Image

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍മാറണമെന്ന് കെപിസിസി

Published on 03 February, 2012
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍മാറണമെന്ന് കെപിസിസി

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍മാറണമെന്ന് കെപിസിസി യോഗം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ചരിത്ര ചിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് പരാമര്‍ശിച്ചാണ് കെപിസിസിയുടെ ആവശ്യം.

സാത്താന്‍ യേശുക്രിസ്തുവിനെ മരുഭൂമിയില്‍ വച്ച് പരീക്ഷിച്ചതതുപോലെയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ക്രിസ്തുവിനെ പരീക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കെപിസിസി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. ധാരാളം ആളുകളുടെ പ്രതികരണമനുസരിച്ചാണ് കെപിസിസി ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക