Image

ദുല്‍ഖറിനു വേണ്ടി ഉണ്ണി. ആര്‍ വീണ്ടും തിരക്കഥയെഴുതുന്നു

Published on 15 June, 2016
ദുല്‍ഖറിനു വേണ്ടി ഉണ്ണി. ആര്‍ വീണ്ടും തിരക്കഥയെഴുതുന്നു
ചാര്‍ലിയുടെ ഗംഭീരവിജയത്തിനു ശേഷം ദുല്‍ഖറിനു വേണ്ടി ഉണ്ണി.ആര്‍ വീണ്ടും തിരക്കഥയെഴുതുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പ്രാരംഭ ഘട്ടത്തിലാണ്. ഇതാദ്യമായാണ് ഉണ്ണി.ആര്‍ ലാല്‍ ജോസിന്റെ ചിത്രത്തിനു തിരക്കഥയെഴുതുന്നത്. ഷെബിന്‍ ബാക്കറാണ് ചിത്രത്തിന്റെ നിര്‍മാണമെന്നാണ് സൂചന.

ചാര്‍ലിയ്ക്കു ശേഷം ഉണ്ണി ആര്‍ രഞ്ജിത്തുമായി ചേര്‍ന്ന് ലീലയ്ക്ക് തിരക്കഥയെഴുതിയിരുന്നു. അതിനു ശേഷം എഴുതുന്ന തിരക്കഥയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കഥാകൃത്തുകൂടിയായ ഉണ്ണി ദുല്‍ഖിനു വേണ്ടി വീണ്ടും തിരക്കഥയെഴുതുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ദുല്‍ഖറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണ് ചാര്‍ലി കണക്കാക്കപ്പെടുന്നത്. ദുല്‍ഖറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തതും ചാര്‍ലിയാണ്.
ദുല്‍ഖറിനു വേണ്ടി ഉണ്ണി. ആര്‍ വീണ്ടും തിരക്കഥയെഴുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക