Image

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: അനു ഇമ്മാനുവല്‍

Published on 15 June, 2016
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: അനു ഇമ്മാനുവല്‍
ഈയിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ പറഞ്ഞൊരു അഭിപ്രായം സിനിമാ ലോകത്ത് വലിയൊരു ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന തലക്കെട്ടോടെ അനുവിന്റെ കവര്‍ ചിത്രത്തോടെയാണ് ഈ മാസിക അനുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. പുതുമുഖ നായികയായ അനുവിന്റെ ഈ അഭിപ്രായം സിനിമാലോകത്ത് വലിയ ചര്‍ച്ചയായി.

എന്നാല്‍ ഇതു നിഷേധിച്ച് അനു ഇമ്മാനുവല്‍ രംഗത്തെത്തി. മലയാള സിനിമ നായികമാരെ മാനിക്കാറില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അനു ഇമ്മാനുവല്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനുവിന്റെ പ്രതികരണം. പ്രസ്താവന തെറ്റാണ് എങ്കിലും കവര്‍ കൊള്ളാം എന്നും അനു പറയുന്നു.

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ഇമ്മാനുവല്‍ പിന്നീട് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയിരുന്നു. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിനു ശേഷം പഠനത്തിനായി അനു സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം.

അമല്‍ നീരദിന്റെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിലും നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് അനുവിനെയായിരുന്നു. എന്നാല ഡേറ്റിന്റെ പ്രശ്‌നം മൂലം പിന്‍മാറുകയയിരുന്നു. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: അനു ഇമ്മാനുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക