എന്‍ഡ് ഈ സള്‍ഫാന്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
AMERICA
16-Jun-2016
AMERICA
16-Jun-2016

പനപോലെയിവിടെ വളര്‍ത്തുന്നു
ചിലരെനീ
വിനകളേകീടുന്നതഗതികള്‍ക്കാണുനീ
ശാന്തിസ്‌മേരം മായ്ച്ചു നില്‍പ്പൂ നിശീഥീനി
സാന്ത്വനമേകുന്നതെന്നുഞങ്ങള്‍ക്കിനി ?
വിനകളേകീടുന്നതഗതികള്‍ക്കാണുനീ
ശാന്തിസ്‌മേരം മായ്ച്ചു നില്‍പ്പൂ നിശീഥീനി
സാന്ത്വനമേകുന്നതെന്നുഞങ്ങള്‍ക്കിനി ?
നിന്‍ ദയാവായ്പ്പിനായര്‍പ്പിച്ചു കണ്ണുനീര്‍
നന്മതന്‍ വാതില്‍പ്പടിമേലിരുന്നിവര്‍
നല്കിയില്ലന്‍പാലൊരാശ്വാസതേന്‍മലര്‍
നെറികേടിനറുതിയില്ലെന്നറിയുന്നിവര്‍.
ഈ ദുരിതപത്മവ്യൂഹത്തിന്‍ നിജസ്ഥിതി
കാണുന്നതില്ലാരുമെന്നതല്ലോ സ്ഥിതി
കണ്ണീരുവീണു കുതിര്‍ന്നുപോയീക്ഷിതി
അനുദിനമേറിടുന്നിടരിന്റെ വിസ്തൃതി.
പഴുതുകാണാതുഴറീടുമീയിരവിലും
പിഴ ചുമത്തീടുന്നതാരാണിവരിലും
വഴിതെളിഞ്ഞീടുമെന്നാശിച്ചുനില്‍ക്കിലും
അഴലാണഗകികള്‍തന്‍മിഴി രണ്ടിലും.
ആവില്ല കണ്ടിരിക്കാന്‍ നിനക്കെന്നുമെന്‍
സോദരജീവിത ദുരിതദാവാനലന്‍
കദനങ്ങളാല്‍ മനം വേര്‍തിരിക്കുന്നതിന്‍
വേദന രേഖപ്പെടുത്തുകയാണുഞാന്‍.
കാതരയാകുന്നിതെന്‍മനോശാരിക
ആകെമാഞ്ഞിവരിലിന്നാനന്ദചന്ദ്രിക
താനേയറിയാതെ പാടുന്നുവെന്‍ശോക
കാലമേ നീതന്ന കാവ്യവിപഞ്ചിക.
പിടയുമീയിടനെഞ്ചിലുലയുന്ന നാളമായ്
തെളിയുന്നിവരിന്നിതാവ്യതിരിക്തരായ്
കരുണതന്‍ ചരടേച്ചുകെട്ടുവാന്‍ നേരമായ്
ക്ഷണമേക! ജീവിതം: ശാന്തിനികേതമായ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments