Image

കസ്റ്റംസിന്റെ ഹ്രസ്വചിത്രത്തില്‍ മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒന്നിക്കുന്നു

Published on 16 June, 2016
കസ്റ്റംസിന്റെ ഹ്രസ്വചിത്രത്തില്‍ മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒന്നിക്കുന്നു
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും സുരേഷ്‌ഗോപിയും കാമറയ്ക്കു മുന്നില്‍ വീണ്ടും ഒരുമിക്കുന്നു. കസ്റ്റംസ് നിര്‍മ്മിച്ച ഹ്രസ്വചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

ഇന്ത്യന്‍ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങളോടൊപ്പം എന്ന സന്ദേശമാണ് ഹ്രസ്വചിത്രം നല്‍കുന്നത്. ചിത്രത്തില്‍ കസ്റ്റംസ് നിയമങ്ങളെ കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. കസ്റ്റംസ് നിയമങ്ങളുടെ അജ്ഞത മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ യാത്രക്കാരായി സുരേഷ് ഗോപി എം.പി, ഗോപിനാഥ് മുതുകാട് എന്നിവരും അഭിനയിക്കുന്നു.

എം.ജയചന്ദ്രമനാണ് സംഗീതം. വിദേശയാത്രക്കാര്‍ക്കായി ഒരു ഇംഗ്‌ളീഷ് അനിമേഷന്‍ ചിത്രവും ഒരുക്കിയിട്ടുണ്ട്. ഈ ഹ്രസ്വചിത്രങ്ങള്‍ വിമാനത്താവളത്തിലെ സ്ക്രീനുകള്‍ വഴി പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഫെയ്‌സ് ബുക്ക് , യൂ ട്യൂബ്, വാട്ട്‌സ്ആപ് എന്നിവയിലും ഇത് അപ്ലോഡ് ചെയ്യും. കിന്‍ഫ്ര പാര്‍ക്കിലെ ഔള്‍ ഇ അനിമേഷനും ത്രിശൂലുമാണ് സാങ്കേതിക സഹായം നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചിത്രം പ്രകാശനം ചെയ്തത്.

കസ്റ്റംസ് കമ്മീഷണര്‍ ശ്രീധര്‍ റെഡ്ഡി, ജോയിന്റ് കമ്മീഷണര്‍ സെന്തില്‍ നാഥന്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പാര്‍വ്വതി, വാഗീഷ് കുമാര്‍, സൂപ്രണ്ട്മാരായ ബോബി അലോഷ്യസ്, കെ.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കസ്റ്റംസിന്റെ ഹ്രസ്വചിത്രത്തില്‍ മോഹന്‍ലാലും സുരേഷ്‌ഗോപിയും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക