Image

തന്റെ മക്കളെ ഇനി അഭിനയിപ്പിക്കില്ലെന്ന് അജു വര്‍ഗീസ്

Published on 16 June, 2016
തന്റെ മക്കളെ ഇനി അഭിനയിപ്പിക്കില്ലെന്ന് അജു വര്‍ഗീസ്
ഇനി തന്റെ മക്കളെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് അജു വര്‍ഗീസ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ അജുവിന്റെ മക്കളായി അഭിനയിച്ചത് അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല.

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം അവരുടെ ആദ്യത്തേയും അവസാനത്തേയും ചിത്രമായിരിക്കുമെന്നാണ് അജു പറയുന്നത്. കുട്ടിക്കാലം കഴിയുന്നതു വരെയെങ്കിലും ഇനി അഭിനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് അജു വര്‍ഗീസ്. അവര്‍ക്ക് പതിനെട്ടു വയസു കഴിയുമ്പോള്‍ സ്വന്തം തീരുമാനത്തിനനുസരിച്ച് ചെയ്‌തോട്ടെയെന്നും അജു പറയുന്നു.

വിനീതാണ് മക്കളെ അഭിനയിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചത്. അത് അപ്പോള്‍ സമ്മതിക്കുകയും ചെയ്തു. സിനിമ കണ്ടിറങ്ങിയ ആര്‍ക്കും അത് അജുവിന്റെ മക്കളാണെന്നു മനസിലായതുമില്ല.

2014 ഫെബ്രുവരിയിലാണ് അജു വര്‍ഗീസും അഗസ്റ്റീനയും വിവാഹിതരാകുന്നത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറാണ് അഗസ്റ്റീന. ഇവാന്‍, ജുവൈന എന്നാണ് മക്കളുടെ പേര്.
തന്റെ മക്കളെ ഇനി അഭിനയിപ്പിക്കില്ലെന്ന് അജു വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക