Image

ഇറാഖിലെ നേഴ്‌സുമാരുടെ കഥ: പാര്‍വതിയും കുഞ്ചാക്കോയും ഫഹദും ആദ്യമായി ഒരുമിക്കുന്നു

Published on 15 June, 2016
ഇറാഖിലെ നേഴ്‌സുമാരുടെ കഥ: പാര്‍വതിയും കുഞ്ചാക്കോയും ഫഹദും ആദ്യമായി ഒരുമിക്കുന്നു
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവര്‍ ആദ്യമായി ഒരുമിക്കുന്നു. പ്രശസ്ത ഫിലിം എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് മൂവരും ഒരുമിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഇറാഖിലെ ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങിപ്പോകുന്ന നേഴ്‌സുമാരുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരുമിച്ചഭിനയിക്കുന്നത്. ഇരുവരും പാര്‍വതിക്കൊപ്പം അഭിനയിക്കുന്നതും ഇതാദ്യം. ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജിയും മഹേഷ് നാരായണനും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്.

ജൂണ്‍ 20ന് കൊച്ചിയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തുടങ്ങും. ആന്റോ വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു വര്‍ഗീസ് ആണ്. ഈ വര്‍ഷം അവസാനത്തോടെ റിലീസ് ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരബാദ്, ദുബായ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നടക്കും.
ഇറാഖിലെ നേഴ്‌സുമാരുടെ കഥ: പാര്‍വതിയും കുഞ്ചാക്കോയും ഫഹദും ആദ്യമായി ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക