Image

ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌

പി.പി.ചെറിയാന്‍ Published on 03 February, 2012
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
ഡാളസ് : ഡാളസ് മലയാളികളുടെ ചിരകാല അഭിലാഷമായ ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും നേരിട്ട് ഇന്ത്യന്‍ സബ് കോണ്ടിനെന്റിലേക്ക് പോകുന്ന വിമാനം ഇന്നു സഫലമായിരിക്കുകയാണ്. 20000ല്‍പരം മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന ഡാളസ്സില്‍ നിന്നും ആദ്യമായിട്ടാണ് ഒരു നേരിട്ടുള്ള വിമാനയാത്ര തുടങ്ങിയത് കഴിഞ്ഞ പത്തു വര്‍ഷമായി എയര്‍ ഇന്ത്യയോടു നിരന്തരം ആവശ്യപ്പെട്ടിട്ടും സാധിക്കാത്ത കാര്യം അബുദാബി ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എമിറേറ്റ് വിമാനകമ്പനി സാക്ഷാല്‍ക്കരിച്ചിരുന്നു.

227 ബില്യണ്‍ യു.എസ് ഡോളേഴ്‌സിന്റെ വ്യാവസായിക വികസനം ഡാളസില്‍ സമര്‍പ്പിച്ചുകൊണ്ടാണ്
എമിറേറ്റ്‌സ് വിമാന സര്‍വീസിന്റെ തുടക്കം. ആദ്യകാല മലയാളികള്‍ ഡാളസില്‍ നിന്നും ഷിക്കാഗോയിലും ന്യൂയോര്‍ക്കിലും കണക്ടിംഗ് ഫ്‌ളൈറ്റില്‍ കയറി 25-26 മണിക്കൂര്‍ എടുത്ത് ബോബെയില്‍ എത്തുന്ന സാഹചര്യം മാറി ഇന്ന് ഡാളസില്‍ നിന്നും നേരിട്ടുള്ള വിമാനത്തില്‍ 15മണിക്കൂര്‍കൊണ്ട് ദുബായില്‍ എത്തുകയും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസസൗകര്യങ്ങള്‍ അനുവദിച്ചിരിക്കയാണ് എത്രയും വേഗം ജന്മനാട്ടില്‍ എത്തിപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിച്ച എമിറേറ്റ്‌സിന്റെ മുന്‍പില്‍ അമേരിക്കന്‍ മലയാളികള്‍ എന്നും കടപ്പെട്ടിരിക്കുന്നു.

എമിറ്റേറ്റ് സംഘടിപ്പിച്ച ലോഞ്ചിംഗ് പ്രോഗ്രാമില്‍ എമിറേറ്റ്‌സിന്റെ സി.ഇ.ഓ., അംബാസിഡര്‍, ഫോര്‍ട്ട് വര്‍ത്ത് മേയര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യപ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് സണ്ണി മാളിയേക്കല്‍ , ബിജിലി ജോര്‍ജ്ജ് ഏഷ്യാനെറ്റ്.
ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ ബെന്നി ജോണ്‍, ലോസണ്‍ ട്രാവല്‍ സി.ഇ.ഓ ബിജു തോമസ് റിയാ ട്രാവല്‍ റീജിനല്‍ മാനേജര്‍ ഫസല്‍ ഡീന്‍ , വ്യവസായി തിയോഫിന്‍ ചാമക്കാല, വിവിധ മീഡിയാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 9.50ന് DFWല്‍ ലാന്റ് ചെയ്ത വിമാനത്തെ വളരെ ഉല്‍സാഹത്തോടെയാണ് DFWല്‍ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് പ്രസ്സ് മീറ്റിംഗും സംഘടിപ്പിക്കപ്പെട്ടു. ഡാളസ് മലയാളികളുടെ ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു എന്നതാണ് 11.50ന് -ല്‍ നിന്നു പുറപ്പെടാന്‍ നില്‍ക്കുന്ന മലായളികളുടെ പ്രതികരണം
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
ഡാലസില്‍ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക