Image

ഡാലസില്‍ ഏപ്രില്‍ 22നു നടക്കുന്ന ജോക്ക്-പോട്ട് ഷോയുടെ കിക്കോഫ് നടന്നു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 February, 2012
ഡാലസില്‍ ഏപ്രില്‍ 22നു നടക്കുന്ന ജോക്ക്-പോട്ട് ഷോയുടെ കിക്കോഫ് നടന്നു
ഡാലസ് : കേരള വോളിബോള്‍ ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ (ഡാലസ് സ്‌ട്രൈക്കേഴ്‌സ്) ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന നൃത്തസംഗീതഹാസ്യ വിരുന്നായ ജോക്ക്-പോട്ട് സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ കിക്കോഫ് ഡാലസില്‍ നടന്നു. ക്ലബ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആദ്യടിക്കറ്റ്, ഇവന്റ് സ്‌പോണ്‍സര്‍ ആയ ശബരി ഹോംസ് ആന്റ് ലക്ഷുറി വില്ലാ പ്രതിനിധി സജി നായര്‍ക്കും, ക്ലബ് ട്രഷറര്‍ സണ്ണി സിറിയക് ഗ്രാന്റ് സ്‌പോണ്‍സര്‍ ആയ ലോസന്‍ ട്രാവല്‍സ് സിഇഓ ബിജു തോമസിനു നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുഴുനീള നൃത്ത-സംഗീത-ഹാസ്യ പരിപാടി ഏപ്രില്‍ 22നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഡാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ബ്ലാക്ക് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് തിയേറ്ററിലാണ് അരങ്ങേറുക. മലയാളത്തിന്റെ പ്രിയ താരങ്ങളായ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ , നാദിര്‍ഷാ, മുക്ത, ഭാമ, അഫ്‌സല്‍ , രഞ്ജിനി ജോസ് തുടങ്ങിയവര്‍ ഈ കലാവിരുന്നില്‍ അണിനിരക്കും.

ഇരുപതോളം ടീമുകള്‍ പങ്കെടുക്കുന്ന കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്തവര്‍ഷത്തെ ഇരുപത്തഞ്ചാം വാര്‍ഷിക ടൂര്‍ണമെന്റിനു ആഥിത്യമരുളുന്നത് കേരള വോളിബോള്‍ ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസാണ്. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്ക് വേണ്ടിയാണ് എല്ലാവര്‍ഷവും ഈ ടൂര്‍ണമെന്റു നടക്കുന്നത്.

സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഡാലസില്‍ തുടങ്ങിയ ഈ ക്ലബിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ. തോമസ് ഫിലിപ്പാണ് ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്റ്റേജ് ഷോയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം ഡാലസില്‍ നടക്കുന്ന ഇരുപത്തഞ്ചാം വാര്‍ഷിക ടൂര്‍ണമെന്റ് വിപുലമാക്കാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോയ് ചെറിയാന്‍ - കോമേരിക ബാങ്ക് ആണ് ടൂര്‍ണമെന്റിന്റെ മറ്റൊരു സ്‌പോണ്‍സര്‍
ഡാലസില്‍ ഏപ്രില്‍ 22നു നടക്കുന്ന ജോക്ക്-പോട്ട് ഷോയുടെ കിക്കോഫ് നടന്നു
ഡാലസില്‍ ഏപ്രില്‍ 22നു നടക്കുന്ന ജോക്ക്-പോട്ട് ഷോയുടെ കിക്കോഫ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക