Image

ഗപ്പിയുമായി ജോണ്‍ പോള്‍

Published on 15 June, 2016
ഗപ്പിയുമായി ജോണ്‍ പോള്‍
മാസ്റ്റര്‍ ചേതനെ നായകനാക്കി നവാഗതനായ ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. രോഗാതുരയായ അമ്മയെ സംരക്ഷിക്കുന്ന മകന്റെ കഥയാണ് ഗപ്പി പറയുന്നത്. അമ്മയ്‌ക്കൊപ്പം സന്തോഷമായി കഴിയാന്‍ വേണ്ടി കഷ്ടപ്പെടുന്ന മകന്റെ ബുദ്ധിമുട്ടുകളിലൂടെ കഥ മുന്നോട്ടു പോകുന്നു.

ഗപ്പി മീന്‍ വിറ്റാണ് അവന്‍ കഴിയുന്നത്. അതിനാല്‍ എല്ലാവരും അവനെ ഗപ്പി എന്നാണ് വിളിക്കുന്നത്. രോഹിണിയാണ് അമ്മ വേഷത്തില്‍ എത്തുന്നത്. ശ്രീനിവാസനും ടൊവീനോയ്ക്കും വളരെ ശ്രദ്ധേയമായ വേഷമാണ് ഇതില്‍. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. വിഷ്ണു വിജയിന്റേതാണ് സംഗീതം. ദിലീപ് ഡെന്നീ,സ് ചിത്രസംയോജനം.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ യോപ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ജൂലൈ 29ന് തിയേറ്ററുകളിലെത്തും.
ഗപ്പിയുമായി ജോണ്‍ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക