Image

തമിഴില്‍ നിവിന്‍ പോളി വില്ലന്‍

Published on 15 June, 2016
തമിഴില്‍ നിവിന്‍ പോളി വില്ലന്‍
"നേര'ത്തിനു ശേഷം നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം സാന്താമരിയയില്‍ താരം എത്തുന്നത് വില്ലന്‍ വേഷത്തില്‍. നവാഗതനായ ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ ഡാ തടിയാ, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളില്‍ നിവിന്‍ പോളി നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രങ്ങള്‍ ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. കന്നഡ ചിത്രമായ "ഉളിദവാതു കണ്ടാന്തെ' യുടെ തമിഴ് പതിപ്പാണ് സാന്താമരിയ. കിഷോര്‍ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് ഛായാഗ്രാഹകന്‍ കൂടിയായ നടരാജാണ്. ലക്ഷ്മിപ്രിയയയാണ് മറ്റൊരു വേഷത്തിലെത്തുന്നത്.

ലോകക്‌ളാസിക്കായ റാഷോമോണിന്റെ ശൈലിയില്‍ ഒരു സംഭവത്തെ അഞ്ചുപേരുടെ വീക്ഷണകോണിലൂടെ പറയുന്ന ചിത്രമായിരുന്നു "ഉളിദവാതു കണ്ടാന്തെ'. 2014 ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൈയ്യടി നേടിയിരുന്നു.

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടേയും പ്രിയതാരമായി നിവിന്‍ മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ കന്നഡ പതിപ്പില്‍ സംഗീതം ചെയ്ത അജ്‌നീഷ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംഗീത സംവിധാനം. പാണ്ടികുമാറാണ് ക്യാമറ. കുറ്റാലം, തൂത്തുക്കുടി, മണപ്പാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
തമിഴില്‍ നിവിന്‍ പോളി വില്ലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക