Image

ഫൊക്കാനയില്‍ യുവതലമുറയുടെ സാന്നിദ്ധ്യത്തിന് സന്നാഹം (വിനോദ് കെയാര്‍ക്കെ, ജനറല്‍ സെക്രട്ടറി)

വിനോദ് കെയാര്‍ക്കെ, ജനറല്‍ സെക്രട്ടറി Published on 15 June, 2016
ഫൊക്കാനയില്‍ യുവതലമുറയുടെ സാന്നിദ്ധ്യത്തിന് സന്നാഹം (വിനോദ് കെയാര്‍ക്കെ, ജനറല്‍ സെക്രട്ടറി)
നൂതനവും ജനോപകാരപ്രദവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഫൊക്കാനയുടെ പതിനേഴാമത് ദേശീയ കണ്‍വെന്‍ഷനുളള പരിപാടികള്‍ ടൊറാന്റോയുടെ ഓ.എന്‍.വി. നഗറില്‍ ഒരുങ്ങുന്നു.

കലാ കായിക മേഖലകളില്‍  മലയാളികളുടെ പ്രത്യേകിച്ച് പുതുതലമുറക്കാക്കായാണ്  നൂതന  പരിപാടികളായ  ഗ്ലിംപ്സസ് ഓഫ്ഇന്ത്യ, ഫൊക്കാന സ്‌ററാര്‍ സിംഗര്‍, ഫൊക്കാന ഇന്റര്‍ നാഷ്ണല്‍ മലയാളം സിനി അവാര്‍ഡ് (FIMCA), ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്റെ അഭിമാനമായ മണ്‍മറഞ്ഞ വോളിബോള്‍ താരം ഉദയകുമാറിന്റെ സ്മരണയ്ക്കായിട്ടാണ് ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്. ഈ പരിപാടിയിലൂടെ പുത്തന്‍ തലമുറയുടെ കായികോന്നമനമാണ് ഫൊക്കാന ലക്ഷ്യമിട്ടിരിക്കുന്നത്. ജൂലൈ 2ന് ശനിയാഴ്ച രാവിലെ ടൊറാന്റോയില്‍ അമേരിക്കയിലേയും കാനഡയിലേയും ടീമുകള്‍ വാശിയേറിയ  മത്സരമാണ് കാഴ്ചവെയ്ക്കുവാന്‍ പോകുന്നത്.

പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി ഫൊക്കാന, ഇന്റര്‍നാഷ്ണല്‍ സിനി അവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നു. 

പൊതുജനതാല്‍പര്യമനുസരിച്ചാണ് ജനപ്രിയ ചലച്ചിത്ര താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ഈ പരിപാടി ജൂലൈ 2ന് വൈകുന്നേരം ഓ.എന്‍.വി. നഗറില്‍ അരങ്ങേറുന്നു.

ഫൊക്കാനയുടെ മറ്റൊരു നൂതന പരിപാടിയാണ് ഗ്ലിംപ്സസ് ഓഫ്ഇന്ത്യ പാഠ്യപദ്ധതി. ഇതിലൂടെ പുതുതലമുറയെ അവരുടെ പൈതൃകം, ചരിത്രം, സാമൂഹികജീവിതം, സാഹിത്യം, കല എന്നിവയെകുറിച്ച് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ലക്ഷ്യം.  ഈ മത്സരം ഞായറാഴ്ച ജൂലൈ 3ന് രാവിലെ നടക്കുന്നു.

വിജയികളാകുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളാണ് ഈ തവണ ഫൊക്കാന വാഗ്ദാനം ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക