Image

ആരാധകരെ അമ്പരപ്പിച്ച് ആമിറിന്റെ കിടിലന്‍ "മേക്ക് ഓവര്‍'

Published on 15 June, 2016
ആരാധകരെ അമ്പരപ്പിച്ച് ആമിറിന്റെ കിടിലന്‍ "മേക്ക് ഓവര്‍'
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്രമാത്രം ത്യാഗം സഹിക്കാനും തയ്യാറുള്ള നടനാണ് ആമിര്‍ഖാന്‍ എന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനായി വേണ്ടി വരുന്ന ശാരീരിക അദ്ധ്വാനമൊന്നും ആമിര്‍ കണക്കിലെടുക്കാറില്ല. ഗ്‌ളാമര്‍ ഇമേജും വകവയ്ക്കില്ല.

പുതിയ ചിത്രമായ ദംഗലില്‍ ഗുസ്തിക്കാരന്റെ വേഷമാണ് ആമിറിന്. ഈ കഥാപത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയാണ് ആമിര്‍ തന്റെ ശരീരഭാരം കൂട്ടിയത്. ഇതിനു മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള രൂപമാറ്റമാണ് ദംഗലിലെ ഗുസ്തിക്കാരന്റെ വേഷത്തിലൂടെ ആമിര്‍ പ്രകടിപ്പിക്കുന്നത്.

ദംഗലില്‍ പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫൊഗാട്ട് ആയാണ് ആമിര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ലുക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. വൃദ്ധകഥാപാത്രമായി അഭിനയിക്കുന്നതിന് അദ്ദേഹം തന്റെ ശരീരഭാരം ഉയര്‍ത്തിയിരുന്നു. ചെറുപ്പകാലത്തെ ലുക്കില്‍ കൂടുതല്‍ സുന്ദരനായിട്ടാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്.

ദംഗലിലിലെ പുതിയ കഥാപാത്രത്തിന്റെ ചിത്രം ആമിര്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ പുതിയ ലുക്ക് കണ്ടതോടെ ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ മറ്റ് താരങ്ങളും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി തന്‍വാര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ആരാധകരെ അമ്പരപ്പിച്ച് ആമിറിന്റെ കിടിലന്‍ "മേക്ക് ഓവര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക