Image

ജര്‍മനിയിലെ ഏറ്റവും തണുപ്പേറിയ രാത്രി

ജോര്‍ജ് ജോണ്‍ Published on 03 February, 2012
ജര്‍മനിയിലെ ഏറ്റവും തണുപ്പേറിയ രാത്രി
ഫ്രാങ്ക്ഫര്‍ട്ട് : ഫെബ്രുവരി രണ്ട് രാത്രി ജര്‍മനിയില്‍ ഇതേവരെ ഉണ്ടായ ഏറ്റവും തണുപ്പേറിയ രാത്രിയായി ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ഓഫന്‍ബാഹിലെ ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി. മൈനസ് 23.6 ഡിഗ്രി സെന്റിഗ്രേഡ് താപനിലയാണ് ഈ രാത്രിയില്‍ ജര്‍മനിന്‍ കിഴക്കന്‍ സംസ്ഥാനമായ സാക്‌സണിലെ ഫോക്റ്റ്‌ലാന്‍ഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. എല്ലാ ജര്‍മന്‍ സംസ്ഥാനങ്ങളിലും രണ്ട് അക്ക മൈനസ് താപനില രാത്രികളിലും, മൈനസ് 10 മുതല്‍ 12 ഡിഗ്രി സെന്റിഗ്രേഡ് താപനില പകലും അനുഭവപ്പെടുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന സൈബീരിയന്‍ തണുപ്പ് ഈ വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ കടുത്ത തണുപ്പിനെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 114 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അസഹ്യമായ ഈ കാലാവസ്ഥയില്‍ യൂറോപ്യന്‍ ജനജീവിതം വളരെയേറെ കഷ്ടതയിലാണ്. പല വീടുകളിലും, സ്ഥാപനങ്ങളിലും ഹീറ്റിംഗ് സമ്പ്രദായത്തിന് വരുന്ന തകരാറുകളും, കാറുകള്‍ക്കുണ്ടാകുന്ന സ്റ്റാര്‍ട്ടിംഗ് വിഷമതകളും എല്ലാവരെയും കൂടുതല്‍ കഷ്ടതയിലാക്കുന്നു.
ജര്‍മനിയിലെ ഏറ്റവും തണുപ്പേറിയ രാത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക