം വാതില്‍ പിറകില്‍ എന്നു നിശ്ചയിച്ചു. ആധുനിക സിനിമകളില്‍ പോലും 'ന്നീ ഒരു വെറും പെണ്ണ്' എന്നു പറയിച്ച് തരം താഴ്ത്തി. എന്നിട്ടും തങ്ങളുടെ ശക്തി തിരിച്ചറിയാതെ ഇപ്പൊഴും അടിമകളയി ജീവിക്കുന്ന പാവം സ്ത്രീകള്‍.

അടിമത്തത്തില്‍ സ്‌നേഹമില്ല, ഭയവും നീരസവുമേയുള്ളുവെന്നു പുരുഷന്‍ തിരിച്ചറിയാത്തതെന്തേ?

പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമനവുമില്ലാത്തിടത്തു എന്തു കുടുംബ ജീവിതം? അങ്ങനെയല്ലാത്തവര്‍ വിവാഹം കഴിക്കാന്‍ പോലും അര്‍ഹരല്ല. അടിമയാക്കനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ള വിവാഹം ഒരിക്കലും നടക്കരുതാത്തതാണ്. അമ്മമരും ആണ്‍കുട്ടികള്‍ക്കാണു പ്രധാന്യം കൊടുക്കുന്നതു. അവനെക്കാള്‍ ഒട്ടും പിറകിലല്ല അവളും എന്നുള്ള തിരിച്ചറിവാണു അമ്മമാര്‍ കൊടുക്കേണ്ടതു. അതു വീടുകളില്‍ നടക്കുന്നില്ല. അവര്‍ക്കു കിട്ടാത്തതൊന്നും മക്കള്‍ക്കും വേണ്ടെന്നാണോ അവര്‍ ചിന്തിക്കുന്നത്?.

നമ്മുടെ സമൂഹത്തില്‍ എവിടൊക്കെയൊ വല്ലാത്ത പാളിച്ചകള്‍ ഉണ്ടായിപ്പോയി. സ്ത്രീകള്‍ പ്രത്യേകിച്ചു ആദിവാസി പെണ്‍കുട്ടികള്‍ അടിച്ചമര്‍ത്തലിന്റെ ഇരകളായി. ജിഷ നിയമം പഠിച്ചിട്ട് അവള്‍ക്കു രക്ഷയുണ്ടായൊ? എന്നു പുരുഷന്റെ മനോഭാവത്തിനു മാറ്റം വരുന്നൊ എന്നു സ്ത്രീ അവളുടെ ശക്തി തിരിച്ചറിയുന്നൊ അന്നേ ജിഷമാര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയുള്ളൂ.

തിരിച്ചറിവുള്ളവര്‍ ഉള്ളതു കൊണ്ടാണു ഇത്രയെങ്കിലും ഭംഗിയായി കാര്യങ്ങള്‍ മുന്‍പോട്ടു പോകുന്നതു. വരും തലമുറ അടിമത്ത മുകതമായ ഒരു ജീവിതം ആസ്വദിക്കും എന്നു വിശ്വസിക്കാം
Join WhatsApp News
vayanakkaran 2016-06-16 18:34:54
ത്രേസ്യാമ്മക്ക് അറിയാമോ സുനിത കൃഷ്ണനെ...പതിന്നാലാമത്തെ വയസ്സിൽ നാല് പേരാൽ ബലാല്സംഗം ചെയ്യപ്പെട്ട പെൺകുട്ടി. അവളെ സമൂഹം പുറന്തള്ളി. അവൾ ഒരിക്കൽ പറഞ്ഞു എന്നെ നാല് പേർ ഒരിക്കലെ ബലാത്സഗം ചെയ്തുള്ളു എന്നാൽ ചുറ്റിലുമുള്ളവർ (കൂടുതലും പെണ്ണുങ്ങള) എന്നും ബലാല്സംഗം ചെയ്യുനുവെന്നു. കന്യകാത്വത്ത്തിനു ഏറ്റവും പ്രാധാന്യം
കല്പ്പിക്കുന്നത് സ്ത്രീയാണ്.ഒരു പുരുഷനാൽ വഞ്ചിക്കപെടുന്ന സ്ത്രീ സമൂഹത്തിന്റെ ശാപമാകുന്നു. കാരണം  അവളെ ഒരു പുരുഷന വിവാഹം കഴിക്കില്ല. എന്തുകൊന്റ്റ് സ്ത്രീക്ക്
പരഞ്ഞ്കൂട ഞങ്ങൾ വിവാഹം കഴിക്കണമെങ്കിൽ പുരുഷനും പരിശുദ്ധി വേണമെന്ന്. ഇങ്ങനെ ലേഖനം എഴുതി വിടാൻ സുഖമാണ്. വെറും സംശയത്തിന്റെ പേരില് പുരുഷന സ്ത്രീയെ വെട്ടികൊല്ലുന്നു. ഇതൊന്നും മാറാൻ പോകുന്നില്ല. സ്ത്രീ ധൈര്യപൂര്വ്വം നിന്നാൽ എല്ലാം നടക്കും. ഡൽഹിയിൽ ഒരു പെൺകുട്ടി സ്ത്രീധനം ചോദിച്ച കാരണത്താൽ
വിവാഹത്തിൽ നിന്നും പിന്മാറി. അവനു അതിനേക്കാൾ സ്ത്രീധന തുക കൊടുക്കാൻ തയാറായ സ്ത്രീകള് മുന്നോട്ട് വന്നു. ആ പാവം പെൺകുട്ടി ഇപ്പോഴും ആരും കെട്ടാതെ നില്ക്കുന്നു. പുരുഷനാണോ ഉത്തരാവാടി.ആദ്യം സ്ത്രികൾ
ലേഖനം എഴുതുന്ന മിടുക്ക് പ്രവർത്തിയിൽ കാണിക്കട്ടെ. പെണ്ണു ഒരുമ്പെട്ടാൽ ബ്രഹ്മനും ... എന്നാ ചൊല്ലുണ്ട്, പക്ഷെ പുരുഷന്റെ മുന്നില് സ്ത്രീ അടിമയാകാൻ തയ്യാറാകുന്നു.
വിദ്യാധരൻ 2016-06-16 20:40:12
സ്ത്രീപീഡനത്തിന്റെ  തായ് വേര് എന്തിനെയും കീഴടക്കി ഭരിക്കാനുള്ള പുരുഷന്റെ  ആഗ്രഹത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്.  ലോക ചരിത്രം പരിശോധിച്ചാൽ ഇത് വളരെ വ്യക്തമായി കാണാം.  അശ്വമേദയാഗം നടത്തി ലോകത്തെ കീഴടക്കാൻ ഓടുന്ന പുരുഷന് സ്ത്രീ ഒരു ലൈംഗിക സുഖത്തിനുള്ള വസ്തു മാത്രമായിരുന്നു.  അറബ് രാജ്യങ്ങൾ ഏഷ്യ എന്നിവടങ്ങളിൽ ഇത് വളരെ പ്രബലമായിരുന്നു.  അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ വളെരെ പുരോഗതി നേടിയിട്ടുണ്ട് . പ്രത്യേകിച്ച് വിദ്യാഭ്യാസം ഇല്ലാത്തതും/ചില വിദ്യാഭ്യാസമുള്ളതുമായ  കേരളത്തിലെ പുരുഷന്മാർ അഹന്താനിഷ്ഠമായ ഞാനെന്ന ഭാവത്തിൽ കേന്ദ്രികരിച്ചു ജീവിതം നയിക്കുന്നവരാണ്.  ആയതുകൊണ്ട് പല പുരുഷന്മാരും സ്ത്രീകളുമായുള്ള ബന്ധത്തിൽ അവരുടെ ശാരീരികവും മാനസികവുമായി സുഖത്തിന്റ പൂർണ്ണതയിൽ എത്താതെ ഒരു വക മൃഗീയ ജീവിതം നയിക്കുന്നു . മദ്യപാനം, സ്ത്രീ പീഡനം ഇവ ഇത്തരക്കാരുടെ വീടുകളിലെ ഒഴിയാ ബാധയാണ് . അനുരോദോർജ്ജത്തിന്റ പ്രവാഹത്തെക്കാൾ നിഷേധാത്മക ശക്തിയുടെ വിളയാട്ടം കാണാൻ സാധിക്കും .  ഇവരുടെ വരും  തലമുറകളിലേക്ക് ഇതു പടർന്ന്കൊണ്ടിരിക്കും.  സ്ത്രീ ജീവിതത്തിന്റെ പങ്കാളിയാണെന്ന തിരിച്ചറിവിലൂടെ മാത്രമേ ഇതിൽ നിന്ന് മോചനം ലഭിക്കുകയുള്ളു.  ഇത്തരക്കാരെ പലപ്പോഴും നാം ബലഹീനറായിട്ടാണ് മുദ്രകുത്താറുള്ളത്.  പക്ഷെ ഇവർ സ്ത്രീ പീഡകരെക്കാൾ ശക്തരാണെന്നുള്ളതാണ് സത്യം.  അമ്മ. പെങ്ങൾ മകൾ ഇവരെ എല്ലാം സ്നേഹിക്കാൻ കഴിയുന്ന പുരുഷന് സ്വന്തം ഭാര്യയേയും സ്നേഹിക്കാൻ കഴിയണം. തന്‍പ്രമാണിത്തത്തിൽ ഊന്നാതെ  ഞാനെന്ന ഭാവം ഇല്ലാതെ എഴുതാൻ കഴിയുന്ന എഴുത്തുകാർക്ക് ഏറ്റു മുട്ടലുകൾ ഒഴിവാക്കി കൊണ്ടു സ്ത്രീപുരുഷ ബന്ധങ്ങളെ സ്നേഹത്തിലൂടെ ദൃഢീകരിക്കുന്ന ലേഖനങ്ങളും കവിതകളും കഥകളും എഴുതാൻ കഴിയണം. 
Thresiamma thomas 2016-06-17 14:28:39
I have written two articles about sunitha krishnan,3 years ago.I know sthree never recognise her power.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക