Image

ഫൊക്കാന പ്രസി­ഡന്റ് സ്ഥാനാര്‍ഥി ശ്രീ മാധ­വന്‍ നായ­രുടെ മാനി­ഫെസ്റ്റോ

Published on 13 June, 2016
ഫൊക്കാന പ്രസി­ഡന്റ് സ്ഥാനാര്‍ഥി ശ്രീ മാധ­വന്‍ നായ­രുടെ മാനി­ഫെസ്റ്റോ
പ്രബു­ദ്ധ­രായ മല­യാളി സുഹൃ­ത്തു­ക്കളേ,

മതേ­തര സംസ്കാ­ര­ത്തി­ന്റെയും ജനാ­ധി­പ­ത്യ­മൂ­ല്യ­ങ്ങ­ളു­ടെയും ഉരു­ക്ക്‌കോ­ട്ട­യായ ഫൊക്കാന വീണ്ടും ഒരു തിര­ഞ്ഞെ­ടു­പ്പിനെ അഭി­മു­ഖീ­ക­രി­ക്കു­ക­യാ­ണ്. വിദ്യാര്‍ഥി പ്രസ്ഥാ­ന­ത്തി­ലൂ­ടെയും അതി­നു­ശേഷം സാംസ്കാ­രി­ക, സാമൂ­ഹ്യ­പ്ര­വര്‍ത്ത­ന­ത്തി­ലൂ­ടെയും കഴിഞ്ഞ മൂന്ന് പതിറ്റാ­ണ്ടായി നോര്‍ത്ത് അമേ­രി­ക്ക­യില്‍ നിങ്ങ­ളി­ലൊ­രു­വ­നായി പൊതു­രം­ഗത്ത് സജീ­വ­മായി പ്രവര്‍ത്തി­ച്ചു­വ­രുന്നു. നോര്‍ത്ത് അമേ­രി­ക്ക­ന്‍ മല­യാ­ളി­ സുഹൃ­ത്തു­ക്കള്‍ എനിക്ക് നല്‍കിയ സ്‌നേഹ­ത്തിനും പ്രോത്സാ­ഹ­ന­ത്തിനും ഹൃദ­യ­പൂര്‍വം നന്ദി പറ­യാനും അതോ­ടൊപ്പം ഫൊക്കാ­ന­യുടെ 2016­-2018 കാല­യ­ള­വി­ലേക്ക് പ്രസി­ഡന്റ് സ്ഥാനാര്‍ഥി­യായി ന്യൂജേ­ഴ്‌സിയെ പ്രതി­നി­ധീ­ക­രിച്ച് ഞാന്‍ മല്‍സ­രി­ക്കുന്ന വിവരം നിങ്ങളെ അറി­യി­ക്കാനും ആശീര്‍വാദം വാങ്ങി­ക്കാനും വോട്ട് അഭ്യര്‍ഥിക്കുവാനും കൂടി­യാണ് ഈ കുറി­പ്പ്.

ശക്ത­മാ­യ, സുസ്ഥിര­മായ സാമൂ­ഹിക നന്‍മയ്ക്ക് ഉത­കുന്ന ഒരു പ്രസ്ഥാ­ന­ത്തിന്റെ വളര്‍ച്ച ത്വരി­ത­ഗ­തി­യില്‍ ആകു­ന്ന­തി­നു­വേണ്ടി സാമൂ­ഹിക നന്‍മ മാത്രം പ്രതീ­ക്ഷിച്ച് എന്നെ പ്രോത്സാ­ഹി­പ്പി­ക്കുന്ന നിങ്ങള്‍ ഓരോ­രു­ത്തരോടും ഞാന്‍ എന്റെ കടമ നിറ­വേ­റ്റു­മെന്ന് ഉറപ്പ് നല്‍കു­ന്നു.

അതി­വേഗം വള­രുന്ന ടെക്‌നി­ക്കല്‍ യുഗ­ത്തില്‍ ഗതി­വേഗം ഫൊക്കാ­ന­യെ വളര്‍ത്തു­വാന്‍, ആറു­ല­ക്ഷ­ത്തി­ല­ധികം വരുന്ന മല­യാളി മന­സു­ക­ളില്‍ സ്ഥാന­മു­റ­പ്പി­ക്കു­വാന്‍ സുതാ­ര്യവും കാര്യ­ക്ഷ­മവും ജനോ­പ­കാ­ര­പ്ര­ദ­വു­മായ പ്രവര്‍ത്ത­ന­പ­രി­പാ­ടി­ക­ളി­ലൂടെ നമു­ക്കൊ­രു­മിച്ച് പ്രവര്‍ത്തി­ക്കാം. നിങ്ങ­ളോ­ടൊപ്പം പ്രവര്‍ത്തി­ക്കു­വാന്‍ ഫൊക്കാന പ്രസി­ഡന്റ് സ്ഥാന­ത്തേക്ക് മല്‍സ­രി­ക്കുന്ന എനിക്ക് നിങ്ങള്‍ ഒരവ­സരം നല്‍ക­ണ­മെന്ന് ഞാന്‍ അഭ്യര്‍ഥി­ക്കു­ന്നു.

നോര്‍ത്ത് അമേ­രി­ക്ക­യിലെ മല­യാ­ളി­സ­മൂ­ഹ­ത്തിലെ അഭ്യ­സ്ത­വി­ദ്യരും ധിഷ­ണാ­ശാ­ലി­ക­ളു­മായ യുവ­ജ­ന­ങ്ങളെ മുന്‍നിര്‍ത്തി ജന­പ­ക്ഷസ­മീ­പ­ന­വു­മായി മല­യാ­ളി­ക­ളുടെ സാംസ്കാ­രിക കൂട്ടായ്മയായ ഫൊക്കാന യെ ജാതി­മ­ത­രാ­ഷ്ട്രീയഭേദ­മെന്യേ ലോക­മെ­ങ്ങു­മുള്ള മല­യാ­ളി­കള്‍ക്ക് അഭി­മാ­നി­ക്കാ­നാവും വിധം ഉയര്‍ത്താന്‍ എന്നാല്‍ ആവും വിധം ശ്രമി­ക്കു­മെന്ന് ഇതി­നാല്‍ വാക്ക് തരുന്നു. അംഗ­സം­ഘ­ട­ന­ക­ളുടെ എണ്ണം വര്‍ധി­പ്പി­ക്കു­ന്നതി­ലൂടെ ഫൊക്കാന എന്ന പ്രസ്ഥാ­ന­ത്തിന്റെ വേരു­കള്‍ നോര്‍ത്ത് അമേ­രി­ക്ക­യി­ലെങ്ങും എത്തി­ക്കു­മെന്ന് ഞാന്‍ അടി­വ­ര­യിട്ട് പറ­യു­ന്നു.

അതോ­ടൊപ്പം തന്നെ മല­യാ­ളി­ക­ളുടെ , വിസ, ഇമി­ഗ്രേ­ഷന്‍ സംബ­ന്ധ­മായ സംശ­യ­നി­വാ­ര­ണ­ങ്ങള്‍ക്കും വിസ, പാസ്‌പോര്‍ട്ട് എന്നിവ വേണ്ടുന്ന അത്യാ­വ­ശ്യ­ഘ­ട്ട­ങ്ങ­ളിലും സഹാ­യ­ത്തി­നായി 24 മണി­ക്കൂ­റും പ്രവര്‍ത്തി­ക്കുന്ന ഒരു കോള്‍ സെന്റര്‍ ഫൊക്കാ­ന­യ്ക്കായി ഉണ്ടാ­ക്കു­ന്ന­താ­യി­രി­ക്കും.
ജില്ല തിരി­ച്ചുള്ള ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ക്കും ഫൊക്കാന തുടക്കം കുറി­ക്കും. അഭ്യസ്ത വിദ്യ­രായ നോര്‍ത്ത് അമേ­രി­ക്ക­ന്‍ മല­യാ­ളി­ യുവാക്കള്‍ക്ക് കൂടു­തല്‍ അമേ­രി­ക്കന്‍ തൊഴി­ല­വ­സ­ര­ങ്ങള്‍ പ്രയോ­ജ­ന­പ്പെ­ടു­ത്തു­ന്നതിനായി ഐ ടി, ആതുര സേവനരംഗ­ങ്ങ­ളി­ലുള്ള വ്യവ­സാ­യ­സ്ഥാ­പ­ന­ങ്ങളു­മായി സഹ­ക­രിച്ച് പ്രവര്‍ത്ത­ന­ഗൈ­ഡന്‍സ് നല്‍കു­ന്ന­താ­യി­രി­ക്കും.

സാമ്പ­ത്തിക പുരോ­ഗ­തി, സാമൂ­ഹിക പുരോ­ഗതി എന്ന തല­ത്തില്‍ ചിന്തി­ക്കുന്നതിന്റെ ഭാഗ­മായി മല­യാളി അസോ­സി­യേ­ഷ­നു­കളെ മുന്നില്‍നിര്‍ത്തി കേരള ഗവണ്‍മെന്റും കേന്ദ്ര­ഗ­വണ്‍മെന്റുമായി സഹ­ക­രിച്ച് മേക്ക് ഇന്‍ ഇന്ത്യ പദ്ധ­തി­യുടെ ഭാഗ­മായി സാമ്പ­ത്തികപുരോ­ഗതി കൈവ­രി­ക്കു­ന്ന ­തര­ത്തിലുള്ള ബിസി­നസ് ഗൈഡന്‍സ് നല്‍കാന്‍ ഫൊക്കാന മുന്‍കൈ­യെ­ടു­ക്കും.

സമു­ന്ന­ത­രായ മല­യാളിസ­മൂ­ഹ­ത്തിലെ പ്രമു­ഖരെ ഒന്നിപ്പിച്ച് മല­യാ­ളി­ക­ളു­ടേത് മാത്ര­മായ ഒരു സീനി­യര്‍ കാള്‍ സെന്റര്‍ മല­യാളി അസോ­സി­യേ­ഷ­നു­കളെ മുന്‍നിര്‍ത്തി, അല്ലെ­ങ്കില്‍ അസോ­സി­യേ­ഷ­നു­ക­ളുടെ നേതൃ­ത്വ­ത്തില്‍ തുട­ങ്ങാന്‍ ശ്രമി­ക്കും.

ഫൊക്കാ­നയ്ക്ക് സ്വന്ത­മായ ഒരു ആസ്ഥാനം ഉണ്ടാ­ക്കാന്‍ മുന്‍കൈ­യെ­ടു­ക്കും. കേരള ഹൗസ് മാതൃ­ക­യില്‍ ഫൊക്കാനാ ഹൗസ് സംവി­ധാനം ന്യൂജേ­ഴ്‌സി­യില്‍ പ്രാബ­ല്യ­ത്തില്‍ വരുത്തും.
നിങ്ങളെ ഓരോ­രു­ത്ത­രെയും നേരില്‍ കാണ­ണ­മെന്ന് ആഗ്ര­ഹ­മു­ണ്ടെ­ങ്കിലും സമയ­പ­രി­മിതി ­മൂലം അതിന് കഴി­യാതെ വന്നാല്‍ ഇത് നേരി­ട്ടുള്ള അപേ­ക്ഷ­യായി കരുതി എന്നെയും എന്റെ കൂടെ പാന­ലായി മല്‍സ­രി­ക്കുന്ന മറ്റ് സ്ഥാനാര്‍ഥി­ക­ളെയും വിജ­യി­പ്പി­ക്ക­ണ­മെന്ന് വിന­യ­പൂര്‍വം അഭ്യര്‍ഥി­ക്കു­ന്നു. മുഴു­വന്‍സ­മയ സംഘ­ട­നാ­പ്ര­വര്‍ത്ത­ന­ത്തി­ലൂടെ ഞാന്‍ ഫൊക്കാ­ന­യുടെ ഉന്ന­തിക്ക് പരി­ശ്രമിക്കു­മെന്ന് ഉറപ്പ് നല്‍കു­ന്നു. സത്യ­സ­ന്ധ­ത­യോടും പൊതു­ജീ­വി­ത­ത്തില്‍ ഉന്ന­ത­മൂല്യം ഉയര്‍ത്തി­പ്പി­ടിച്ചും ഞാന്‍ നിങ്ങള്‍ക്കൊപ്പം എക്കാ­ലവും നില­കൊ­ള്ളു­മെന്ന് ഉറപ്പു നല്‍കു­ന്നു.

സ്‌നേഹ­പൂര്‍വം

മാധ­വന്‍ ബി നാ­യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക